Indian

മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെ വീട്ടില്‍ കണ്ട ദേഷ്യത്തില്‍ അമ്മ പെണ്‍കുട്ടിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി
മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെ വീട്ടില്‍ കണ്ട ദേഷ്യത്തില്‍ 19കാരിയെ അമ്മ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി. തെലങ്കാന ഇബ്രാഹിംപട്ടണം സ്വദേശിനി ഭാര്‍ഗവിയെയാണ് അമ്മ ജംഗമ്മ സാരി കഴുത്തില്‍ മുറുക്കി കൊലപ്പെടുത്തിയത്.  ജോലി കഴിഞ്ഞ് ജംഗമ്മ ഉച്ചഭക്ഷണം കഴിക്കാനായി വീട്ടിലെത്തിയപ്പോഴാണ് മകള്‍ക്കൊപ്പം ആണ്‍സുഹൃത്തിനെയും വീട്ടില്‍ കണ്ടത്. ഈ സമയം മറ്റാരും വീട്ടിലില്ലായിരുന്നു. അമ്മയെ കണ്ടതോടെ ഭാര്‍ഗവി ആണ്‍സുഹൃത്തിനെ വീട്ടില്‍ നിന്ന് പറഞ്ഞുവിട്ടു. എന്നാല്‍, ആണ്‍സുഹൃത്ത് വീട്ടില്‍ വന്നതിന്റെ പേരില്‍ ജംഗമ്മ മകളെ തല്ലുകയും വഴക്ക് പറയുകയും ചെയ്തു. ഇതിനു പിന്നാലെയാണ് സാരി കഴുത്തില്‍മുറുക്കി മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്.  

More »

സോണിയയുടെ റായ്ബറേലിയില്‍ നൂപുര്‍ ശര്‍മയുടെ പേര് ഉയര്‍ത്തി കാട്ടി യുപി
പ്രവാചകനെതിരായ പരാമര്‍ശത്തില്‍ വിവാദത്തിലായ നൂപുര്‍ ശര്‍മയെ ബിജെപി കോണ്‍ഗ്രസിന്റെ കുത്തക സീറ്റ് പിടിക്കാന്‍ നിയോഗിക്കുന്നതായി റിപ്പോര്‍ട്ട്. ഉത്തര്‍പ്രദേശിലെ സാധ്യതാ സ്ഥാനാര്‍ഥിപ്പട്ടികയില്‍ വര്‍ഷങ്ങളായി നെഹ്‌റു കുടുബത്തിന്റെ കുത്തക മണ്ഡലമായ റായ്ബറേലിയില്‍ നിന്നാണ് ഇവരുടെ പേര് ഉയര്‍ന്നു കേട്ടിരിക്കുന്നത്. ബിജെപിയുടെ മുന്‍ വക്താവായ നൂപുറിന് സോണിയ ഗാന്ധിയുടെ

More »

കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം ; തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണം ; ശോഭ കരന്ദലജെക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍
കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബിജെപി സ്ഥാനാര്‍ത്ഥിയുമായ ശോഭ കരന്ദലജെക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. വിദ്വേഷ പരാമര്‍ശത്തിനെതിരെ തിരഞ്ഞെടുപ്പ് കമ്മിഷന്‍ നടപടിയെടുക്കണമെന്നും മതസൗഹാര്‍ദം തകര്‍ക്കാനുള്ള നീക്കത്തിനെതിരെ കേസെടുക്കണമെന്നും തമിഴ്‌നാട് ആവശ്യപ്പെട്ടു. കഫേയിലുണ്ടായ സ്‌ഫോടനത്തിന്റെ

More »

തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശം പിന്‍വലിച്ച് ശോഭ കരന്തലജെ ; കേരളത്തിനെ കുറിച്ചുള്ള പരാമര്‍ശം പിന്‍വലിച്ചില്ല
തമിഴ്‌നാട്ടില്‍ നിന്ന് ഭീകര പരിശീലനം നേടിയ ആളുകള്‍ ബംഗളൂരുവിലെത്തി സ്‌ഫോടനം നടത്തുന്നെന്ന പരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് ബംഗളൂരു നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയും കേന്ദ്രമന്ത്രിയുമായ ശോഭ കരന്തലജെ. രാമേശ്വരം കഫെയിലെ സ്‌ഫോടനം നടത്തിയ ആളുകള്‍ കൃഷ്ണഗിരി കാടുകളില്‍ നിന്നാണ് ഭീകര പരിശീലനം നേടിയത് എന്ന് പറയാനാണ് താന്‍ ഉദ്ദേശിച്ചതെന്ന് ശോഭ കരന്തലജെ വിശദീകരിച്ചു.

More »

രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നു ; ആരോപണവുമായി കൊല ചെയ്യപ്പെട്ട സിദ്ധു മൂസാവാലയുടെ പിതാവ്
രണ്ടാമത്തെ കുഞ്ഞ് പിറന്നതിന് പിന്നാലെ പഞ്ചാബ് സര്‍ക്കാര്‍ അപമാനിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണവുമായി കൊല ചെയ്യപ്പെട്ട പഞ്ചാബി ഗായകന്‍ സിദ്ധു മൂസാവാലയുടെ പിതാവ്. മാര്‍ച്ച് 17നാണ് സിദ്ധു മൂസാവാല എന്നറിയപ്പെടുന്ന ശുഭ്ദീപ് സിംഗ് സിദ്ധുവിന് സഹോദരന്‍ പിറന്നത്. ഏകമകന്‍ കൊല ചെയ്യപ്പെട്ട് രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ബാല്‍കൗര്‍ സിംഗിനും ചരണ്‍ കൌറിനും രണ്ടാമതൊരു കുഞ്ഞ്

More »

സുഹൃത്തിന്റെ വീട്ടില്‍ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു ; പ്രദേശത്ത് സംഘര്‍ഷം
സുഹൃത്തിന്റെ വീട്ടില്‍ കയറി രണ്ടു മക്കളെ കൊലപ്പെടുത്തിയയാളെ പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു. ഉത്തര്‍പ്രദേശിലെ ബദൗണിലാണ് സംഭവം. സുഹൃത്തിന്റെ വീട്ടിലെത്തിയ ബാര്‍ബറാണ് രണ്ട് കുട്ടികളെ കൊലപ്പെടുത്തിയത്. ഇയാളെ പിന്നീട് പൊലീസ് ഏറ്റുമുട്ടലില്‍ വധിച്ചു.  ബാബ കോളനിയിലാണ് കൊല്ലപ്പെട്ട കുട്ടികളുടെ വീട്. ഇവിടെ ബാര്‍ബര്‍ ഷോപ്പ് നടത്തിയിരുന്ന സാജിദ് എന്നയാളാണ് കേസിലെ പ്രതി.

More »

മോദിയോ രാഹുല്‍ ഗാന്ധിയോ പ്രധാനമന്ത്രി ?; ബിജെപി നേതാവിന്റെ ചോദ്യത്തിന് രാഹുലിന്റെ പേര് ഉത്തരം നല്‍കി കൂടുതല്‍ പേര്‍ ; നാണക്കേട്
തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ഡോ. പ്രിയങ്ക മൗര്യയെന്ന ബിജെപി നേതാവ് തന്റെ 'എക്‌സ്' അക്കൗണ്ടിലൂടെ ചോദ്യവുമായി വന്നു. '2024 ലോക് സഭ തിരഞ്ഞെടുപ്പ്: പ്രധാനമന്ത്രി പദത്തിലേക്ക് ജനങ്ങള്‍ തെരഞ്ഞെടുക്കാന്‍ ആഗ്രഹിക്കുന്നത് ആരെയാണ്?'. പോള്‍ അടിസ്ഥാനത്തിലാണ് പോസ്റ്റ്. നരേന്ദ്ര മോദി, രാഹുല്‍ ഗാന്ധി എന്നിങ്ങനെയാണ് ചോദ്യത്തിന് രണ്ട് പോള്‍ ഓപ്ഷനുകള്‍ മാത്രമാണ് ഉള്ളത്. എന്നാല്‍ പ്രിയങ്ക

More »

നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരന്‍ ; കൊച്ചുമകന് നാരായണമൂര്‍ത്തി നല്‍കിയത് 240 കോടി രൂപയുടെ ഇന്‍ഫോസിസിന്റെ ഓഹരികള്‍
നാലുമാസം മാത്രം പ്രായമുള്ള ഏകാഗ്ര രോഹന്‍ മൂര്‍ത്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ കോടീശ്വരനായി മാറിയിരിക്കുകയാണ്. ഇന്‍!ഫോസിസ് സഹസ്ഥാപകന്‍ നാരായണ മൂര്‍ത്തി കൊച്ചുമകന് നല്‍കിയ പിറന്നാള്‍ സമ്മാനമാണ് ആ ഖ്യാതിയുടെ കാരണം. ചെറിയ സമ്മാനമൊന്നുമല്ല, 240 കോടി രൂപയുടെ ഇന്‍ഫോസിസിന്റെ ഓഹരികളാണ് നാരയണ മൂര്‍ത്തി കൊച്ചുമകന് സമ്മാനമായി നല്കിയത്. ഇതോടെ നാലുമാസം പ്രായമുള്ള ഏകാഗ്ര രോഹന്‍

More »

മദ്യനയ അഴിമതിക്കേസ്; കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയത് നൂറ് കോടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇഡി. ബിആര്‍എസ് നേതാവ് കെ കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറു കോടി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു കവിതയെ ഇഡി കസ്റ്റഡിയിലെടുത്തത്. കവിതയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള ആം ആദ്മി

More »

മൂന്നാം തവണയും പരീക്ഷയില്‍ തോറ്റു; ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത് വിദ്യാര്‍ത്ഥി

ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായ 17-കാരനാണ് ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയിലാണ് സംഭവം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ ; 31 കാരിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

മൊബൈല്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാര്‍ പണം ചോദിക്കാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസിനെ

കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചില്‍

കര്‍ണാടകയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ. അതേസമയം ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചിക്കമംഗളൂരു - ഉഡുപ്പി

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു