ഓസ്ട്രേലിയന്‍ കാപിറ്റല്‍ ടെറിട്ടെറി അഥവാ ആക്ട് ഇതിന്റെ വിസ സ്ട്രീം റീഓപ്പണ്‍ ചെയ്തു. പുതിയ ഒരു പോയിന്റ് അധിഷ്ഠിത സിസ്റ്റം സഹിതമാണിത് റീ ഓപ്പണ്‍ ചെയ്തിരിക്കുന്നത്. ഇതിനൊപ്പം ഇതിന്റെ ഒക്യുപേഷന്‍ ലിസ്റ്റ് പുതുക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് പുറമെ നേരത്തെ ലിസ്റ്റിലുണ്ടായിരുന്നു ജനകീയമായ ചില ഒക്യുപേഷനുകള്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. സ്കില്‍ഡ് ജേര്‍ണലിസ്റ്റുകള്‍ക്ക് വിസ ഓഫര്‍ ചെയ്യുന്ന ഓസ്ട്രേലിയയിലെ ഏക സ്റ്റേറ്റാണ് ആക്ട് എന്നറിയുക.
എന്നാല്‍ ഈ ഒക്യുപേഷന്‍ നിലവില്‍ ലിസ്റ്റില്‍ നിന്നും നീക്കം ചെയ്തിട്ടുണ്ട്. അതിനാല്‍ ഈ ജോലിയുമായി ഇവിടേക്ക് വരാനാഗ്രഹിക്കുന്നവര്‍ക്ക് പകരം വഴി പുതി പരിഷ്കരണമനുസരിച്ച് ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍ പകരം സംവിധാനം അടുത്ത് തന്നെ ഏര്‍പ്പെടുത്തുമെന്നാണ് പ്രതീക്ഷ. എന്‍ജിനീയര്‍, നഴ്സിംഗ് ക്ലിനിക്കല്‍ ഡയറക്ടര്‍ പോലുള്ള മറ്റ് ചില ജനകീയ തൊഴിലുകളും ലിസ്റ്റില്‍ നിന്നും പുതിയ നീക്കമനുസരിച്ച് നീക്കം ചെയ്തിട്ടുണ്ട്.
വിശദമായ റിവ്യൂവിനായി ആക്ട് അതിന്റെ വിസ സ്ട്രീം ജൂണ്‍ 29ന് ക്ലോസ് ചെയ്തിരുന്നു. അടുത്തിടെ ആക്ട് അതിന്റെ പുതിയ വിസ സ്ട്രീം ലോഞ്ച് ചെയ്തിരിക്കുകയാണ്. ഫസ്റ്റ് കം ഫസ്റ്റ് റിസര്‍വ് സിസ്റ്റം തങ്ങളുടെ വിസ സിസ്റ്റത്തില്‍ നിന്നും ആക്ട് മാറ്റുകയും പകരം പോയിന്റ് അധിഷ്ഠിത ഇന്‍വിറ്റേഷന്‍ സിസ്റ്റം സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ മറ്റ് സ്റ്റേറ്റുകളിലെ പോയിന്റ് അധിഷ്ഠിത സിസ്റ്റത്തില്‍ നിന്നും വ്യത്യസ്തമാണിത്. ഇത് പ്രകാരം അപേക്ഷകര്‍ക്ക് ആക്ട് ക്രൈറ്റീരിയ പ്രകാരം ചുരുങ്ങിയത് 20 പോയിന്റെങ്കിലും നേടിയിരിക്കണം. ഈ പോയിന്റുകള്‍ നാഷണല്‍ പോയിന്റ്സ് ക്രൈറ്റീരിയയില്‍ നിന്നും വ്യത്യസ്തമാണ്. വിസ സ്ട്രീം പ്രകാരം ഇതിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ആക്ടില്‍ ശക്തമായ സാന്നിധ്യമുണ്ടായിരിക്കണമെന്നത് നിര്‍ബന്ധമാണ്. ഇവര്‍ക്ക് പോയിന്റുകള്‍ താഴെപ്പറയുന്ന കാറ്റഗറികള്‍ പ്രകാരം ക്ലെയിം ചെയ്യാവുന്നതാണ്.
1- കാന്‍ബറയിലെ താമസം
2-കാന്‍ബറയിലെ പഠനം
3-ഇംഗ്ലീഷിലുള്ള അവഗാഹം
4-പാര്‍ട്ണറുടെ ഇംഗ്ലീഷ് അവഗാഹം എന്നിവയാണിവ.
നിലവില്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ക്ക് അധികമായി 10 പോയിന്റുകള്‍ കൂടി ലഭിക്കുന്നതായിരിക്കും. എന്നാല്‍ ഒക്യുപേഷന്‍ ക്ലോസ് ചെയ്യപ്പെട്ടാല്‍ ഇത് പ്രകാരമുള്ള പോയിന്റുകള്‍ ലഭിക്കുന്നതല്ല.
നിലവില്‍ ആക്ട് ഒക്യുപേഷനില്‍ ഓപ്പണ്‍ ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെപ്പറയുന്നവയാണ്.
Sales and Marketing Manager
Advertising Manager
Construction Project Manager
Interior Designer
Aeronautical Engineer
Agricultural Engineer
Biomedical Engineer
Engineering Technologist
Environmental Engineer
Naval Architect
Primary School Teacher
Teacher of English SOL
Anesthetist
Midwife
Web Developer
Interpreter
Anesthetic Technician
Metal Fabricator
Welder (First Class)
Panel beater
Bricklayer
Stonemaosn
Painting Trades Workers
Fibrous Plasterer
Solid Plasterer
Plumber (General)
Air-conditioning and Mechanical Services Plumber
Drainer
Gasfitter
Roof Plumber
Electrician (General)
Electrician (Special Class)
Lift Mechanic
Air-conditioning and Refrigeration Mechanic
Enrolled Nurse
പുതിയ സിസ്റ്റമനുസരിച്ച് ക്ലോസ് ചെയ്തിരിക്കുന്ന ഒക്യുപേഷനുകള്‍ താഴെപ്പറയുന്നവയാണ്.
Corporate Services Manager
Nursing Clinical Director
Primary Health Organization Manager
Welfare Center Manager
Copywriter
Newspaper or Periodical Editor
Print Journalist
Technical Writer
Television Journalist
Journalist and other writers (not elsewhere classified)
Transport Engineer
Electrical Engineer
Electronics Engineer
Industrial Engineer
Mechanical Engineer
Optometrist
Orthoptist
Retail Pharmacist
Careers Counselor
Drug and Alcohol Counselor
Family and Marriage Counselor
Rehabilitation Counselor
Student Counselor
Counselors (not elsewhere classified)
Social Professionals (not elsewhere classified)
Social Worker