Indian

ഭര്‍ത്താവ് ഹൃദയാഘാതം മൂലം മരിച്ചു; മനംനൊന്ത് നവവധു ജീവനൊടുക്കി
ഭര്‍ത്താവ് ഹൃദയാഘാതത്താല്‍ മരിച്ചതറിഞ്ഞ് നവവധു ജീവനൊടുക്കി. ഭാര്യയുമായി മൃഗശാലയിലെത്തിയ 25 കാരനായ അഭിഷേക് അലുവാലിയയാണ് ഹൃദയാഘാതം മൂലം മരിച്ചത്. ഇതറിഞ്ഞ 22കാരിയായ ഭാര്യ അഞ്ജലി ഏഴാം നിലയിലുള്ള അവരുടെ അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. ഡല്‍ഹിയിലെ ഘാസിയാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം.  അഞ്ജലിക്കൊപ്പമാണ് അഭിഷേക് മൃഗശാലയിലെത്തിയത്. ഇവിടെ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്ന് അഭിഷേക് കുഴഞ്ഞുവീഴുകയായിരുന്നു. അഭിഷേക് വീണത് കണ്ട് ഭയന്ന അഞ്ജലി ഉടന്‍ തന്നെ സുഹൃത്തുക്കളെയും ബന്ധുക്കളെയും വിവരമറിയിക്കുയും അഭിഷേകിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു. എന്നാല്‍ അഭിഷേകിനെ രക്ഷിക്കാനായില്ല. പിന്നീട് മൃതദേഹം വീട്ടിലേക്ക് കൊണ്ടുവന്നപ്പോള്‍ മുഴുവന്‍ നേരവും അതിനടുത്തിരിക്കുകയായിരുന്നു അഞ്ജലിയെന്നാണ് ബന്ധുക്കള്‍ പറഞ്ഞത്. പെട്ടന്ന്

More »

പരീക്ഷയെഴുതാന്‍ പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ വാഹനം മരത്തിലിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണമരണം
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മരത്തിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവര്‍ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) ആശുപത്രിയിലുമാണ് മരിച്ചത്. സംസ്ഥാന

More »

യുപി രാജ്യസഭ തിരഞ്ഞെടുപ്പ്; സമാജ്‌വാദി പാര്‍ട്ടിയില്‍ കൂറുമാറ്റ ഭീതി; എട്ട് എംഎല്‍എമാര്‍ യോഗത്തില്‍ പങ്കെടുത്തില്ല
സമാജ്‌വാദി പാര്‍ട്ടിയുടെ എട്ട് എംഎല്‍എമാര്‍ അഖിലേഷ് യാദവ് വിളിച്ചുചേര്‍ത്ത യോഗത്തില്‍ നിന്ന് വിട്ടു നിന്നു. ഉത്തര്‍പ്രദേശിലും ഹിമാചല്‍പ്രദേശിലും ഇന്ന് നടക്കുന്ന രാജ്യസഭ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗത്തില്‍ നിന്നാണ് എംഎല്‍എമാര്‍ വിട്ടുനിന്നത്. സമാജ്‌വാദി പാര്‍ട്ടിയിലെ 10എംഎല്‍എമാര്‍ തങ്ങള്‍ക്കൊപ്പമാണെന്ന് ബിജെപി അവകാശവാദം

More »

പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പിടിയിലായത് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേര്‍
തമിഴ്‌നാട്ടില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിന് ഇരയാക്കി. സേലം ജില്ലയിലെ ഓമല്ലൂരില്‍ ഫെബ്രുവരി 13ന് ആണ് സംഭവം നടന്നത്. ഓട്ടോറിക്ഷയിലെത്തിയ രണ്ട് പേര്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. റോഡിലൂടെ

More »

വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താല്‍ കര്‍ഷകന് യാത്ര നിഷേധിച്ചു, സംഭവം 'നമ്മ മെട്രോ'യില്‍
വസ്ത്രം മുഷിഞ്ഞതാണെന്ന കാരണത്താല്‍ കര്‍ഷകന് യാത്ര നിഷേധിച്ച് ബംഗളൂരു മെട്രോ. തലയില്‍ ചാക്കും ചുമന്നെത്തിയ കര്‍ഷകനെയാണ് വസ്ത്രം മുഷിഞ്ഞതാണെന്ന കാരണം പറഞ്ഞ് മെട്രോയിലെ ജീവനക്കാര്‍ അപമാനിച്ചത്. സംഭവത്തിന്റെ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ വൈറലായതിന് പിന്നാലെ സെക്യൂരിറ്റി സൂപ്പര്‍വൈസറെ പിരിച്ചുവിട്ടു.  രാജാജി നഗര്‍ മെട്രോ സ്റ്റേഷനിലാണ് സംഭവം. കയ്യില്‍ ടിക്കറ്റ്

More »

വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച പ്രതി പിടിയില്‍ ; മോഷ്ടിച്ച സ്വര്‍ണം മുക്കുപണ്ടമെന്ന് മനസിലാക്കിയപ്പോള്‍ മൃതദേഹം വെട്ടിനുറുക്കി വീപ്പയിലാക്കി
ബംഗളുരുവിലെ കെ ആര്‍ പുരത്ത് വൃദ്ധയെ കൊന്ന് കഷ്ണങ്ങളാക്കി പ്ലാസ്റ്റിക് വീപ്പയില്‍ സൂക്ഷിച്ച പ്രതി പിടിയില്‍. എഴുപത് വയസ്സുകാരിയായ സുശീലമ്മയാണ് ക്രൂരമായ കൊലപാതകത്തിന് ഇരയായത്. സ്വര്‍ണാഭരണങ്ങള്‍ക്ക് വേണ്ടിയാണ് ഇവരുടെ അയല്‍വാസിയായ ദിനേഷ് സുശീലമ്മയെ കൊലപ്പെടുത്തിയത്. ബംഗളുരു നഗരത്തിലെ കെ ആര്‍ പുരത്തെ നിസര്‍ഗ ലേ ഔട്ടില്‍ ആളൊഴിഞ്ഞ വീടിന് സമീപത്ത് നിന്ന് വല്ലാത്ത ദുര്‍ഗന്ധം

More »

കര്‍ണാടക ക്ഷണിച്ച അതിഥിയെ കേന്ദ്ര സര്‍ക്കാര്‍ വിമാനത്താളത്തില്‍ തടഞ്ഞു; 24 മണിക്കൂറിന് ശേഷം ലണ്ടനിലേക്ക് കയറ്റിവിട്ടു; രൂക്ഷവിമര്‍ശനവുമായി നിതാഷ
കര്‍ണാടക സര്‍ക്കാരിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയെ ഇന്ത്യന്‍ വംശജയായ കവിയും യുകെ വെസ്റ്റ്മിനിസ്റ്റര്‍ സര്‍വകലാശാല പ്രഫസറുമായ നിതാഷ കൗളിനെ വിമാനത്താവളത്തില്‍ തടഞ്ഞ് വെച്ച ശേഷം തിരിച്ചയച്ചു. സിദ്ധരാമയ്യ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തിയ ഭരണഘടനാ കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിതായിരുന്നു ഇവര്‍. ബംഗളൂരു വിമാനത്താവളത്തില്‍

More »

ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാം; പള്ളി കമ്മിറ്റിയുടെ ഹര്‍ജി തള്ളി അലഹബാദ് ഹൈക്കോടതി
ഉത്തര്‍പ്രദേശിലെ കാശിയിലെ ഗ്യാന്‍വാപി പള്ളിയില്‍ ഹിന്ദുവിഭാഗത്തിന് പൂജ തുടരാമെന്ന് അലഹബാദ് ഹൈക്കോടതി. പൂജ നടത്താന്‍ അനുമതി നല്‍കിയ വാരാണസി കോടതി വിധിക്കെതിരെ പള്ളി കമ്മിറ്റി നല്‍കിയ ഹര്‍ജി അലഹബാദ് ഹൈക്കോടതി തള്ളി. ഫെബ്രുവരി പതിനഞ്ചോടെ അഞ്ജുമാന്‍ പള്ളി കമ്മിറ്റിയുടെയും ഹിന്ദു വിഭാഗങ്ങളുടെയും വാദം പൂര്‍ത്തിയായ ശേഷം, ജഡ്ജി രോഹിത് രഞ്ജന്‍ അഗര്‍വാള്‍ വിധി പറയാന്‍ ഇന്ന്

More »

ദുരഭിമാനക്കൊല ; പ്രണയിച്ച് വിവാഹം ചെയ്തതിന് ഇതര ജാതിക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി
പ്രണയിച്ച് വിവാഹം ചെയ്തതിന് ഇതര ജാതിക്കാരനായ യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. പ്രവീണ്‍ (25) എന്ന യുവാവാണ് മരിച്ചത്. ചെന്നൈ പള്ളിക്കരണിയില്‍ ഇന്നലെ രാത്രിയാണ് സംഭവം. പ്രവീണിന്റെ ഭാര്യ സഹോദരന്‍ ഉള്‍പ്പെടെ അഞ്ച് പേരടങ്ങുന്ന സംഘമാണ് യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയത്. പ്രവീണ്‍ നാല് മാസം മുമ്പ് ഷര്‍മി എന്ന ഇതരജാതിയില്‍പ്പെട്ട യുവതിയെ വിവാഹം ചെയ്തിരുന്നു. പെണ്‍വീട്ടുകാരുടെ

More »

മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷം; 13 എംഎല്‍എമാരുടെ വീടുകള്‍ തകര്‍ത്തു ; ആള്‍ക്കൂട്ട അക്രമവും തീവെപ്പും ആയി പ്രതിസന്ധി രൂക്ഷം

കലാപം തുടരുന്ന മണിപ്പുരില്‍ സംഘര്‍ഷം രൂക്ഷമാകുന്നു. ജനപ്രതിനിധികളുടെ വീടുകള്‍ക്കുനേരെയും അക്രമകാരികള്‍ ആക്രമണം നടത്തുകയാണ്. ഇംഫാല്‍ താഴ്വരയിലുള്ള 13 നിയമസഭാംഗങ്ങളുടെ വീടുകളും അക്രമികള്‍ തകര്‍ത്തു. ഇതില്‍ ഒന്‍പത് ബിജെപി എംഎല്‍എമാരും ഉള്‍പ്പടുന്നു. ഞായറാഴ്ച രാത്രി മുഴുവന്‍

ഭക്ഷണത്തില്‍ ഉറക്ക ഗുളിക നല്‍കി മയക്കി കിടത്തി ഭര്‍തൃമാതാവിനെ തീ കൊളുത്തി കൊന്നു ; യുവതിയും കാമുകനും അറസ്റ്റില്‍

ചെന്നൈയില്‍ ഭര്‍തൃ മാതാവിനെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി കൊലപ്പെടുത്തിയ യുവതിയും കാമുകനും പിടിയില്‍. വില്ലുപുരം കണ്ടമംഗളം സ്വദേശി റാണിയെ കൊലപ്പെടുത്തിയ കേസില്‍ ശ്വേത (23), സതീഷ് എന്നിവരാണ് അറസ്റ്റിലായത്.മരണത്തില്‍ സംശയം തോന്നിയ റാണിയുടെ ഇളയ മകന്‍ നല്‍കിയ പരാതിയിലാണ് പൊലീസ് അന്വേഷണം

പരിപാടിയില്‍ ആളെ കൂട്ടാന്‍ തന്ത്രം, ഇരുന്ന കസേര സൗജന്യമെന്ന് പ്രഖ്യാപനം ; പരിപാടിയ്ക്ക് വന്നവര്‍ കസേരയുമായി മടങ്ങിയതിന്റെ ദൃശ്യം വൈറല്‍

തമിഴ്നാട്ടില്‍ അണ്ണാ ഡിഎംകെയുടെ പരിപാടി കഴിഞ്ഞ് മടങ്ങിയവര്‍ ഇരുന്ന കസേരകളുമായി മടങ്ങിയതിന്റെ വീഡിയോ ദൃശ്യം സമൂഹമാധ്യമങ്ങളില്‍ വൈറല്‍. തിരുപ്പൂര്‍ പെരുമാനല്ലൂരിലെ എഐഎഡിഎംകെ യോഗത്തിന്റെ ദൃശ്യങ്ങളാണ് വൈറലായത്. യോഗത്തിന് ആളെ കൂട്ടാന്‍ അണ്ണാ ഡിഎംകെ പരീക്ഷിച്ച പുതിയ തന്ത്രമായിരുന്നു

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് പ്രചാരണം: രാഹുല്‍ ഗാന്ധിയുടെ ബാഗുകളും ഹെലികോപ്ടറും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍

മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിന് എത്തിയ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ബാഗുകള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു. നവംബര്‍ 20ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പൊതു റാലിയെ അഭിസംബോധന ചെയ്യാനാണ് രാഹുല്‍ ഗാന്ധി അമരാവതി ജില്ലയിലെ

പഠിക്കാതെ മൊബൈലില്‍ റീല്‍സ് കണ്ടിരുന്നു; അച്ഛന്‍ മകനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊലപ്പെടുത്തി

അച്ഛന്‍ മകനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ കുമാര സ്വാമി ലേഔട്ടിലാണ് സംഭവം. 14 വയസുകാരന്‍ തേജസാണ് അച്ഛന്‍ രവികുമാറിന്റെ അടിയേറ്റ് മരിച്ചത്. പഠിക്കാതെ മൊബൈല്‍ ഫോണില്‍ റീല്‍സ് കണ്ടിരുന്നതിനാണ് കുട്ടിയെ അച്ഛന്‍ മര്‍ദ്ദിച്ചത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം.

ചികിത്സയിലിരിക്കെ മരിച്ചയാളുടെ ഇടതുകണ്ണ് കാണാതായതായി പരാതി, എലി കടിച്ചെടുത്തുവെന്ന് ആശുപത്രി ജീവനക്കാര്‍

പട്നയിലെ നളന്ദ മെഡിക്കല്‍ കോളേജിനെതിരെ ഗുരുതര ആരോപണവുമായി കുടുംബം. ചികിത്സയിലിരിക്കെ മരിച്ച ഫന്റസ് കുമാറിന്റെ ഇടതുകണ്ണ് കാണാതായതായാണ് പരാതി. ഇയാളുടെ കണ്ണ് എലി കടിച്ചെടുത്തുവെന്നാണ് ആശുപത്രി ജീവനക്കാരുടെ വാദം. ചികിത്സയിലെ അനാസ്ഥ ആരോപിച്ച് ഫന്റസ് കുമാറിന്റെ കുടുംബം ആശുപത്രി വളപ്പില്‍