Indian

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മഹാസമ്മേളനം ഇന്ന്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മഹാസമ്മേളനം ഇന്ന്. ഇന്‍ഡ്യ മുന്നണി നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ സ്റ്റാലിന്‍ , ശരത് പവാര്‍ ,ഉദ്ധവ് താക്കറെ ,തേജസ്വി യാദവ് എന്നിവര്‍ സമ്മേളനത്തിന് എത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം.  തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ പൊതുസമ്മേളനം കൂടിയാണ് മുംബൈയില്‍ നടക്കുന്നത്. ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയ ശേഷം നടപ്പാക്കാന്‍ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ചത്. മണിപ്പൂരില്‍ നിന്ന് ആരംഭിച്ച യാത്ര ഇന്നലെ മുംബൈയിലാണ് അവസാനിച്ചത്. 63 ദിവസം കൊണ്ടാണ് യാത്ര മുംബൈയില്‍ എത്തിയത്. ഡോ. ബി ആര്‍ അംബേദ്ക്കര്‍ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും

More »

പാവ് ഭാജി കഴിയ്ക്കാന്‍ ആഗ്രഹം; നൂറു രൂപയുടെ ഭക്ഷണത്തിനായി മോഷ്ടിച്ച ഒരു ലക്ഷം രൂപയുടെ ഐ ഫോണ്‍ വിറ്റു
വിശപ്പ് അകറ്റാന്‍ കൈയ്യിലെ ഐ ഫോണ്‍ വിറ്റിരിക്കുകയാണ് മദ്യപാനിയായ യുവാവ്. സ്വദേശിയായ ബേദാര്‍ദി രാജയാണ് തനിക്കുണ്ടായ ദുരനുഭവം പങ്കുവച്ചത്. ബേദാര്‍ദി രാജയുടെ ഐ ഫോണ്‍ ആണ് മദ്യപാനി മോഷ്ടിച്ചത്. ഗോവയില്‍ വച്ചാണ് രാജയ്ക്ക് ഫോണ്‍ നഷ്ടമായത്. തനിക്ക് നേരിട്ട അനുഭവം എക്‌സിലൂടെയാണ് രാജ പങ്കുവച്ചത്. നന്നായി മദ്യപിച്ച ഒരാളാണ് തന്റെ ഐ ഫോണ്‍ മോഷ്ടിച്ചതെന്ന് രാജ പറയുന്നു. മോഷണത്തിന്

More »

രാഷ്ട്രീയരംഗത്തെ കള്ളപ്പണം തുടച്ചുനീക്കാനാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനം കൊണ്ടുവന്നത്, 20,000 കോടിയുടെ ഇലക്ടറല്‍ ബോണ്ടില്‍ ബിജെപിക്ക് ലഭിച്ചത് ഏകദേശം 6000 കോടിയുടെ ബോണ്ടാണ്. ബാക്കി ബോണ്ടുകള്‍ എവിടേക്ക് പോയി ; ചോദ്യവുമായി അമിത് ഷാ
ഇലക്ടറല്‍ ബോണ്ടിനെ ന്യായീകരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. രാഷ്ട്രീയരംഗത്തെ കള്ളപ്പണം തുടച്ചുനീക്കാനാണ് ഇലക്ടറല്‍ ബോണ്ട് സംവിധാനമെന്നും ബോണ്ട് റദ്ദാക്കിയാല്‍ കള്ളപ്പണം തിരിച്ചുവരുമെന്ന് ഭയം ഉണ്ടെന്നും അമിത് ഷാ പ്രതികരിച്ചു. ബോണ്ടുകള്‍ റദ്ദാക്കുന്നതിന് പകരം മെച്ചപ്പെടുത്താമായിരുന്നു. ഇലക്ടറല്‍ ബോണ്ടുകള്‍ സംബന്ധിച്ച സുപ്രീം കോടതി ഉത്തരവ് പൂര്‍ണ്ണമായി

More »

'ഇലക്ടറല്‍ ബോണ്ടിലെ വിവരങ്ങള്‍ അപൂര്‍ണം'; എസ്ബിഐക്കെതിരെ വീണ്ടും സുപ്രീംകോടതി
ഇലക്ടറല്‍ ബോണ്ട് കേസില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വിവരങ്ങള്‍ അപൂര്‍ണമാണെന്ന് സുപ്രീംകോടതി. ഇതുസംബന്ധിച്ച് എസ്ബിഐക്ക് നോട്ടീസ് അയച്ച കോടതി, പ്രസിദ്ധീകരിച്ച രേഖകളില്‍ എന്തുകൊണ്ട് സീരിയല്‍ നമ്പറുകള്‍ ഇല്ലെന്ന് ചോദിച്ചു. നോട്ടീസിന് എസ്ബിഐ തിങ്കളാഴ്ചക്കുള്ളില്‍ മറുപടി നല്‍കണം. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കുമെന്നും സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡിവൈ

More »

ഞാന്‍ സ്വര്‍ഗത്തില്‍ ; ജയിലില്‍ നിന്നും കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ ; സംഭവം യുപിയില്‍
ജയിലില്‍ കഴിയുന്ന കൊലക്കേസ് പ്രതിയുടെ ലൈവ് വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറല്‍. യുപിയിലെ ബറേലി ജയിലിലാണ് സംഭവം. ഷാജഹാന്‍പൂരിലെ സദര്‍ ബസാര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 ല്‍ പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍ രാകേഷ് യാദവിനെ വെടിവച്ചുകൊലപ്പെടുത്തിയ കേസിലെ പ്രതി ആസിഫാണ് ജയിലില്‍ നിന്നും ലൈവില്‍ വന്നത്. രണ്ടു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ഞാന്‍ ജയിലിലാണെന്നും

More »

ഇലക്ടറല്‍ ബോണ്ട് 2018 ല്‍ തുടങ്ങി, പുറത്ത് വിട്ടത് 2019 മുതലുളള വിവരങ്ങള്‍; 2500 കോടിയുടെ വിവരങ്ങളില്ല: കോണ്‍ഗ്രസ്
ലോക്‌സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ഇലക്ടറല്‍ ബോണ്ട് വിവരങ്ങള്‍ പുറത്ത് വന്നതോടെ ബിജെപിക്കെതിരെ ആരോപണങ്ങളുന്നയിച്ചും പുറത്ത് വന്ന വിവരങ്ങള്‍ സംശയമുന്നയിച്ചും കോണ്‍ഗ്രസ്. 2018 മാര്‍ച്ച് മാസമാണ്  എസ് ബി ഐ ഇലക്ടറല്‍ ബോണ്ട് തുടങ്ങിയത്. എന്നാല്‍ 2019 മുതലുളള വിവരങ്ങള്‍ മാത്രമാണ് പുറത്ത് വിട്ടതെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്

More »

ഫ്‌ളാറ്റിന്റെ 18ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
ഫ്‌ളാറ്റിന്റെ 18ാം നിലയിലെ ബാല്‍ക്കണിയില്‍ നിന്ന് വീണ് 12ാം ക്ലാസ് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. വ്യാഴാഴ്ച ബിസാര്‍ഖ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹിമാലയ പ്രൈഡ് ഫ്‌ളാറ്റിന്റെ ബാല്‍ക്കണിയില്‍ നിന്ന് വീണാണ് പെണ്‍കുട്ടി മരിച്ചത്. 18 കാരിയായ പെണ്‍കുട്ടി ബാല്‍ക്കണിയിലെ ചെടികള്‍ നനയ്ക്കുന്നതിനിടെ അബദ്ധത്തില്‍ കാല്‍ വഴുതി വീഴുകയായിരുന്നുവെന്നാണ് നിഗമനമെന്ന് പൊലീസ്

More »

പിന്നില്‍ നിന്നും തള്ളി വീഴ്ത്തി, പൊലീസുകാരോട് മമത സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്; ആശുപത്രി വിട്ടു
വീഴ്ച്ചയിലേറ്റ പരിക്കിനെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആശുപത്രി വിട്ടു. ആരോഗ്യനില തൃപ്തികരമായതോടെ മമതയുടെ ആവശ്യപ്രകാരമാണ് വീട്ടിലേക്ക് മടങ്ങിയത്. വീഴ്ച്ചയിലുണ്ടായ ആഴത്തിലുള്ള മുറിവ് തുന്നികെട്ടിയിരിക്കുകയാണ്. കൊല്‍ക്കത്ത കാലിഘട്ടിലെ വസതിയില്‍ ഇന്നലെ രാത്രിയായിരുന്നു സംഭവം. പിന്നില്‍ നിന്നും ആരോ തള്ളിയതോടെ മമത ഷോക്കേസിലിടിച്ച്

More »

ഇന്ത്യയേയും പ്രധാനമന്ത്രി മോദിയേയും പരിഹസിച്ചതിന് പിന്നാലെ ടൂറിസ്റ്റുകള്‍ കുറഞ്ഞു ; മാലദ്വീപിന് നഷ്ടം രണ്ടു ബില്യണ്‍
ഇന്ത്യന്‍ ടൂറിസ്റ്റുകളുടെ വരവ് കുറഞ്ഞതോടെ മാലദ്വീപ് ടൂറിസം തകിടംമറിഞ്ഞു. ടൂറിസം മേഖലയില്‍ വലിയ ഇടിവുണ്ടായി. ഇന്ത്യാ വിരുദ്ധ നയമാണ് മാലദ്വീപിന് തിരിച്ചടിയായത്. 2023 ല്‍ ഇന്ത്യ ആയിരുന്നു മാലദ്വീപിലേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്തുണ്ടായത്. നിലവില്‍ ഇന്ത്യ ആറാം സ്ഥാനത്താണുള്ളത്. ഇന്ത്യക്കാരുടെ സന്ദര്‍ശനം കുറഞ്ഞതോടെ ടൂറിസ്റ്റുകളുടെ വരവില്‍ 33 ശതമാനം

More »

മൂന്നാം തവണയും പരീക്ഷയില്‍ തോറ്റു; ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത് വിദ്യാര്‍ത്ഥി

ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്ത വിദ്യാര്‍ത്ഥി അറസ്റ്റില്‍. മൂന്നാം തവണയും എസ്എസ്എല്‍സി പരീക്ഷയില്‍ തോറ്റതില്‍ പ്രകോപിതനായ 17-കാരനാണ് ക്ഷേത്രത്തിന് മുന്നിലെ വിഗ്രഹം തകര്‍ത്തതെന്ന് പൊലീസ് പറഞ്ഞു. ഈസ്റ്റ് ബെംഗളൂരുവിലെ തിപ്പസന്ദയിലാണ് സംഭവം. ജുവനൈല്‍ ജസ്റ്റിസ് ആക്ട്

കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ ; 31 കാരിയ്ക്ക് നഷ്ടമായത് ഒരു ലക്ഷത്തിലേറെ രൂപ

മൊബൈല്‍ സേവന ദാതാവിന്റെ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേനയെത്തിയ ഫോണ്‍ കോള്‍ വഴി യുവതിയെ ഭീഷണിപ്പെടുത്തി പണം തട്ടി. ബംഗളുരു സ്വദേശിയായ 31കാരിക്ക് ഒരു ലക്ഷത്തിലേറെ രൂപയാണ് നഷ്ടമായത്. വീണ്ടും വീണ്ടും തട്ടിപ്പുകാര്‍ പണം ചോദിക്കാന്‍ തുടങ്ങിയതോടെ സംശയം തോന്നിയ യുവതി പൊലീസിനെ

കര്‍ണാടകയില്‍ ഏറ്റുമുട്ടല്‍; മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു, രക്ഷപെട്ടവര്‍ക്കായി തെരച്ചില്‍

കര്‍ണാടകയില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റ് നേതാവ് വിക്രം ഗൗഡ കൊല്ലപ്പെട്ടു. നിലമ്പൂര്‍ ഏറ്റുമുട്ടലില്‍ നിന്ന് രക്ഷപെട്ട മാവോയിസ്റ്റ് കമാന്‍ഡര്‍ ആണ് വിക്രം ഗൗഡ. അതേസമയം ഏറ്റുമുട്ടലില്‍ രക്ഷപ്പെട്ട മാവോയിസ്റ്റുകള്‍ക്കായി തെരച്ചില്‍ തുടരുകയാണ്. ചിക്കമംഗളൂരു - ഉഡുപ്പി

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു