Indian

ഭാരത് മാതാ കീ ജയ് വിളിച്ചപ്പോള്‍ ഏറ്റുവിളിച്ചു , മോദിയ്ക്ക് ജയ് വിളിച്ചപ്പോള്‍ മിണ്ടാതിരുന്നു ; മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍ വിദ്യാസമ്പന്നരാണെന്ന് പ്രതിപക്ഷം ; വീഡിയോ ചര്‍ച്ചയാകുന്നു
യുദ്ധം രൂക്ഷമാകുന്നതിനിടെ തങ്ങളുടെ പൗരന്മാരെ സുരക്ഷിതരാക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യ. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി വിദ്യാര്‍ഥികളെ രാജ്യത്തെത്തിക്കുന്നത് പുരോഗമിയ്ക്കുകയാണ്. മുംബൈയിലും ഡല്‍ഹിയിലുമായെത്തുന്ന വിദ്യാര്‍ത്ഥികളെ കേന്ദ്രമന്ത്രിമാര്‍ നേരിട്ടെത്തിയാണ് സ്വീകരിക്കുന്നത്. അതിനിടെ യുക്രേയ്‌നില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതില്‍ യുക്രെയ്‌നിലെ ഇന്ത്യന്‍ എംബസിയുടെ പ്രവര്‍ത്തനങ്ങളെ വിമര്‍ശിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ യുക്രെയ്‌നില്‍ നിന്നും ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്ന വിദ്യാര്‍ത്ഥികളുടെ ഒരു വീഡിയോയാണ് ചര്‍ച്ചയാവുന്നത്. ഭാരത് മാതാ കി ജയ് വിളിക്കുമ്പോള്‍ ഏറ്റു വിളിക്കുകയും, മോദിക്ക് ജയ് വിളിക്കുമ്പോള്‍ മിണ്ടാതിരിക്കുന്ന വിദ്യാര്‍ത്ഥികളാണ് വീഡിയോയിലുള്ളത്. വിദ്യാസമ്പന്നരായ

More »

ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു
ടൂത്ത് പേസ്റ്റ് മാറി എലിവിഷം ഉപയോഗിച്ച് പല്ലുതേച്ച വിദ്യാര്‍ഥിനി മരിച്ചു. കര്‍ണാടക സുള്ള്യയിലെ മര്‍കഞ്ച ഗ്രാമത്തിലെ ശവ്യ(22)ക്കാണ് അബദ്ധം മൂലം ദാരുണാന്ത്യം സംഭവിച്ചത്. ജനാലയ്ക്കടുത്തായിരുന്നു ടൂത്ത് പേസ്റ്റ് സൂക്ഷിച്ചിരുന്നത്. മുറിയില്‍ ഇരുട്ടായതിനാല്‍ ടൂത്ത് പേസ്റ്റിനടുത്ത് വെച്ച എലി വിഷം അബദ്ധത്തില്‍ എടുത്ത് ഉപയോഗിക്കുകയായിരുന്നു. ഉടനെ അബദ്ധം മനസിലായി വിഷം

More »

98 ശതമാനം മാര്‍ക്കുണ്ടായിട്ടും മകന് ഇവിടെ പഠിക്കാനായില്ല, ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് മകന്‍ ; മകന് സംഭവിച്ചത് മറ്റൊരു കുട്ടിയ്ക്കും വരരുതെന്ന് നവീന്റെ മരണത്തില്‍ പിതാവ്
യുക്രെയ്‌നിലെ ഖാര്‍കീവില്‍ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം എത്രയും പെട്ടെന്ന് നാട്ടില്‍ എത്തിക്കണമെന്ന് കുടുംബം. ഇന്ത്യയിലെ മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റെ പോരായ്മയുടെ ഇരയാണ് നവീന്‍ എന്നും പിതാവ് ശേഖര്‍ ഗൗഡ ആരോപിച്ചു. രാജ്യത്ത് മെഡിക്കല്‍ വിദ്യാഭ്യാസത്തിന് ഉയര്‍ന്ന ഫീസ് ആണ് ഈടാക്കുന്നത്. അത് താങ്ങാന്‍ കഴിയാത്തതിനാലാണ് മകന്‍ യുക്രെയ്‌നിലേക്ക് പഠിക്കാന്‍ പോയത്. 97 ശതമാനം

More »

അതിര്‍ത്തിയില്‍ യുക്രെയ്ന്‍ സൈന്യം റൈഫിളിന് അടിക്കുന്നു, മോശം പെരുമാറ്റം, ഒരുമിച്ചുണ്ടായിരുന്നവര്‍ പോലും പരസ്പരം കയ്യേറ്റം ചെയ്യുന്ന സ്ഥിതി ; യുദ്ധ സമയം അവിടെ നരകമായിരുന്നുവെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ത്ഥികള്‍
യുക്രെയ്‌നില്‍ അകപ്പെട്ട ഇന്ത്യക്കാരെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് രാജ്യം. തിരിച്ചെത്തിയവര്‍ക്കെല്ലാം അവിടത്തെ അവസ്ഥയെ പറ്റി ഞെട്ടിക്കുന്ന കാര്യങ്ങളാണ് സംസാരിക്കാനുള്ളത്. യുദ്ധസമയത്തെ ഉക്രെയ്ന്‍ നരകമായിരുന്നുവെന്നാണ് അവര്‍ പറയുന്നത്. അതിര്‍ത്തി കടക്കാന്‍ തങ്ങളനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ചും അതിര്‍ത്തിയില്‍ നേരിട്ട അവഗണനയെക്കുറിച്ചുമൊക്കെ പേടിയോടെയാണ്

More »

പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് ; വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ചു
പ്രധാനമന്ത്രിയുടെ ചിത്രത്തില്‍ പന്നിയുടെ മുഖം ചേര്‍ത്ത് മോര്‍ഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ച കേസ് റദ്ദാക്കണമെന്ന വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്റെ ആവശ്യം നിരസിച്ച് അലഹബാദ് ഹൈക്കോടതി. കേസ് റദ്ദാക്കാന്‍ മതിയായ കാരണമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് വാട്‌സ്ആപ്പ് ഗ്രൂപ്പ് അഡ്മിന്‍ മുഹമ്മദ് ഇമ്രാന്‍ മാലിക്കിന്റെ അപേക്ഷ, ജസ്റ്റിസ് മുഹമ്മദ് അസ്‌ലം അധ്യക്ഷനായ ബെഞ്ചാണ് നിരസിച്ചത്.

More »

കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചു ; വേദനയില്‍ യുവാവ് ആത്മഹത്യ ചെയ്തു
കാനഡയിലേയ്ക്ക് പോകുന്നതിനായി ഒരു കോടി രൂപ ആവശ്യപ്പെട്ടത് നല്‍കാനാവാത്തതിനെ തുടര്‍ന്ന് യുവതി പ്രണയ ബന്ധം അവസാനിപ്പിച്ചതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. ഗുജറാത്തിലെ നരോദ സ്വദേശിയായ ലഖന്‍ മഖിജ ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ ലഖന്‍ മലിഖയുടെ അമ്മ ജയ മഖിജ പോലീസ് സ്റ്റേഷനില്‍ യുവതിക്കെതിരെ പരാതി നല്‍കി. നാനാ ചിലോദയിലെ കൈലാഷ് റോയല്‍ ഫ്‌ലാറ്റിലാണ് മരിച്ച ലഖന്‍ മഖിജ

More »

പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം മുതലെടുക്കാനല്ല സര്‍ക്കാര്‍ ശ്രമിക്കേണ്ടത്, യുക്രെയ്ന്‍ ദൗത്യത്തില്‍ കേന്ദ്രത്തിനെതിരെ വരുണ്‍ഗാന്ധി
കേന്ദ്രസര്‍ക്കാരിന്റെ യുക്രെയ്ന്‍ ദൗത്യത്തിനെതിരെ വിമര്‍ശനമുന്നയിച്ച് ബിജെപി എം പി വരുണ്‍ ഗാന്ധി. ഉചിതമായ സമയത്ത് നടപടിയുണ്ടാകുന്നില്ലെന്ന് വരുണ്‍ ഗാന്ധി കുറ്റപ്പെടുത്തി. യുക്രെയ്‌നിലെ ദുരിതം വിവരിക്കുന്ന ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചാണ് വരുണ്‍ ഗാന്ധിയുടെ പ്രതികരണം. പതിനയ്യായിരത്തിലധികം പേര്‍ ഇനിയും കുടുങ്ങി കിടക്കുമ്പോള്‍ അവസരം

More »

യൂട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികള്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്തു ; 28 കാരനായ യുവാവ് ചോരവാര്‍ന്നു മരിച്ചു
യൂട്യൂബ് നോക്കി ബിഫാം വിദ്യാര്‍ഥികള്‍ നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്കിടെ ചോരവാര്‍ന്ന് യുവാവിന് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ പ്രകാശം സ്വദേശി ശ്രീനാഥ് (28) ആണ് മരിച്ചത്. ഹൈദരാബാദിലെ നെല്ലൂരില്‍ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നെല്ലൂര്‍ സ്വകാര്യ കോളേജിലെ ബിഫാം വിദ്യാര്‍ഥികളായ മസ്താന്‍, ജീവ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

More »

കൊന്ന് കെട്ടി തൂക്കും'; പെരിയാറിനെ അവതരിപ്പിച്ച കുട്ടിക്ക് വധഭീഷണി, പ്രതി അറസ്റ്റിലായി
തമിഴ്‌നാട്ടില്‍ സാമൂഹിക പരിഷ്‌കര്‍ത്താവ് പെരിയാറിന്റെ വേഷമിട്ട് ചാനല്‍ പരിപാടിയിലെ നാടകത്തില്‍ അഭിനയിച്ച കുട്ടിക്കെതിരെ വധഭീഷണി മുഴക്കിയ സംഭവത്തില്‍ സംഘപരിവാര്‍ പ്രവര്‍ത്തകന്‍ അറസ്റ്റിലായി. തൂത്തുകുടി കോവില്‍പട്ടി സ്വദേശിയായ വെങ്കട്ടേഷ് കുമാര്‍ ബാബുവിനെയാണ് അറസ്റ്റ് ചെയ്തത്. വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍,ഭീഷണിപ്പെടുത്തല്‍,

More »

പാര്‍ക്കില്‍ വെച്ച് മകളെ കൊലപ്പെടുത്തിയയാളെ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊന്ന് അമ്മ

മകളെ കൊലപ്പെടുത്തിയയാളെ അമ്മ കല്ലുകൊണ്ട് മര്‍ദ്ദിച്ച് കൊലപ്പെടുത്തി. ബെംഗളൂരുവിലെ ജയനഗര്‍ പ്രദേശത്ത് വ്യാഴാഴ്ചയാണ് സംഭവമുണ്ടായത്. അനുഷ എന്ന യുവതിയും അവരുടെ സുഹൃത്തായ സുരേഷുമാണ് കൊല്ലപ്പെട്ടത്. അഞ്ച് വര്‍ഷമായി ഇവര്‍ സുഹൃത്തുക്കളായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍

കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന് ഏല്‍പ്പിച്ച മുറിവുകളില്‍ നിങ്ങളുടെ 'വോട്ടെന്ന തൈലം' പുരട്ടി, ജനാധിപത്യത്തെ ശക്തിപ്പെടുത്തുക ; രാഹുല്‍ഗാന്ധി

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചതോടെ വോട്ടര്‍മാര്‍ക്ക് ആഹ്വാനവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിങ്ങളുടെ വോട്ട് ഇന്ത്യയുടെ ജനാധിപത്യത്തിന്റെയും ഭാവി തലമുറയുടെയും ഭാവി തീരുമാനിക്കും. അതുകൊണ്ട് പുറത്തുപോയി കഴിഞ്ഞ 10 വര്‍ഷമായി രാജ്യത്തിന്റെ ആത്മാവിന്

ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മ ; ഐസ്‌ക്രീമില്‍ കീടനാശിനി കലര്‍ത്തി കൊലപാതകം ; ഭര്‍ത്താവിനോടുള്ള ദേഷ്യം കൊണ്ടെന്ന് മൊഴി

കര്‍ണാടകയിലെ മാണ്ഡ്യയില്‍ ഒന്നര വയസുള്ള ഇരട്ടക്കുട്ടികളുടെ മരണത്തിന് പിന്നില്‍ അമ്മ തന്നെയാണെന്ന് കണ്ടെത്തി. ഐസ്‌ക്രീം കഴിച്ചതിന് ശേഷം കുട്ടികള്‍ക്ക് ശാരീരിക അവശതകളുണ്ടായെന്നായിരുന്നു അമ്മയുടെ മൊഴി. എന്നാല്‍ പിന്നീട് പൊലീസ് ചോദ്യം ചെയ്‌പ്പോള്‍ ഐസ്‌ക്രീമില്‍ വിഷം

പ്രണയത്തില്‍ നിന്ന് പിന്മാറി: കോണ്‍ഗ്രസ് നേതാവിന്റെ മകളെ കാമ്പസിനുള്ളില്‍ കുത്തിക്കൊന്നു

കര്‍ണാടകയിലെ ഹുബ്ബള്ളിയിലെ കോളേജ് കാമ്പസിനുള്ളില്‍ കോണ്‍ഗ്രസ് കോര്‍പ്പറേറ്ററുടെ മകളെ മുന്‍ സഹപാഠി കുത്തിക്കൊന്നു. നിരഞ്ജന്‍ ഹിരേമത്തിന്റെ മകള്‍ നേഹ(23)യാണ് കൊല്ലപ്പെട്ടത്. പ്രതി ഫയാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. ബിവിബി കോളേജിലെ ഒന്നാം വര്‍ഷ എംസിഎ വിദ്യാര്‍ത്ഥിനിയായിരുന്നു നേഹ.

പ്രമുഖ യൂട്യൂബര്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച നിലയില്‍; സുഹൃത്ത് കസ്റ്റഡിയില്‍

പ്രമുഖ യൂട്യൂബറായ സ്വാതി ഗോദര(29)യെ മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലെ മുഖര്‍ജി നഗറില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്ത നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയ്ക്ക് പിന്നിലെ കാരണം കണ്ടെത്താന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഞാന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ വിവേചനം കാണിച്ചതായി തോന്നുന്നുണ്ടോ; എങ്കില്‍ നിങ്ങള്‍ക്ക് എനിക്ക് വോട്ട് ചെയ്യേണ്ട; പ്രചരണത്തില്‍ നിതിന്‍ ഗഡ്ക്കരി

താന്‍ വഹിച്ചിരുന്ന ഉത്തരവാദിത്വങ്ങളില്‍ എന്തെങ്കിലും വിവേചനം കാണിച്ചതായി ആര്‍ക്കെങ്കിലും തോന്നിയാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തനിക്ക് വോട്ട് ചെയ്യേണ്ടെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരിലെ ബിജെപി സ്ഥാനാര്‍ഥിയുമായ നിതിന്‍ ഗഡ്കരി. എന്റെ ജീവിതയ്യില്‍ ലഭിച്ച എല്ലാ അംഗീകാരവും