Indian
വിശാഖപട്ടണം തുറമുഖത്തുണ്ടായ തീപിടുത്തത്തിന് കാരണം യൂട്യൂബര്‍മാര്‍ തമ്മിലുള്ള പകയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച അര്‍ദ്ധ രാത്രി സംഭവിച്ച അഗ്‌നിബാധയില്‍ 40 മത്സ്യബന്ധന ബോട്ടുകള്‍ കത്തി നശിച്ചിരുന്നു. മത്സ്യ ബന്ധന വീഡിയോകള്‍ പങ്കുവച്ച് പ്രസിദ്ധനായ യുവ യൂട്യൂബറോടുള്ള മറ്റ് യൂട്യൂബര്‍മാരുടെ പകയാണ് തീപിടുത്തത്തിന് കാരണമെന്നാണ് പൊലീസ് നിഗമനം. മത്സ്യ ബന്ധന വീഡിയോകള്‍ പങ്കുവച്ച യൂട്യൂബറെ പൊലീസ് ഇത് സംബന്ധിച്ച് ചോദ്യം ചെയ്യുന്നതായാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട് യൂട്യൂബര്‍ ചിലരുമായി പ്രശ്‌നമുണ്ടാക്കിയിരുന്നതായി പൊലീസ് അറിയിക്കുന്നു. ഇതേ തുടര്‍ന്ന് തുറമുഖത്ത് നങ്കൂരമിട്ടിരുന്ന ഇയാളുടെ ഒരു ബോട്ടിന് എതിരാളികള്‍ തീയിട്ടതാകും വന്‍ തീപിടുത്തത്തില്‍ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. തീപടരുന്നത് ശ്രദ്ധയില്‍പ്പെട്ട മത്സ്യ തൊഴിലാളികളും
ഇംഫാല്‍ മണിപ്പൂരിലെ ഇംഫാല്‍ വിമാനത്താവളത്തിന് മുകളില്‍ അജ്ഞാത വസ്തു എന്താണെന്നന്വേഷിക്കാന്‍ റഫാല്‍ യുദ്ധവിമാനങ്ങള്‍ എത്തുന്നു. അജ്ഞാത പറക്കല്‍ വസ്തു കണ്ടെത്തിയതില്‍ പരിശോധന തുടങ്ങി വ്യോമസേന. പരിശോധനയ്ക്കായി വ്യോമസേനയുടെ രണ്ട് റാഫാല്‍ വിമാനങ്ങളെ നിയോഗിച്ചതായി അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് വിമാനത്താവളത്തിന് മുകളിലായി ആകാശത്ത് അജ്ഞാത വസ്തുവിനെ കണ്ടത്.
ഹാസന്‍ ജില്ലയില്‍ 21കാരിയായ മുന്‍കാമുകിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതി തേജസിനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. പ്രണയബന്ധത്തില്‍ നിന്ന് പിന്‍വാങ്ങിയതിന്റെ വൈരാഗ്യമൂലമാണ് 21കാരി സുചിത്രയെ തേജസ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. ഹാസനില്‍ നിന്ന് 13 കിലോമീറ്റര്‍ അകലെയുള്ള കുന്തി ഹില്‍സില്‍ വച്ചാണ് സുചിത്രയെ തേജസ് കഴുത്തറുത്ത് കൊന്നത്. ഹാസന്‍ ജില്ലയിലെ
സ്‌കൂളിലെ ഉച്ച ഭക്ഷണത്തിനായുള്ള തിരക്കിനിടയില്‍ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതര പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന രണ്ടാം ക്ലാസുകാരി മഹന്തമ്മ ശിവപ്പ(7)യാണ് മരിച്ചത്. കര്‍ണാടകയിലെ കല്‍ബുറഗി ജില്ലയിലെ അഫ്‌സല്‍പൂര്‍ താലൂക്കിലെ ചിന്‍ംഗേര സര്‍ക്കാര്‍ പ്രൈമറി സ്‌കൂളിള്‍ വ്യാഴാഴ്ചയായിരുന്നു
മദ്യം നല്‍കിയ ശേഷം പിഞ്ചുകുഞ്ഞിനെ പെറ്റമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയുമായ നാഗര്‍കോവില്‍ സ്വദേശിനി പ്രബിഷ, ഇവരുടെ കാമുകന്‍ നിദ്രവിള, സമത്വപുരം സ്വദേശി മുഹമ്മദ് സദ്ദാം ഹുസൈന്‍ എന്നിവരെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. യുവതിയുടെ ഒരു വയസുള്ള മകനെയാണ് ഇരുവരും
ഭര്‍ത്താവ് കാമുകിയെ തേടി യുക്രൈനിലേക്ക് പോയെന്ന വിവരം അറിഞ്ഞ ഭാര്യ ആത്മഹത്യ ചെയ്തു. ഭാര്യയുടെ മരണവിവരം അറിഞ്ഞ് മുംബൈയില്‍ തിരിച്ചെത്തിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. മുംബൈ കല്യാണില്‍ താമസിക്കുന്ന 25കാരി കാജള്‍ ആണ് ജീവനൊടുക്കിയത്. ഇവരുടെ ഭര്‍ത്താവ് പ്രമുഖ ഷിപ്പിംഗ് കമ്പനിയിലെ ജീവനക്കാരനായ നിതീഷ് നായരെ(26) പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യപ്രേരണകുറ്റം
മഹാരാഷ്ട്രയില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കേസില്‍ രണ്ടു പേര്‍ പിടിയില്‍. ചെമ്പൂരിലെ പോസ്റ്റല്‍ കോളനിയിലെ ഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ക്വാര്‍ട്ടേഴ്‌സിലെ ഫ്‌ലാറ്റിലാണ് 19കാരിയെ പീഡനത്തിനിരയാക്കിയത്. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന അജിത് കുമാര്‍ യാദവ് എന്ന 26 വയസ്സുകാരനാണ് ഒന്നാം പ്രതി. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാര്‍
ഓണ്‍ലൈനില്‍ 300 രൂപയുടെ ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്ത വനിതാ ഡോക്ടര്‍ക്ക് സൈബര്‍ തട്ടിപ്പിലൂടെ നഷ്ടമായത് ഒരുലക്ഷം രൂപ. നവിമുംബൈ സ്വദേശിയായ വനിതാ ഡോക്ടറെയാണ് ഓണ്‍ലൈന്‍ തട്ടിപ്പ് സംഘം കബളിപ്പിച്ച് പണം തട്ടിയത്. കഴിഞ്ഞ നവംബര്‍ രണ്ടാം തീയതി ഡോക്ടര്‍ ഒരു ഇകൊമേഴ്‌സ് വെബ്‌സൈറ്റില്‍ നിന്നും 300 രൂപവ വിലയുള്ള ഒരു ലിപ്സ്റ്റിക് ഓര്‍ഡര്‍ ചെയ്തതിരുന്നു. ഡെലിവെറി ഡേറ്റിന് മുന്നേ
കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹലക്ഷ്മി പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഇനി ചാമുണ്ഡേശ്വരി ദേവിയും. ഗൃഹലക്ഷ്മി പദ്ധതി പ്രകാരം എല്ലാ മാസവും ക്ഷേത്രത്തിലേക്ക് 2000 രൂപ ലഭിക്കും. കോണ്‍ഗ്രസ് എംഎല്‍സിയും പാര്‍ട്ടി സംസ്ഥാന മീഡിയ സെല്‍ വൈസ് പ്രസിഡന്റുമായ ദിനേശ് ഗൂലിഗൗഡയാണ് എല്ലാ മാസവും ക്ഷേത്രത്തിലേക്ക് 2000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാറിന് കത്തയച്ചത്.