ഓസ്‌ട്രേലിയയുടെ മേറ്റ്‌സ് വിസ പദ്ധതി നവംബര്‍ ഒന്നു മുതല്‍ തുടങ്ങും. ഫെഡറല്‍ ബജറ്റിലെ പ്രഖ്യാപനം ഇന്ത്യന്‍ യുവാക്കള്‍ക്ക് പ്രതീക്ഷയേകുന്നതാണ്. മൂവായിരത്തോളം ഇന്ത്യന്‍ ബിരുദധാരികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അവസരം നല്‍കുന്നതാണ് പദ്ധതി.
മൊബിലിറ്റി അറേഞ്ച്‌മെന്റ് ഫോര്‍ ടാലന്റഡ് ഏര്‍ലിപ്രൊഫഷണല്‍സ് സ്‌കീം വലിയ അവസരമാണ് സമ്മാനിക്കുക.
യുവാക്കള്‍ക്കും വിദഗ്ധരായ പ്രൊഫഷണലുകള്‍ക്കും ഓരോ വര്‍ഷവും 3000 താല്‍ക്കാലിക വിസകള്‍ വാഗ്ദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ, മേറ്റ്‌സ് ഉദ്യോഗാര്‍ത്ഥികളെ ഓസ്‌ട്രേലിയയില്‍ രണ്ട് വര്‍ഷത്തേക്ക് താമസിക്കാനും പഠിക്കാനും അനുവദിക്കുന്നു. ഇന്ത്യന്‍ ബിരുദധാരികളും പ്രൊഫഷണലുകളും യോഗ്യതാ മാനദണ്ഡങ്ങള്‍ പാലിക്കുകയും വിസയ്ക്ക് യോഗ്യത നേടുന്നതിന് മതിയായ വൈദഗ്ധ്യം ഉണ്ടായിരിക്കുകയും വേണം.