Indian
നഷ്ടത്തിലാണെന്ന് കണക്ക് കാണിച്ച് നികുതി ഇളവ് നേടിയ 33 കമ്പനികള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇലക്ടറല്‍ ബോണ്ട് വഴി നല്‍കിയത് 582 കോടി രൂപ. ഇതില്‍ 75 ശതമാനം പണവും ലഭിച്ചത് ബിജെപിക്കാണ്. 434 കോടി രൂപയാണ് ഈ കമ്പനികള്‍ ബിജെപിക്ക് നല്‍കിയത്. നഷ്ടത്തിലാണെന്ന കണക്ക് കാണിച്ച് കമ്പനികള്‍ വന്‍തുക ഇലക്ടര്‍ ബോണ്ട് നല്‍കിയ വിവരങ്ങള്‍ പുറത്തുവന്നതോടെ, കള്ളപ്പണം വെളുപ്പിക്കല്‍ നീക്കം നടന്നിട്ടുണ്ട് എന്ന സംശയമാണ് ഉയരുന്നത്. ലാഭത്തിലാണെങ്കിലും വ്യാജമായ കണക്കുകള്‍ സൃഷ്ടിച്ച് നികുതിയില്‍ നിന്നു രക്ഷപെട്ട കമ്പനികളെ വിവിധ കാറ്റഗറികളില്‍ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിലാണ് പുതിയ വിവരങ്ങള്‍ പുറത്തുവന്നത്. തങ്ങളുടെ ആകെയുള്ള അറ്റാദായത്തേക്കാള്‍ അധികം തുക ഇലക്ടറള്‍ ബോണ്ടായി നല്‍കിയത് ആറു കമ്പനികളാണ്. എന്നാല്‍, ഇവരെ നികുതി തട്ടിപ്പിന്റെ പട്ടികയില്‍
അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ ഹോട്ടല്‍ മുറിയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂന്നംഗ സംഘത്തിലെ നവീന്‍ സാത്താന്‍സേവയുമായി ബന്ധപ്പെട്ട ടെലഗ്രാം ഗ്രൂപ്പുകളില്‍ അംഗമായിരുന്നുവെന്നു വിവരം. ശരീരത്തില്‍ നിന്ന് ആത്മാവിനെ മോചിപ്പിക്കുന്ന ആസ്ട്രല്‍ പ്രൊജക്ഷനെ കുറിച്ച് നവീന്‍ അറിയാന്‍ ശ്രമിച്ചിരുന്നതായി വ്യക്തമായി. ഇതുമായി ബന്ധപ്പെട്ട പരന്ന വായനയിലും ചര്‍ച്ചകളിലുമാണ്,
വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന്റെ വൈരാഗ്യത്തില്‍ യുവതിയെ യുവാവ് നടുറോഡിലിട്ട് കുത്തിക്കൊന്നു. കര്‍ണാടകയിലാണ് നടുക്കുന്ന സംഭവം. പശ്ചിമ ബംഗാള്‍ സ്വദേശിനിയായ ഫരീദ ഖാത്തൂണ്‍ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ബംഗളൂരുവിലെ ജയനഗര്‍ സ്വദേശിയായ ഗിരീഷ് അറസ്റ്റിലായി. 35 കാരനായ ക്യാബ് ഡ്രൈവറായ ഇയാള്‍ നിരവധി തവണയാണ് യുവതിയെ കത്തി കൊണ്ട് കുത്തിയത്. കൊലപാതകത്തിന് പിന്നാലെ പോലീസ്
സ്വന്തം പാര്‍ട്ടിപതാക ഉയര്‍ത്താന്‍ കഴിവില്ലാത്ത പാര്‍ട്ടിയായി കോണ്‍ഗ്രസ് മാറിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയുടെ റോഡ് ഷോയില്‍ കോണ്‍ഗ്രസിന്റെ പതാക എവിടെയും കണ്ടില്ല. വിവാദം കാരണമാണ് പതാക ഒഴിവാക്കിയതെന്നാണ് വാര്‍ത്ത. ഇത് ഭീരുത്വമല്ലേ എന്നും പിണറായി ചോദിച്ചു. സ്വന്തം പാര്‍ട്ടി പതാക ഉയര്‍ത്താനുള്ള ആര്‍ജ്ജവം ഇല്ലാത്തത് എന്തുകൊണ്ടാണ്? ഇന്നത്തെ
അരുണാചല്‍ പ്രദേശില്‍ ആത്മഹത്യ ചെയ്ത ദമ്പതികളുടെയും സുഹൃത്തിന്റെയും മൃതശരീരം ഇന്ന് നാട്ടിലെത്തിച്ചേക്കും. മൂന്ന് പേരുടെയും പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ കഴിഞ്ഞിരുന്നു. നടപടികള്‍ പൂര്‍ത്തിയാക്കി വേഗത്തില്‍ നാട്ടിലേക്ക് തിരിക്കാനാണ് നീക്കം. ഇറ്റാനഗറില്‍ എത്തിയ വട്ടിയൂര്‍ക്കാവ് പൊലീസ് സംഘം അരുണാചല്‍ പ്രദേശില്‍ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘവുമായി ഇന്ന് കൂടിക്കാഴ്ച
വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിക്ക് ആകെയുള്ളത് 20.4 കോടി രൂപയുടെ സ്വത്തുക്കള്‍. 55,000 രൂപയാണ് രാഹുല്‍ ഗാന്ധിയുടെ കൈവശമുള്ളത്. രണ്ട് ബാങ്ക് അക്കൗണ്ടുകളിലായി ആകെ 26,25,157 രൂപയുടെ നിക്ഷേപമുണ്ട്. ഇന്നലെ സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയോടൊപ്പമുള്ള സത്യവാങ്മൂലത്തിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്. അയോഗ്യത കേസടക്കം രാഹുലിനെതിരെ 18 ക്രിമിനല്‍ കേസുകള്‍ ഉണ്ടെന്നും
പതിനാലുകാരിയെ കടത്തിക്കൊണ്ടുപോയ ബംഗ്ലാദേശ് സ്വദേശി പൊലീസിന്റെ പിടിയില്‍. ഇരുപതുകാരനായ മുഷ്താഖ് അഹമ്മദാണ് പിടിയിലായത്. മറയൂരില്‍ നിന്നാണ് ഇയാള്‍ പെണ്‍കുട്ടിയെ കടത്തിക്കൊണ്ടുപോയത്. പെണ്‍കുട്ടിയെ ഇയാള്‍ക്കൊപ്പം കണ്ടെത്തി. മറയൂരില്‍ താമസിക്കുന്ന പശ്ചിമബംഗാള്‍ സ്വദേശിയുടെ മകളെയാണ് തട്ടിക്കൊണ്ടുപോയത്. 2023 നവംബര്‍ 15നാണ് പ്രതി ടൂറിസം വിസയില്‍ ഇന്ത്യയില്‍ എത്തിയത്.
യുവതിയെ സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ച് കൊലപ്പെടുത്തിയതായി സഹോദരന്റെ പരാതി. ഗ്രേറ്റര്‍ നോയിഡ സ്വദേശി വികാസിന്റെ ഭാര്യ കരിഷ്മയുടെ മരണത്തിലാണ് കുടുംബം ആരോപണം ഉന്നയിച്ചിരിക്കുന്നത്. വിവാഹസമയത്ത് ആഡംബരവാഹനമായ ഫോര്‍ച്യൂണര്‍ കാറും 21 ലക്ഷം രൂപയും വികാസിന്റെ വീട്ടുകാര്‍ സ്ത്രീധനമായി ആവശ്യപ്പെട്ടിരുന്നു. ഇത് യുവതിയുടെ വീട്ടുകാര്‍ക്ക്
കേരളത്തിലെ വ്യവസായ മന്ത്രി പി രാജീവിനെതിരെ രൂക്ഷവിമര്‍ശനവുമായി കര്‍ണാടക. ജലക്ഷാമത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവിലെ ഐ.ടി. കമ്പനികളെ കേരളത്തിലേക്ക് മന്ത്രി ക്ഷണിച്ചതാണ് കര്‍ണാടകയെ ചൊടിപ്പിച്ചിരിക്കുന്നത്. ആകര്‍ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്താന്‍ കേരളത്തിന് സ്വാതന്ത്ര്യമുണ്ടെങ്കിലും അതിന്റെപേരിലുള്ള വിലകുറഞ്ഞ രാഷ്ട്രീയം ശരിയല്ലെന്ന് കര്‍ണാടക വ്യവസായമന്ത്രി എം.ബി.