ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മഹാസമ്മേളനം ഇന്ന്

ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മഹാസമ്മേളനം ഇന്ന്
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയുടെ സമാപന മഹാസമ്മേളനം ഇന്ന്. ഇന്‍ഡ്യ മുന്നണി നേതാക്കള്‍ സമാപന സമ്മേളനത്തില്‍ പങ്കെടുക്കും. എം കെ സ്റ്റാലിന്‍ , ശരത് പവാര്‍ ,ഉദ്ധവ് താക്കറെ ,തേജസ്വി യാദവ് എന്നിവര്‍ സമ്മേളനത്തിന് എത്തും. വൈകുന്നേരം അഞ്ച് മണിക്കാണ് സമാപന സമ്മേളനം.

തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷമുള്ള ആദ്യ പൊതുസമ്മേളനം കൂടിയാണ് മുംബൈയില്‍ നടക്കുന്നത്.

ഇന്‍ഡ്യ മുന്നണി അധികാരത്തില്‍ എത്തിയ ശേഷം നടപ്പാക്കാന്‍ പോകുന്ന പദ്ധതികളാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ വിവിധ ഘട്ടങ്ങളില്‍ പ്രഖ്യാപിച്ചത്. മണിപ്പൂരില്‍ നിന്ന് ആരംഭിച്ച യാത്ര ഇന്നലെ മുംബൈയിലാണ് അവസാനിച്ചത്. 63 ദിവസം കൊണ്ടാണ് യാത്ര മുംബൈയില്‍ എത്തിയത്. ഡോ. ബി ആര്‍ അംബേദ്ക്കര്‍ അന്ത്യവിശ്രമം കൊള്ളുന്ന, മുംബൈയിലെ ചൈത്യ ഭൂമിയിലാണ് യാത്ര അവസാനിച്ചത്. ജയ് ഭീം മുഴക്കിയും പ്രതിജ്ഞ ചൊല്ലിയും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും യാത്രയുടെ അവസാന ദിവസം അവിസ്മരണീയമാക്കി.

Other News in this category



4malayalees Recommends