Kerala

ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി ; ഫോണുകള്‍ അന്വേഷണ സംഘത്തിലേക്ക്
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപിന്റെയും കൂട്ടുപ്രതികളുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വീണ്ടും മാറ്റി. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.45നാണ് പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത്. ദിലീപ് ഹാജരാക്കിയ ഫോണുകള്‍ ഇന്ന് തന്നെ ആലുവ മജിസ്‌ട്രേറ്റിന് കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. ആലുവ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് ഈ ഫോണുകള്‍ അന്വേഷണസംഘത്തിന് കൈപ്പറ്റാം. ദിലീപിന് കൂടുതല്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നു എന്ന് നാളെ മറ്റ് പ്രതികള്‍ പറയാന്‍ ഇടയാക്കരുതെന്നും അത് പ്രോത്സാഹിപ്പിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. ദിലീപ് ജാമ്യത്തിന് അര്‍ഹനാണോ എന്ന് തീരുമാനിക്കാന്‍ അന്വേഷണവുമായി സഹകരിക്കുക എന്നതാണ് പ്രധാനപ്പെട്ടതെന്നും കോടതി

More »

വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണ് ഇപ്പോള്‍, ഒരാളെ നശിപ്പിക്കുക എന്നതില്‍ കവിഞ്ഞ് വേറൊന്നും ഇതില്‍ കാണാന്‍ കഴിയില്ല,എന്നിട്ട് ഇന്‍ഡസ്ട്രി മുഴുവന്‍ മിണ്ടാതിരിക്കുകയാണ് ; നിര്‍മ്മാതാവ് സുരേഷ് കുമാര്‍
വഴിയെ പോകുന്ന ആര്‍ക്കും ദിലീപിനെതിരെ കേസ് കൊടുക്കാമെന്ന അവസ്ഥയാണ് ഇപ്പോഴെന്ന് നിര്‍മ്മാതാവ് സുരേഷ് കുമാര്‍. ദിലീപിന്റെ ഐ ഫോണ്‍ സര്‍വീസ് ചെയ്ത സ്ഥാപനത്തിലെ സാങ്കേതിക വിദഗ്ദന്‍ വാഹനാപകടത്തില്‍ മരിച്ചതില്‍ അസ്വാഭാവികതയുണ്ടെന്ന ആരോപണത്തിലാണ് നിര്‍മ്മാതാവ് പ്രതികരിച്ചത്. നാളെ ദിലീപിന്റെ കാര്‍ നന്നാക്കിയ വര്‍ക്ഷോപ്പിലെ ഒരാള്‍ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ അതും

More »

ആലപ്പുഴയില്‍ അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍
ആലപ്പുഴ താമരക്കുളത്ത് അമ്മയെയും രണ്ടു പെണ്‍മക്കളെയും പൊള്ളലേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി.കിഴക്കെമുറി കല ഭവനത്തില്‍ പ്രസന്ന (52), മക്കളായ കല (34), മിനു (32) എന്നിവരാണ് മരിച്ചത്. പ്രസന്നയുടെ ഭര്‍ത്താവ് ശശിധരന്‍ പിള്ള ശസ്ത്രക്രിയ കഴിഞ്ഞ് കരുനാഗപ്പള്ളിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍മക്കള്‍ ഭിന്നശേഷിയുള്ളവരാണ്.കുടുംബത്തിന് സാമ്പത്തികപ്രതിസന്ധിയുണ്ടായിരുന്നു. വീടിന്

More »

30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍
30 വര്‍ഷങ്ങള്‍ക്ക് മുമ്പ് പിതാവിന് ലഭിച്ച സഹായത്തിന്റെ കടം വീട്ടാന്‍ പത്രപരസ്യം നല്‍കി മക്കള്‍. 1980 കളില്‍ ഗള്‍ഫില്‍ ഒരു റൂമില്‍ കഴിഞ്ഞിരുന്നയാളില്‍ നിന്നും ലഭിച്ച ധന സഹായത്തിന്റെ കടം വീട്ടാനാണ് അബ്ദുള്ള എന്ന തിരുവനന്തപുരം സ്വദേശിയുടെ മക്കള്‍ പത്രത്തില്‍ പരസ്യം നല്‍കിയിരിക്കുന്നത്. 'എന്റെ പിതാവ് അബ്ദുള്ള ഗള്‍ഫില്‍ വെച്ച് കൊല്ലം സ്വദേശി ലൂസിസിന്റെ കൈയ്യില്‍ നിന്നും

More »

വാവ സുരേഷിന്റെ നിലയില്‍ നേരിയ പുരോഗതി; ഹൃദയമിടിപ്പും രക്തസമ്മര്‍ദ്ദവും സാധാരണ നിലയില്‍
പാമ്പ് കടിയേറ്റ് കോട്ടയം മെഡിക്കല്‍ കോളേജില്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്ന വാവ സുരേഷിന്റെ നിലയില്‍ നേരിയ പുരോ?ഗതി. തലച്ചോറിന്റെ പ്രവര്‍ത്തനത്തില്‍ നേരിയ പുരോഗതിയുണ്ടെന്നാണ് വിവരം. ഹൃദയമിടിപ്പും രക്ത സമ്മര്‍ദ്ദവും സാധാരണ നിലയിലേക്ക് വന്നിട്ടുണ്ട്. ഇന്നലെ രാവിലെ കോട്ടയം കുറിച്ചി പാട്ടശേരിയിലായിരുന്നു സംഭവം. പിടികൂടിയ മൂര്‍ഖന്‍ പാമ്പിനെ ചാക്കില്‍ കയറ്റാന്‍

More »

എന്താണിത്ര തിടുക്കമെന്ന് ദിലീപ്, തെളിവിനായി യാചിക്കേണ്ട സാഹചര്യം, സ്വഭാവിക ജാമ്യത്തിന് പോലും അര്‍ഹതയില്ലെന്ന് പ്രോസിക്യൂഷനും
ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് ശക്തമായി വാദിച്ച് പ്രസിക്യൂഷന്‍. കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്നും സ്വാഭാവിക ജാമ്യത്തിന് പോലും അര്‍ഹതിയില്ലാത്തയാളാണ് ദിലീപെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ എന്താണിത്ര തിടുക്കം കാട്ടുന്നതെന്നായിരുന്നു പ്രതിഭാഗത്തിന്റെ ചോദ്യം. തെളിവിനായി യാചിക്കേണ്ട അവസ്ഥയിലാണെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു.

More »

ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണത്തില്‍ ദുരൂഹത; അന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍
ദിലീപിന്റെ ഫോണുകള്‍ നന്നാക്കിയിരുന്ന സലീഷിന്റെ മരണം അന്വേഷിക്കണമെന്ന് ആവശ്യവുമായി ബന്ധുക്കള്‍ അങ്കമാലി പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. സലീഷ് മരിച്ചത് 2020 ഓഗസ്റ്റില്‍ കാര്‍ റോഡിലെ തൂണിലിടിച്ച് നടന്ന അപകടത്തിലായിരുന്നു. അതേസമയം, നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍

More »

ആറ് ഫോണുകള്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച് ദിലീപ് ; ഹാജരാക്കാത്ത നാലാമത്തെ ഫോണ്‍ നിര്‍ണ്ണായകമെന്ന് ക്രൈംബ്രാഞ്ച് ; ഫോണ്‍ ഉപയോഗിച്ചിട്ടില്ലെന്ന വാദം കള്ളമെന്നും അന്വേഷണ സംഘം
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥസ്ഥര്‍ക്കെതിരെ വധഗൂഢാലോചന നടത്തിയ കേസില്‍ ഒന്നാം പ്രതി ദിലീപിന്റേത് ഉള്‍പ്പെടെ ആറു ഫോണുകള്‍ ഹൈക്കോടതിയില്‍ എത്തിച്ചു.  ഇത് രജിസ്ട്രാര്‍ ജനറലിന് കൈമാറി. ദിലീപിന്റെ മൂന്ന് ഫോണും സഹോദരന്‍ അനൂപിന്റെ കൈവശമുള്ള രണ്ട് ഫോണുകള്‍, സഹോദരി ഭര്‍ത്താവ് സുരാജിന്റെ കൈവശമുള്ള ഒരു ഫോണുമാണ് മുദ്രവെച്ച കവറില്‍ സമര്‍പ്പിച്ചത്. അതേസമയം കേസില്‍

More »

അഭയക്കേസ് അട്ടിമറിച്ച ആ മഹാന്‍ എനിക്കെതിരെ വെളിച്ചത്തേക്കാളും വേഗത്തില്‍ വിധി പറഞ്ഞു; ലോകായുക്തയ്‌ക്കെതിരെ വീണ്ടും ജലീല്‍
ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനെതിരെ ഫെയ്‌സ്ബുക്ക് വിമര്‍ശനം തുടര്‍ന്ന് മുന്‍മന്ത്രി കെടി ജലീല്‍. തനിക്കെതിരെ 12 ദിവസം കൊണ്ട് വിധി പറഞ്ഞ മഹാനാണ് ജയ്റ്റിസ് സിറിയക് ജോസഫെന്ന് അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു. വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും' 2021 മാര്‍ച്ച് 25 ന് പ്രാഥമിക അന്വേഷണം നടത്തി ഫയലില്‍ സ്വീകരിച്ച് തെരഞ്ഞെടുപ്പ് ദിവസമായ ഏപ്രില്‍ 6 ന് മുമ്പ് 'ബോംബ്' പൊട്ടിച്ച്

More »

കൊച്ചിയില്‍ യുവാവ് നടുറോഡില്‍ മരിച്ചുകിടന്നത് കൊലപാതകം; കൊല്ലം സ്വദേശി അറസ്റ്റില്‍

കൊച്ചി എളമക്കരയില്‍ തിരുവോണ ദിനത്തില്‍ നടുറോഡില്‍ യുവാവ് റോഡില്‍ മരിച്ചുകിടന്നത് കൊലപാതകമാണെന്ന് സ്ഥിരീകരണം. മരോട്ടിച്ചുവട് പാലത്തിനുതാഴെ താമസിക്കുന്ന പ്രവീണിനെയായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. കേസില്‍ കൊല്ലം സ്വദേശി ഷമീറിനെ അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറ സ്വദേശിയായ

ടയറിനടിയില്‍ യുവതിയുണ്ടെന്നറിഞ്ഞിട്ടും വണ്ടിയെടുക്കൂ എന്ന് വനിതാ ഡോക്ടര്‍ ആക്രോശിച്ചു, രണ്ടു പേരും മദ്യലഹരിയില്‍

മൈനാഗപ്പള്ളി ആനൂര്‍കാവിലെ വാഹനാപകടത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മൈനാഗപ്പള്ളി സ്വദേശിനി കുഞ്ഞുമോളെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ അജ്മലിനെതിരെ കുറ്റകരമായ നരഹത്യക്ക് കേസെടുത്തു. അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടര്‍ ശ്രീക്കുട്ടിയും മദ്യപിച്ചിരുന്നതായാണ് വൈദ്യ പരിശോധന

നിപ സ്ഥിരീകരണം; മലപ്പുറം തിരുവാലിയില്‍ അതീവ ജാഗ്രത, യുവാവിന്റെ റൂട്ട് മാപ്പ് ഇന്ന് പ്രസിദ്ധീകരിക്കും

നിപ സ്ഥിരീകരിച്ച മലപ്പുറം തിരുവാലിയില്‍ ഇന്ന് ആരോഗ്യ വകുപ്പ് സര്‍വേ തുടങ്ങും. വീടുകള്‍ കയറിയിറങ്ങി രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്താന്‍ വേണ്ടിയാണ് സര്‍വേ. മരിച്ച വിദ്യാര്‍ത്ഥിയുടെ യാത്രയുടെ റൂട്ട് മാപ്പ് ആരോഗ്യ വകുപ്പ് ഇന്ന് പ്രസിദ്ധീകരിക്കും. തിരുവാലി പഞ്ചായത്തിലെ 4, 5, 6,7 വാര്‍ഡുകളും

വിവാഹം കഴിഞ്ഞത് നാലുമാസം മുമ്പ്, മലയാളിയായ നവവധു അമേരിക്കയില്‍ മരിച്ചു

മലയാളിയായ നവവധു അമേരിക്കയില്‍ ഹൃദയാഘാതത്തെത്തുടര്‍ന്ന് അന്തരിച്ചു. കോട്ടയം നീറിക്കാട് സ്വദേശി യാക്കോബുകുട്ടിയുടെ മകള്‍ അനിത വള്ളികുന്നേല്‍ ആണ് മരിച്ചത്. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. അമേരിക്കയിലെ ഡാലസില്‍ മൈക്രൊസോഫ്റ്റ് കമ്പനി എന്‍ജിനീയറായിരുന്നു അനിത. ഫേസ്ബുക്കില്‍

മൈനാഗപ്പള്ളി അപകടം ; വാഹനമോടിച്ച അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ് ; നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്ന് വാഹനം മുന്നോട്ട് എടുത്തതെന്ന് പ്രതി

കൊല്ലം മൈനാഗപ്പള്ളി ആനൂര്‍കാവില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച സംഭവത്തില്‍ പ്രതി അജ്മലും ഒപ്പമുണ്ടായിരുന്ന യുവ ഡോക്ടറായ യുവതിയും മദ്യപ്പിച്ചിരുന്നതായി പൊലീസ്. ഒരു സുഹൃത്തിന്റെ വീട്ടില്‍ പാര്‍ട്ടി കഴിഞ്ഞ് വരുമ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാര്‍ ആക്രമിക്കുമോയെന്ന് ഭയന്നാണ്

മിഷേല്‍ ഷാജിയുടെ മരണം ; സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കും, കൂടുതല്‍ അന്വേഷണത്തിന് ക്രൈംബ്രാഞ്ച്

വിദ്യാര്‍ത്ഥിനിയായിരുന്ന മിഷേല്‍ ഷാജിയുടെ മരണത്തില്‍ വീണ്ടും അന്വേഷണത്തിന് ക്രൈംബ്രാഞ്ച്. പൊലീസിന് വീഴ്ച പറ്റിയ 3 കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. മിഷേല്‍ ചാടിയത് ഏത് പാലത്തില്‍ നിന്നാണെന്ന് വീണ്ടും വിലയിരുത്തും. സുഹൃത്തിന്റെ മൊബൈലില്‍ നിന്ന് ഡിലീറ്റ്