ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം

ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നു ; പ്രതിപക്ഷം
ഓസ്‌ട്രേലിയന്‍ യൂണിവേഴ്‌സിറ്റി കാമ്പസുകളില്‍ നടക്കുന്ന പലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രി ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് പീറ്റര്‍ഡറ്റന്‍.

ആറ് ഓസ്‌ട്രേലിയന്‍ ക്യാമ്പസുകളിലായാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധം നടത്തുന്നത്. പലസ്തീനില്‍ ഇസ്രയേല്‍ അതിക്രമം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം. യൂണിവേഴ്‌സിറ്റികള്‍ ഇസ്രയേലുമായി സഹകരണം അവസാനിപ്പിക്കണമെന്നും ആവശ്യം

അതേസമയം ക്യാമ്പസിനുള്ളില്‍ ഇത്തരം പ്രതിഷേധങ്ങള്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയ സിഡ്‌നി യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ക്ലാസ് തടസ്സപ്പെടുത്തല്‍, ജീവനക്കാരെ ഉപദ്രവിക്കല്‍ എന്നീ പരാതികളില്‍ അന്വേഷിക്കുമെന്നും വ്യക്തമാക്കി.

യുഎസ് ക്യാമ്പസുകളിലും വന്‍ തോതില്‍ പ്രതിഷേധം നടക്കുകയാണ്. ആയിരക്കണക്കിന് പേരെയാണ് അറസ്റ്റ് ചെയ്തത്.

്‌

Other News in this category



4malayalees Recommends