പ്രധാനമന്ത്രിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കേണ്ടി വന്നേനേ ; ഖത്തറില്‍ നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍

പ്രധാനമന്ത്രിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കേണ്ടി വന്നേനേ ; ഖത്തറില്‍ നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇന്ത്യന്‍ സര്‍ക്കാറും ഇടപെട്ടില്ലായിരുന്നെങ്കില്‍ ജയിലില്‍ കിടന്ന് മരിക്കേണ്ടി വന്നേനേയെന്ന് ഖത്തറില്‍ നിന്ന് മോചിതരായ മുന്‍ ഇന്ത്യന്‍ നാവിക സേന ഉദ്യോഗസ്ഥര്‍. സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തിയതില്‍ അതിയായ സന്തോഷമുണ്ട്. വിഷയത്തില്‍ ഇടപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദി, ഖത്തര്‍ അമീര്‍ എന്നിവരോട് തീരാത്ത നന്ദിയുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് ഇടപെട്ടില്ലായിരുന്നെങ്കില്‍ മോചനം സാധ്യമാകുമായിരുന്നില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ഞങ്ങള്‍ക്കുവേണ്ടി നിരന്തരം സമ്മര്‍ദ്ദം ചെലുത്തി. അതുകൊണ്ടാണ് ജീവനോടെ ഇവിടെ നില്‍ക്കുന്നതെന്നും ഇവര്‍ പറഞ്ഞു.

എട്ട് മുന്‍ നാവിക സേന ഉദ്യോ?ഗസ്ഥരെ വിട്ടയച്ചത് വലിയ നയതന്ത്ര വിജയമായാണ് സര്‍ക്കാര്‍ കാണുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരുടെ മോചനത്തിനായി വിദേശ കാര്യ മന്ത്രാലയും ഖത്തറുമായി നിരന്തര ചര്‍ച്ചയിലായിരുന്നു. ഡിസംബര്‍ ഒന്നിന് ഖത്തറിലെത്തിയ നരേന്ദ്ര മോദി ഖത്തര്‍ അമീറുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു. മലയാളിയായ രാഗേഷ് ഗോപകുമാര്‍ അടക്കം 8 പേര്‍ക്കാണ് മോചനം. ഇവരില്‍ ഏഴു പേരും നാട്ടിലേക്ക് മടങ്ങി.

Other News in this category



4malayalees Recommends