Kerala

യുവതി ആത്മഹത്യ ചെയ്ത സംഭവം ; ഭര്‍ത്താവും വനിതാ സുഹൃത്തിനും കഠിന തടവ്
ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തിലും ആത്മഹത്യാ പ്രേയരണയിലും ഭാര്യ കിണറ്റില്‍ ചാടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവിനേയും കാമുകിയേയും കോടതി ശിക്ഷിച്ചു. മുക്കം നഗരസഭയിലെ കല്ലുരുട്ടി സ്വദേശികളായ കല്‍പ്പുഴാഴി പുല്‍പ്പറമ്പില്‍ പ്രജീഷ്, കല്ലുരുട്ടി വാപാട്ട് ദിവ്യാ എന്നിവരെയാണ് കോഴിക്കോട് ഫസ്റ്റ് ക്ലാസ് അഡീഷണല്‍ ഡിസ്ട്രിക് സെഷന്‍സ് കോടതി ശിക്ഷിച്ചത്. ഭര്‍ത്താവ് പ്രജീഷിന് ഏഴ് വര്‍ഷം തടവും, കാമുകി ദിവ്യക്ക് അഞ്ച് വര്‍ഷം തടവുമാണ് ശിക്ഷ വിധിച്ചത്. 2019 മെയ് 25നാണ് കേസിന് ആസ്പദമായ സംഭവം. മുക്കം കല്ലുരുട്ടി സ്വദേശി പ്രജീഷ് തന്റെ അയല്‍വാസിയായ ദിവ്യയുമായി പ്രണയത്തിലാവുകയും ഇതിനെ തുടര്‍ന്ന് പ്രജീഷിന്റെ ഭാര്യയായ നീനയുമായി നിരന്തരം വഴക്കിടുകയും ആത്മഹത്യ പ്രേരണ നടത്തുകയുമായിരുന്നു.. ഇതില്‍ മനംനൊന്താണ് പ്രജീഷിന്റെ ഭാര്യ നീന സ്വന്തം വീട്ടുമുറ്റത്തെ കിണറ്റില്‍

More »

ഫ്രാങ്കോ മുളക്കല്‍ കേസില്‍ അപ്പീലിന് സര്‍ക്കാര്‍ അനുമതി; വിധിക്കെതിരെ കന്യാസ്ത്രീയും അപ്പീല്‍ നല്‍കും
കന്യാസ്ത്രീകളെ പീഡിപ്പിച്ചുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടിക്കെതിരെ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ അനുമതി. ആഭ്യന്തര വകുപ്പ് ഇത് സംബന്ധിച്ച ഉത്തരവ് ഇറക്കി. എജിയുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ അപ്പീലിന് അനുമതി നല്‍കിയത്. കന്യാസ്ത്രീയും ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. നേരത്തെ ബിഷപ്പിനെ കുറ്റവിമുക്തനാക്കിയ വിധി

More »

യക്ഷിയെ പ്രണയിച്ച തന്ത്രി ; ഭയപ്പെടുത്തി സേവ് ദ് ഡേറ്റ് ; വീഡിയോ വൈറല്‍
സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത് മുത്തശ്ശിക്കഥയെ ആസ്പദമാക്കി ഒരുക്കിയ സേവ് ദ് ഡേറ്റാണ്. കഥകളിലൂടെ സുപരിചിതയായ നീലി എന്ന യക്ഷിയും തന്ത്രികുമാരനുമായാണ് വധുവരന്മാര്‍ എത്തിയത്.സേവ് ദ് ഡേറ്റ് ആത്രേയ വെഡ്ഡിങ് സ്റ്റോറീസ് ആണ് മുണ്ടക്കയം സ്വദേശികളായ അര്‍ച്ചനഅഖില്‍ എന്നിവരുടെ സേവ് ദ് ഡേറ്റ് വ്യത്യസ്തമായി ചിത്രീകരിച്ചത്. സേവ് ദ് ഡേറ്റ് കഥ പറയുന്നത് ഇങ്ങനെയാണ് ഒരു തന്ത്രികുമാരന്‍

More »

റാബീസ് വാക്‌സിന്‍ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണം, ഒരാള്‍ കിടന്നു കുരയ്ക്കുന്നുണ്ട് ; പി.വി. അന്‍വര്‍
എളമരം കരീമിനെതിരെയുള്ള ഏഷ്യാനെറ്റ് ന്യൂസ് അവതാരകന്‍ വിനു വി. ജോണിന്റെ പരാമര്‍ശത്തിന് മറുപടിയുമായി പി.വി. അന്‍വര്‍ എം.എല്‍.എ. റാബീസ് വാക്‌സിന്‍ എത്രയും പെട്ടെന്ന് ഏഷ്യാനെറ്റിന്റെ ഓഫീസില്‍ എത്തിക്കണമെന്ന് പി.വി. അന്‍വര്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം: ഈ മരുന്ന് ഏഷ്യാനെറ്റ് ന്യൂസിന്റെ സ്റ്റുഡിയോയില്‍ അടിയന്തരമായി

More »

ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ദിലീപ് ; ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചിട്ടില്ല ; കാവ്യ മാധവനേയും ചോദ്യം ചെയ്യും
ഫോണിലെ വിവരങ്ങള്‍ നശിപ്പിച്ചത് താന്‍ തന്നെയെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ സമ്മതിച്ച് ദിലീപ്. ഫോണിലെ ചാറ്റുകള്‍ നശിപ്പിക്കാന്‍ ആരേയും ഏല്‍പ്പിച്ചില്ല. കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വാക്ക് കേട്ട് തന്നെ പ്രതി സ്ഥാനത്ത് നിര്‍ത്തരുതെന്നും ദിലീപ് പറഞ്ഞു അന്വേഷണം ഉദ്യോഗസ്ഥരുടെ തിരക്കഥയുടെ അടിസ്ഥാനത്തിലുള്ള കഥകളാണ് ബാലചന്ദ്രകുമാര്‍ പറയുന്നതെന്ന് ദിലീപ്

More »

അവതാരകന്‍മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസില്‍ നിന്നും തുടങ്ങിയിട്ടുണ്ട്. ജാഗ്രതെ' ; വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി എം എം മണി
സി.ഐ.ടി.യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ എളമരം കരീമിനെതിരെ ഏഷ്യാനെറ്റ് വാര്‍ത്ത അവതാരകന്‍ വിനു വി ജോണ്‍ നടത്തിയ പരാമര്‍ശങ്ങളില്‍ പ്രതികരണവുമായി മുന്‍ മന്ത്രി എം.എം.മണി. 'അവതാരകന്‍മാര്‍ക്കുള്ള അടി അങ്ങ് ലോസ് ഏഞ്ചലസില്‍ നിന്നും തുടങ്ങിയിട്ടുണ്ട്. ജാഗ്രതെ' എന്നാണ് എം.എം മണി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ലോസ് ഏഞ്ചല്‍സില്‍ വച്ച് നടന്ന 94ാമത് ഓസ്‌കാര്‍ പുരസ്‌കാര

More »

കുടുംബം നല്ല ഉറക്കമായതിനാല്‍ പുക അറിഞ്ഞില്ല, ഫോണിലെ സിസിടിവിയില്‍ തീ കണ്ടെന്ന് നിഹുല്‍
അയന്തിയില്‍ വീടിന് തീ പിടിച്ചു കുടുംബം മരിച്ച സംഭവത്തില്‍ അട്ടിമറിയില്ലെന്ന് റിപ്പോര്‍ട്ട്. അപകടത്തിന് പിന്നില്‍ ആസൂത്രിതമായി ഒന്നും നടന്നിട്ടില്ല. വീട്ടിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള തീപ്പൊരി തീപിടിത്തത്തിന് കാരണമായെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. വീട്ടിലെ കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ സ്പാര്‍ക്കില്‍ നിന്നും തീ കേബിള്‍ മുഖേന താഴത്തെ നിലയിലെ

More »

സില്‍വര്‍ ലൈന്‍ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാനാവില്ല', നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭ
സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ നിലപാട് വ്യക്തമാക്കി കത്തോലിക്ക സഭ. പൊതുജനത്തിന്റെ ആശങ്കകള്‍ ദൂരീകരിക്കാതെ പദ്ധതിയെ അന്ധമായി പിന്തുണയ്ക്കാന്‍ കഴിയില്ലെന്ന് സഭ പറഞ്ഞു. പൗരന്മാര്‍ക്ക് കാര്യങ്ങള്‍ വിശദമാക്കി നല്‍കുവാനും അവരുടെ സംശയങ്ങള്‍ ദൂരീകരിക്കുവാനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചിട്ടില്ല. പകരം പൊലീസിനെ രംഗത്തിറക്കി ബലം പ്രയോഗിച്ച് സ്വകാര്യ ഭൂമികളിലൂടെ സര്‍വേകളും

More »

മാളുകളിലെ തൊഴിലാളികള്‍ പലയിടത്തും യൂണിയന്‍ അംഗങ്ങള്‍ അല്ല': ന്യായീകരണവുമായി സി.ഐ.ടി.യു
രാജ്യവ്യാപക പണിമുടക്കിനിടയില്‍ മാളുകള്‍ തുറന്നുപ്രവര്‍ത്തിച്ചതില്‍ വിശദീകരണവുമായി സി.ഐ.ടി.യു. മാളുകളിലെ തൊഴിലാളികള്‍ പലയിടത്തും യൂണിയന്‍ അംഗങ്ങള്‍ അല്ല എന്ന് സി.ഐ.ടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ മാധ്യമങ്ങളോട് പറഞ്ഞു. ചെറുകിട വ്യാപാരികള്‍ യൂണിയനുകളില്‍ അംഗങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'പണിമുടക്കിന്റെ ആദ്യ ദിനത്തില്‍ രാജ്യത്തിന്റെ എല്ലാ ഭാഗത്ത് നിന്ന്

More »

കൊച്ചിയില്‍ യുവാവ് നടുറോഡില്‍ മരിച്ചുകിടന്നത് കൊലപാതകം; കൊല്ലം സ്വദേശി അറസ്റ്റില്‍

കൊച്ചി എളമക്കരയില്‍ തിരുവോണ ദിനത്തില്‍ നടുറോഡില്‍ യുവാവ് റോഡില്‍ മരിച്ചുകിടന്നത് കൊലപാതകമാണെന്ന് സ്ഥിരീകരണം. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീണിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ

ടയറിനടിയില്‍ യുവതിയുണ്ടെന്നറിഞ്ഞിട്ടും വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു, രണ്ടു പേരും മദ്യലഹരിയില്‍

മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന

നിപ സ്ഥിരീകരണം; മലപ്പുറം തിരുവാലിയില്‍ അതീവ ജാഗ്രത, യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പ് സര്‍വേ തുടങ്ങും. വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും

വിവാഹം കഴിഞ്ഞത് നാലുമാസം മുമ്പ്, മലയാളിയായ നവവധു അമേരിക്കയില്‍ മരിച്ചു

മലയാളിയായ നവവധു അമേരിക്കയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു അനിത. ഫേസ്ബുക്കില്‍

മൈനാഗപ്പള്ളി അപകടം ; വാഹനമോടിച്ച അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ് ; നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ട് എടുത്തതെന്ന് പ്രതി

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ്

മിഷേല്‍ ഷാജിയുടെ മരണം ; സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കും, കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മിഷേല്‍ ചാടിയത് ഏത് പാലത്തില്‍ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ്