Kerala

ആര്‍ ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാന്‍ ആഗ്രഹിക്കുന്നില്ല; മോഹഭംഗ പരാമര്‍ശത്തില്‍ മറുപടിയുമായി രമേശ് ചെന്നിത്തല
വി സി പുനര്‍ നിയമനം സംബന്ധിച്ച് ലോകായുക്തയില്‍ വീണ്ടും ഹര്‍ജി നല്‍കുമെന്ന് രമേശ് ചെന്നിത്തല. തനിക്ക് മോഹഭംഗമെന്ന മന്ത്രി ആര്‍ ബിന്ദുവിന്റെ പരിഹാസത്തോട് പ്രതികരിക്കാനില്ലെന്നും രമേശ് ചെന്നിത്തല ഒരു ചാനലുമായുള്ള അഭിമുഖത്തില്‍ പറഞ്ഞു. ആര്‍ ബിന്ദുവിന്റെ നിലവാരത്തിലേക്ക് താഴാന്‍ താന്‍ ആഗ്രഹിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ചുമതല ആര് നിര്‍വഹിക്കണം എന്നതില്‍ ഒരു മത്സരവുമില്ല. ഡിസിസി ഭാരവാഹികളുടെ പട്ടിക കൂടാതെ കെപിസിസി സെക്രട്ടറിമാരുടെ പട്ടികയുമായി ബന്ധപ്പെട്ട് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ ചര്‍ച്ച ചെയ്തിരുന്നു. ഗവര്‍ണറുടെ വെളിപ്പെടുത്തല്‍ ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചില്ലെന്നും മുഖ്യമന്ത്രിയെ കക്ഷി ചേര്‍ക്കണമെന്ന തന്റെ വാദം അംഗീകരിച്ചില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തല ലോകായുക്ത വിധിക്കെതിരെ പുന:പരിശോധന ഹര്‍ജി

More »

സുകുമാരക്കുറുപ്പിനെ സന്യാസി വേഷത്തില്‍ കണ്ടെന്ന മൊഴി; പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച്
പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെ  സന്യാസി വേഷത്തില്‍ രാജസ്ഥാനില്‍ കണ്ടെന്ന വെട്ടിപ്രം സ്വദേശി റെന്‍സിം ഇസ്മായില്‍ നല്‍കിയ മൊഴി ക്രൈംബ്രാഞ്ച് പരിശോധിക്കുന്നു. പത്തനംതിട്ടയിലെ ബിവറേജസ് ഷോപ് മാനേജരായ റെന്‍സിം നല്‍കിയ വിവരങ്ങള്‍ വിശകലനം ചെയ്ത ശേഷം, ആവശ്യമെങ്കില്‍ പൊലീസ് രാജസ്ഥാനിലേക്ക് തിരിക്കും. ആലപ്പുഴയില്‍നിന്നുള്ള ക്രൈംബ്രാഞ്ച് സിഐ ന്യുമാന്റെ

More »

രണ്ട് ദിവസം ഉറങ്ങാതെ ഉണ്ണാതെ മലയിലേക്ക് നോക്കി ഇരുന്ന കണ്ണുകള്‍; ഹോസ്പിറ്റലിലേക്ക് ഓടാതെ രക്ഷാപ്രവര്‍ത്തകരെല്ലാം മലയിറങ്ങുന്നതും കാത്തിരുന്ന അമ്മ ; സോഷ്യല്‍മീഡിയയില്‍ താരമായി ബാബുവിന്റെ ഉമ്മയും
പാലക്കാട് മലമ്പുഴ ചെറാട് മലയില്‍ ട്രക്കിങ് ചെയ്യുകയായിരുന്ന മൂന്നംഗ സംഘത്തിലെ 23 വയസുകാരനായ ബാബു ആണ് മലയിടുക്കില്‍ കുടുങ്ങിപ്പോയത്. പിന്നീടിങ്ങോട്ട് കഴിഞ്ഞ 46 മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ബാബുവിനെ രക്ഷപ്പെടുത്തിയത് സൈന്യമാണ്. ബാബുവിന്റെ ആത്മധൈര്യമാണ് ജീവിതത്തിലേക്ക് തിരിച്ചെത്തുന്നതില്‍ നിര്‍ണായകമായത്. മലയടിവാരത്തില്‍ പ്രാര്‍ഥനകളുമായി നിന്ന ഉമ്മ

More »

ബോചെ എക്‌സ് പ്രസ്‌ ഓടിത്തുടങ്ങി
തൃശൂര്‍ ശോഭാ സിറ്റി മാള്‍ സമുച്ചയത്തിന് ചുറ്റും സഞ്ചരിക്കുന്ന ഡോ ബോബി ചെമ്മണൂരിന്റെ ' ബോചെ എക്‌സ് പ്രസ്‌' വിനോദ തീവണ്ടി പ്രവര്‍ത്തനമാരംഭിച്ചു. ശോഭാ സിറ്റിയിലെത്തുന്ന സന്ദര്‍ശകര്‍ക്ക് മാളിന് ചുറ്റും കാഴ്ചകള്‍ കാണാനും സഞ്ചരിക്കാനുമാണ് ബോചെ എക്‌സ് പ്രസ്‌ ഒരുക്കിയിരിക്കുന്നത്. ശോഭാ മാളിന്റെ പ്രവേശന കവാടത്തിന് മുന്നില്‍ നടന്ന ചടങ്ങില്‍ ബോബി ചെമ്മണൂര്‍ ബോചെ എക്‌സ്

More »

പ്രാര്‍ഥനയ്ക്ക് നന്ദി'; ബാബു തിരികെയെത്തുന്നത് കാത്ത് മലയടിവാരത്തില്‍ ഉറങ്ങാതെ കാത്തിരുന്ന് ഉമ്മ
പാലക്കാട് മലമ്പുഴയിലെ പാറയിടുക്കില്‍ 43 മണിക്കൂറിലധികമായി കുടുങ്ങി കിടക്കുന്ന ബാബുവിനെ സുരക്ഷിതനായി തിരികെ എത്തിക്കുകയാണ്. ഭക്ഷണവും മരുന്നും നല്‍കി ബാബുവിനെ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് എത്തിക്കുകയാണ് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ സംഘം. സുരക്ഷാബെല്‍റ്റും ഹെല്‍മെറ്റും ധരിച്ചാണ് രക്ഷാപ്രവര്‍ത്തനം. ഹെലികോപ്റ്ററിലാണ് താഴെ എത്തിച്ചത്. അതേസമയം, മകന്റെ തിരിച്ചുവരവ്

More »

കരസേനയുടെ രക്ഷാദൗത്യം വിജയം, മലമ്പുഴ മലയിടുക്കില്‍ കുടുങ്ങിയ ബാബുവിനെ മലമുകളില്‍ എത്തിച്ചു
പാലക്കാട് മലമ്പുഴയിലെ കരസേനയുടെ രക്ഷാദൗത്യം വിജയം. മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ സേന സുരക്ഷിതമായി രക്ഷപ്പെടുത്തി മലമുകളില്‍ എത്തിച്ചു. ബാബുവിന്റെ അടുത്തെത്തിയ സംഘം ഭക്ഷണവും, വെള്ളവും നല്‍കിയ ശേഷമായിരുന്നു ബാബുവിനെ മലമുകളിലേക്ക് കയറ്റിയത്. ശരീരത്തില്‍ സുരക്ഷാ ബെല്‍റ്റും, ഹെല്‍മറ്റും ഘടിപ്പിച്ച ശേഷം സേനാംഗത്തിനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30 ഓടെ ബാബുവിന്റെ

More »

കണ്‍മുന്‍പില്‍ തന്റെ പിതാവിനെ നഷ്ടപ്പെട്ടതിന്റെ ആഘാതത്തിലാണ് ശിവപ്രിയ ; ലോറിയുടെ അമിത വേഗത യുവാവിന്റെ ജീവനെടുത്തു
ശിവപ്രിയയുടെ കണ്‍മുന്നില്‍ അച്ഛനെ നഷ്ടമായി. ഒരു കൊച്ചുകുടുംബത്തിന്റെ പ്രതീക്ഷ തകര്‍ത്തെറിഞ്ഞത്  ചരക്കുലോറിയുടെ അമിതവേഗത. ഓടി മാറാനുള്ള സമയം പോലും പ്രതീഷിന് ലഭിച്ചിരുന്നില്ല. ഞൊടിയിടയില്‍ മരണം സംഭവിച്ചു.  പാതിരിപ്പാലം ഗുളികന്‍തറ ക്ഷേത്രത്തിന് മുന്‍പില്‍ ദേശീയപാത 766ല്‍ നിയന്ത്രണം വിട്ട പാഞ്ഞെത്തിയ ലോറി റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറിലും ഓട്ടോയിലും ഇടിച്ചാണ്

More »

ഐഡന്റിറ്റി മറച്ച് സമൂഹത്തിലിറങ്ങുന്നത് വലിയ വൃത്തികേടാണ്, അടുത്തിരിക്കുന്നത് ഗോവിന്ദ ചാമിയാണോയെന്നു പോലും മനസ്സിലാവില്ല'; ജസ്ല മാടശേരി
കര്‍ണാടകയില്‍ ഹിജാബ് വിവാദം രൂക്ഷമായിരിക്കെ ഹിജാബ് വിഷയത്തില്‍ പ്രതികരണവുമായി ആക്ടിവിസ്റ്റ് ജസ്ല മാടശേരി. കര്‍ണാടകയില്‍ നടക്കുന്നത് ഒരു മതവിഭാഗത്തിന് നേരെ മാത്രമുള്ള വിവേചനമാണ്. അത് അംഗീകരിക്കാന്‍ കഴിയില്ല. അതിനു പിന്നിലുള്ള രാഷ്ട്രീയ കാരണങ്ങള്‍ വ്യക്തമാണ്. അതേസമയം പ്രായപൂര്‍ത്തിയാവാത്ത കുട്ടികളുടെ മനസ്സില്‍ മതചിന്തകള്‍ കുത്തിവെച്ച് പരുവപ്പെടുത്തുന്നതിനോട്

More »

എനിക്ക് ഒന്നും വേണ്ട, ആ സഹായം മറ്റുള്ളവര്‍ക്ക് കൊടുക്കൂ': ഫോണില്‍ വിളിച്ചു സഹായം വാഗ്ദാനം ചെയ്ത സുരേഷ് ഗോപിയോട് വാവ സുരേഷ്
മൂര്‍ഖന്‍ പാമ്പിന്റെ കടിയേറ്റ് അതീഗുരുതരാവസ്ഥയില്‍ നിന്നും ജീവിതത്തിലേക്ക് തിരിച്ചെത്തിയ വാവ സുരേഷ് ഇന്നലെയാണ് ആശുപത്രിവിട്ടത്. വീട്ടില്‍ വിശ്രമത്തിലിരിക്കുന്ന വാവ സുരേഷിനെ നടന്‍ സുരേഷ് ഗോപി ഫോണ്‍ വിളിച്ചിരുന്നു. ഇതാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വാവ സുരേഷിനെ ഫോണ്‍ വിളിച്ച സുരേഷ് ഗോപി അദ്ദേഹം ഫോണ്‍ എടുത്തപ്പോള്‍ തന്നെ സാബ്ജി എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതിന്റെ

More »

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണ്, ബംഗാളില്‍ സീറ്റ് പോയില്ലേ ; വിമര്‍ശനവുമായി ജി സുധാകരന്‍

സുരേഷ് ഗോപിക്ക് ഒരു സീറ്റ് കിട്ടിയതില്‍ ആഘോഷിക്കേണ്ട കാര്യം എന്താണെന്ന് സിപിഎം നേതാവ് ജി സുധാകരന്‍. ഒരു സീറ്റ് മാത്രം കിട്ടിയതില്‍ എന്താണെന്നും അടുത്ത തവണ സുരേഷ് ഗോപി ജയിക്കില്ലെന്നും സുധാകരന്‍ പറഞ്ഞു. അവര്‍ വേണമെങ്കില്‍ ആഘോഷിച്ചോട്ടെ, കാരണം ഇതുവരെ ഒന്നും കിട്ടിയിട്ടില്ലല്ലോ.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കുണ്ടായ പരാജയം മുസ്‌ലീം പ്രീണനം കാരണം ; മതവിവേചനവും മതവിദ്വേഷവും തിരിച്ചറിഞ്ഞ ക്രിസ്ത്യാനികളാണ് സുരേഷ് ഗോപിയെ ജയിപ്പിച്ചത് ; വെള്ളാപ്പള്ളി നടേശന്‍

ഇടതു, വലതു മുന്നണികള്‍ അതിരുവിട്ട മുസലീം പ്രീണനം നടത്തുകയാണെന്ന വിമര്‍ശനവുമായി എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി മുഖമാസികയായ യോഗനാദത്തിന്റെ എഡിറ്റോറിയലിലാണ് വെള്ളാപ്പള്ളി ഇടതു, വലതു മുന്നണികള്‍ക്കെതിരെ ആഞ്ഞടിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍

മുരളിയേട്ടാ മാപ്പ്'; തോല്‍വിയ്ക്ക് പിന്നാലെ തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍

തൃശൂരില്‍ വീണ്ടും കെ മുരളീധരനെ അനുകൂലിച്ച് ഫ്‌ളക്‌സുകള്‍. ഡിസിസി ഓഫീസിന്റെ ഭാഗത്തും നടുവിലാല്‍ ഭാഗത്തും ആണ് ഫ്‌ളക്‌സുകള്‍ പ്രത്യക്ഷപ്പെട്ടത്. വര്‍ഗീയതക്കെതിരായ പോരാട്ടത്തില്‍ ചതിയുടെ പത്മവ്യൂഹത്തില്‍പ്പെട്ട് പിടഞ്ഞുവീണ മുരളിയേട്ടാ മാപ്പ് എന്നാണ് ഫ്‌ളക്‌സിലുള്ളത്.

വഴിയോരകച്ചവടക്കാരിയില്‍ നിന്ന് ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് തട്ടിയെടുത്ത സംഭവം ;'' വഴിയോര കച്ചവടക്കാരിയെ ലക്ഷാധിപതിയാക്കി'' കോടതി

വഴിയോരകച്ചവടക്കാരിയില്‍ നിന്ന്, ഒരു കോടി രൂപ ഒന്നാം സമ്മാനം നേടിയ ലോട്ടറി ടിക്കറ്റ് വില്‍പ്പനക്കാരന്‍ തട്ടിയെടുത്ത സംഭവത്തില്‍ ടിക്കറ്റ് വീട്ടമ്മയ്ക്ക് തിരികെ ലഭിച്ചു. മ്യൂസിയം പരിസരത്ത് തൊപ്പിക്കച്ചവടം നടത്തുന്ന കല്ലിയൂര്‍ ദീപു സദനത്തില്‍ സുകുമാരിയമ്മയ്ക്കാണ് ചീഫ് ജുഡീഷ്യല്‍

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു

ഇടുക്കി പൈനാവില്‍ രണ്ടു വീടുകള്‍ക്ക് തീയിട്ടു. ഒരു വീട് പൂര്‍ണമായും മറ്റൊന്ന് ഭാഗികമായും കത്തി നശിച്ചു. തീ വെച്ച സമയത്ത് ഇരു വീടുകളിലും ആളുണ്ടായിരുന്നില്ല. പുലര്‍ച്ചെ മൂന്ന് മണിക്കും നാല് മണിക്കും ഇടയിലാണ് സംഭവം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. കൊച്ചു മലയില്‍ അന്നക്കുട്ടി, മകന്‍ ലിന്‍സ്

മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം, ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി ; പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ കടുത്ത വിമര്‍ശനവുമായി സിപിഐ. മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല. മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ തിരിച്ചടിയായി. ന്യൂനപക്ഷ പ്രീണനം പരിധിവിട്ടത് തിരിച്ചടിയായെന്നും നവകേരള സദസ് ധൂര്‍ത്തായി