പരീക്ഷയെഴുതാന്‍ പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ വാഹനം മരത്തിലിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണമരണം

പരീക്ഷയെഴുതാന്‍ പുറപ്പെട്ട വിദ്യാര്‍ത്ഥികളുടെ വാഹനം മരത്തിലിടിച്ച് അപകടം; നാല് വിദ്യാര്‍ത്ഥികള്‍ക്ക് ദാരുണമരണം
വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന വാന്‍ മരത്തിലിടിച്ച് നാല് പേര്‍ക്ക് ദാരുണാന്ത്യം. ആറ് പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ സംസ്ഥാന ബോര്‍ഡ് പരീക്ഷ എഴുതാന്‍ പോകുകയായിരുന്ന വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അനുരപ് ഖുശ്‌വാഹ (15), അനുരാഗ് ശ്രീവാസ്തവ (14), പ്രതിഷ്ഠ മിശ്ര (15) എന്നിവര്‍ സംഭവസ്ഥലത്തും മോഹിനി മൗര്യ (16) ആശുപത്രിയിലുമാണ് മരിച്ചത്.

സംസ്ഥാന ബോര്‍ഡ് പരീക്ഷ എഴുതാന്‍ ജയ്തിപൂരിലെ സ്‌കൂളിലേക്ക് കാറില്‍ പോവുകയായിരുന്നു വിദ്യാര്‍ത്ഥികള്‍. ഷാജഹാന്‍പൂരിലെ ജരാവാവ് ഗ്രാമത്തിന് സമീപമാണ് അപകടമുണ്ടായത്. വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് അഡീഷണല്‍ എസ്പി സഞ്ജയ് കുമാര്‍ പറഞ്ഞു.

പരിക്കേറ്റ മറ്റ് ആറ് പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അതേസമയം ഉത്തര്‍പ്രദേശിലെ ബല്ലിയ മേഖലയിലുണ്ടായ മറ്റൊരു അപകടത്തില്‍ രണ്ട് കുട്ടികളടക്കം ആറ് പേര്‍ മരണപ്പെട്ടു. രണ്ട് കാറുകളും പിക്കപ്പ് ട്രക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു

Other News in this category4malayalees Recommends