Indian
'ദ കാരവന്‍' മാസികയ്‌ക്കെതിരെ പുതിയ ഐടി നിയമം ആദ്യമായി പ്രയോഗിച്ച് കേന്ദ്ര സര്‍ക്കര്‍. ഇന്ത്യന്‍ സൈനത്തിനെതിരെ നല്‍കിയിരിക്കുന്ന ലേഖനം 24 മണിക്കൂറിനകം പിന്‍വലിക്കണമെന്നാണ് കേന്ദ്ര ഐടി മന്ത്രാലയം ആവശ്യപ്പെട്ടിരിക്കുന്നത്. ഇതു സംബന്ധിച്ചുള്ള നോട്ടീസ് മാധ്യമ സ്ഥാപനത്തിന് കേന്ദ്ര സര്‍ക്കാര്‍ കൈമാറിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം മൂന്ന് കശ്മീര്‍ യുവാക്കള്‍ സൈന്യത്തിന്റെ കസ്റ്റഡിയില്‍ കൊടിയ മര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടന്നുള്ള ലേഖനമാണ് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഐടി നിയമത്തിലെ സെക്ഷന്‍ 69 എ പ്രകാരം നോട്ടീസ് ലഭിച്ചുവെന്ന് 'കാരവന്‍'വ്യക്തമാക്കിയിട്ടുണ്ട്. ഫെബ്രുവരി ലക്കത്തില്‍ 'സൈനിക പോസ്റ്റില്‍നിന്നുള്ള നിലവിളി' എന്ന പേരില്‍ ഇന്ത്യന്‍ സൈന്യത്തെ അപമാനിക്കുന്ന വാര്‍ത്ത പിന്‍വലിച്ചില്ലെങ്കില്‍ വെബ്‌സൈറ്റ് പൂട്ടിക്കുമെന്നാണ്
തെലങ്കാനയില്‍ കുട്ടികളെ തട്ടികൊണ്ടുപോയെന്ന് ആരോപിച്ച് ട്രാന്‍സ്ജന്‍ഡറിനെ നാട്ടുകാര്‍ തല്ലിക്കൊന്നു. നാല് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. തെലങ്കാനയിലെ നിസാമാബാദില്‍ തിങ്കളാഴ്ചയാണ് സംഭവം. ഇരയായ രാജു (50) എന്നയാളാണ്. ഔദ്യോഗിക രേഖകള്‍ പ്രകാരം ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍ പെട്ടയാളാണ്. പ്രദേശത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതായി അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടെയാണ്
മധ്യപ്രദേശ് ഇന്‍ഡോറില്‍ തെരുവില്‍ ഭിക്ഷ യാചിച്ച കുടുംബത്തിന്റെ വരുമാനത്തില്‍ ഞെട്ടി പുനഃരധിവസിപ്പിക്കാനെത്തിയവര്‍. രാജസ്ഥാനില്‍ ഇരുനില വീടും കൃഷി ഭൂമിയും ആഢംബര ബൈക്കും സ്വന്തമായുള്ള കുടുംബത്തിന്റെ ഒരു മാസത്തെ വരുമാനം രണ്ടര ലക്ഷം രൂപയും. കുട്ടികളെ ഉപയോഗിച്ച് യാചകവൃത്തി നടത്തിയാണ് കുടുബം വരുമാനം കണ്ടെത്തിയത്. യാചകരുടെ പുനഃരധിവാസത്തിനായി പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടന
ബലാത്സംഗം ചെയ്തയാളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കളക്ടറുടെ ഓഫീസിന് സമീപത്തെ വാട്ടര്‍ ടാങ്കിന് മുകളില്‍ കയറി ദളിത് യുവതിയുടെ പ്രതിഷേധം. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. ബലാത്സംഗം നടന്ന് ഒരു മാസമായിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്തതിനാലാണ് സ്ത്രീയുടെ പ്രതിഷേധം. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അനുനയിപ്പിച്ച് താഴെയിറക്കാന്‍
ബസ് സ്റ്റോപ്പില്‍ ബസ് കാത്ത് നിന്ന ദമ്പതികളില്‍ ഭര്‍ത്താവിനെ അടിച്ചു വീഴ്ത്തി ഭാര്യയെ ആറംഗ സംഘം ബലാത്സംഗം ചെയ്തു. കൊപ്പല്‍ ജില്ലയിലെ ഗംഗാവതി നഗരത്തില്‍ ബസ് സ്റ്റോപ്പില്‍ നിന്ന ദമ്പതികള്‍ക്ക് നേരെയാണ് ആക്രമണം. ഞായറാഴ്ച രാത്രിയാണ് സംഭവം. ആറ് പ്രതികളെ പൊലീസ് തിങ്കളാഴ്ച രാത്രിയോടെ അറസ്റ്റ് ചെയ്തു. മൗലാന ഹുസൈന്‍, ശിവകുമാര്‍, പ്രശാന്ത് ,മഹേഷ്, മദേശ്, ലിങ്കരാജ് എന്നിരാണ്
350 തവണ ഗതാഗത നിയമങ്ങള്‍ ലംഘിച്ച സ്‌കൂട്ടര്‍ ഉടമയ്ക്ക് ആകെ പിഴ 3.2 ലക്ഷം രൂപ. ഉടന്‍ പിഴ അടച്ചില്ലെങ്കില്‍ കേസെടുക്കുമെന്ന് മുന്നറിയിപ്പുമായി ബംഗളൂരു പൊലീസ്. ബംഗളൂരു സുധമാനഗര്‍ സ്വദേശിയായ വെങ്കട്ടരാമനാണ് വന്‍ തുക പിഴ കിട്ടിയത്. തനിക്ക് ഇത്രയും വലിയ പിഴ അടക്കാനാകില്ലെന്നും സ്‌കൂട്ടര്‍ കൊണ്ടുപോയ്‌ക്കോളാനുമാണ് ഇയാള്‍ പറയുന്നത്. സ്‌കൂട്ടറഇന്റെ ഇപ്പോഴത്തെ വില മുപ്പതിനായിരം
കര്‍ഷക സംഘടനകളെ അനുനയിപ്പിക്കാന്‍ സര്‍ക്കാര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച പരാജയപ്പെട്ടതോടെ 'ഡല്‍ഹി ചലോ' മാര്‍ച്ചുമായി കര്‍ഷകര്‍ രാജ്യതലസ്ഥാനത്തേക്ക്. വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍
രാമായണത്തെയും മഹാഭാരതത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച് കര്‍ണാടകയിലെ സ്‌കൂളില്‍ നിന്ന് അധ്യാപികയെ പിരിച്ചുവിട്ടു. ബിജെപി അനുകൂല സംഘത്തിന്റെ പരാതിയെ തുടര്‍ന്നാണ് പിരിച്ചുവിടല്‍. മംഗളൂരുവിലെ സെന്റ് ജെറോസ ഇംഗ്ലീഷ് എച്ച്ആര്‍ പ്രൈമറി സ്‌കൂളിലാണ് സംഭവം. അധ്യാപിക മഹാഭാരതവും രാമായണവും സാങ്കല്‍പ്പികമാണെന്ന് വിദ്യാര്‍ത്ഥികളെ
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കേണ്ടി വന്നേനേയെന്ന് ഖത്തറില്‍ നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ അമീര്‍ എന്നിവരോട് തീരാത്ത നന്ദിയുണ്ട്. പ്രധാനമന്ത്രി