മദ്യനയ അഴിമതിക്കേസ്; കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയത് നൂറ് കോടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

മദ്യനയ അഴിമതിക്കേസ്;  കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നല്‍കിയത് നൂറ് കോടിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്
ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ഇഡി. ബിആര്‍എസ് നേതാവ് കെ കവിത ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്ക് നൂറു കോടി നല്‍കിയതായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു. ശനിയാഴ്ചയായിരുന്നു കവിതയെ ഇഡി കസ്റ്റഡിയിലെടുത്തത്. കവിതയുടെ ചോദ്യം ചെയ്യല്‍ തുടരുകയാണ്.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ഉള്‍പ്പെടെയുള്ള ആം ആദ്മി പാര്‍ട്ടിയുടെ നേതാക്കളുമായി കവിത ഗൂഢാലോചന നടത്തിയതായും ഇഡി പറഞ്ഞു. മനീഷ് സിസോദിയ, സഞ്ജയ് സിംഗ്, വിജയ് നായര്‍ എന്നിവരുള്‍പ്പെടെ 15 പേര്‍ ഇതുവരെ കേസില്‍ അറസ്റ്റിലായിട്ടുണ്ട്.

ശനിയാഴ്ച ഹൈദ്രാബാദിലെ വീട്ടില്‍ നടത്തിയ റെയ്ഡിന് ശേഷമാണ് കവിതയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് പിഎംഎല്‍എ കോടതിയില്‍ ഹാജരാക്കി മാര്‍ച്ച് 23 വരെ ഇഡി കസ്റ്റഡിയില്‍ വിട്ടു. കേസില്‍ ഇതുവരെ 128.79 കോടിയുടെ സ്വത്ത് കണ്ടെത്തിയതായും തിങ്കളാഴ്ച ഇഡി വ്യക്തമാക്കി.

Other News in this category



4malayalees Recommends