UK News

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! നാട്ടിലേക്കുള്ള മേയ് മാസത്തിലെ യാത്രയും ബുദ്ധിമുട്ടിലാകും; ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ അടുത്ത മാസം 8 ദിവസം സമരത്തില്‍; രാജാവിന്റെ കിരീടധാരണ ചടങ്ങുകളുടെ ശോഭ കെടുത്തുമോ?
 ശമ്പളവിഷയത്തിലെ തര്‍ക്കങ്ങളെ മൂര്‍ദ്ധന്യത്തിലേക്ക് ഉയര്‍ത്തി ഹീത്രൂ വിമാനത്താവളത്തിലെ സെക്യൂരിറ്റി ജീവനക്കാര്‍ അടുത്ത മാസം എട്ട് ദിവസം സമരത്തിലേക്ക്. തങ്ങളുടെ അംഗങ്ങള്‍ മേയ് 4, 5, 6, 9, 10, 25, 26, 27 തീയതികളില്‍ സമരത്തിന് ഇറങ്ങുമെന്നാണ് യുണൈറ്റ് യൂണിയന്‍ പ്രഖ്യാപിച്ചിരിക്കുന്നത്.  രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ക്കായി ആളുകള്‍ യുകെയിലേക്ക് യാത്ര ചെയ്യുന്ന ഘട്ടത്തില്‍ സമരം നടത്തുന്നത് സുപ്രധാന തടസ്സങ്ങള്‍ സൃഷ്ടിക്കുമെന്ന് യുണൈറ്റ് വ്യക്തമാക്കി. മേയ് 6ന് നടക്കുന്ന ചടങ്ങുകളിലേക്ക് ആളുകള്‍ വന്‍തോതില്‍ യാത്ര ചെയ്യുന്നതിന് പുറമെ മേയ് 13ന് യൂറോവിഷന്‍ സോംഗ് കോണ്ടസ്റ്റും നടക്കുന്ന വേളയില്‍ പണിമുടക്ക് സാരമായ തലവേദന സൃഷ്ടിക്കാനാണ് സാധ്യത.  ഈസ്റ്റര്‍ സമയത്ത് 1400 സെക്യൂരിറ്റി ഓഫീസര്‍മാര്‍ ഉള്‍പ്പെട്ട 10 ദിവസത്തെ പണിമുടക്ക് സംഘടിപ്പിച്ചിരുന്നു. സമരങ്ങള്‍

More »

ക്ലാസ്മുറിയില്‍ സെക്‌സ് പെര്‍ഫോമന്‍സ് ചിത്രീകരണം; വനിതാ പ്രൈമറി സ്‌കൂള്‍ അധ്യാപികയ്‌ക്കെതിരെ അന്വേഷണം; സെക്‌സ് ടോയ് ഉപയോഗിക്കുന്ന രംഗങ്ങള്‍ പുറത്തുവന്നതോടെ കുരുക്കായി
ക്ലാസ്മുറിയില്‍ സ്വയം ലൈംഗികതയില്‍ ഏര്‍പ്പെടുന്ന ദൃശ്യങ്ങള്‍ ചിത്രീകരിച്ച അധ്യാപികയ്‌ക്കെതിരെ അന്വേഷണം. വെയില്‍സിലെ രണ്ട് പ്രൈമറി സ്‌കൂളുകളിലായാണ് സപ്പോര്‍ട്ട് സ്റ്റാഫ് സെക്‌സ് ടോയ് ഉപയോഗിച്ച് രണ്ട് തവണ ചിത്രീകരണം നടത്തിയത്.  റോണ്ടാ സിനോണ്‍ ടാഫിലെ സ്‌കൂളിലുള്ള ക്ലാസ്മുറിയില്‍ വെച്ചാണ് ആദ്യത്തെ സംഭവം നടന്നത്. ഇതിന് ശേഷം കാര്‍ഡിഫിലെ മറ്റൊരു സ്‌കൂളിലെ

More »

പ്രസവിച്ച ഭാര്യയേയും കുഞ്ഞിനേയും കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവ് കാന്റീന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ ; കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിന്റെ വിയോഗത്തില്‍ ഞെട്ടലോടെ യുകെ മലയാളി സമൂഹം
അപ്രതീക്ഷിതമാണ് മരണമെന്നത് ശരിവയ്ക്കുന്ന ഒന്നാണ് കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസിന്റെ വിയോഗം. ഹൃദയാഘാതമാണ് മരണ കാരണമെന്ന് കരുതുന്നു.ജനിച്ച കുഞ്ഞിനെ കാണാന്‍ ആശുപത്രിയിലെത്തിയ മലയാളി യുവാവിനെ ആശുപത്രിയുടെ കാന്റീന്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കറുകച്ചാല്‍ സ്വദേശി ഷൈജു സ്‌കറിയ ജെയിംസാണ് (37) ഇന്നലെ വൈകീട്ട് ഇംഗ്ലണ്ടിലെ പ്ലിമത്തില്‍

More »

999 ഫോണെടുക്കാന്‍ 100 മിനിറ്റ് കാത്തിരിപ്പ്; രോഗികള്‍ക്ക് മറുപടി ലഭിക്കാന്‍ ഒരു മണിക്കൂറിലേറെ വേണ്ടിവരുമെന്ന കണക്കുകള്‍ ഞെട്ടിക്കുന്നു; എന്‍എച്ച്എസ് 111 കോളുകള്‍ക്ക് 3 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ടി വരുന്നു; എന്‍എച്ച്എസ് സേവനങ്ങള്‍ താറുമാറായോ?
 എന്‍എച്ച്എസ് സേവനങ്ങള്‍ പ്രതിസന്ധിയിലെന്ന് സൂചന നല്‍കി കണക്കുകള്‍. 999-ല്‍ ആംബുലന്‍സിനായി ബന്ധപ്പെട്ടാല്‍ മറുപടി ലഭിക്കാന്‍ 1 മണിക്കൂര്‍ 37 മിനിറ്റ് വരെ വേണ്ടിവരുന്നതായാണ് അന്വേഷണത്തില്‍ വ്യക്തമായത്.  എന്‍എച്ച്എസ് 111 കോളുകള്‍ക്ക് കോള്‍ ഹാന്‍ഡ്‌ലേഴ്‌സ് ഫോണെടുക്കാന്‍ 3 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട ഗതികേടിലാണ് രോഗികള്‍. ആംബുലന്‍സ് ട്രസ്റ്റുകളില്‍ നിന്നും

More »

ഇന്ത്യന്‍ വംശജയായ ഭാര്യക്ക് ഓഫീസില്‍ സഹജീവനക്കാരനുമായി ബന്ധം; ഭാര്യ ഉപേക്ഷിച്ച് പോകുമെന്ന് മനസ്സിലാക്കിയതോടെ 13 വര്‍ഷത്തെ ദാമ്പത്യം മറന്ന് ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി; ഒപ്പം 12 വയസ്സുള്ള മകളെ കുത്തിക്കൊന്നു
 12 വയസ്സ് മാത്രം പ്രായമുണ്ടായിരുന്ന മകളെ കുത്തിക്കൊല്ലുകയും, ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തുകയും ചെയ്ത് ഭര്‍ത്താവ്. ഓഫീസിലെ സഹജീവനക്കാരനുമായി പ്രണയത്തിലായ ഭാര്യ വിവാഹബന്ധം അവസാനിപ്പിച്ച് ഇറങ്ങിപ്പോകുമെന്ന് മനസ്സിലാക്കിയ പകയിലായിരുന്നു കൊലപാതകങ്ങളെന്ന് കോടതിയില്‍ വ്യക്തമാക്കി.  13 വര്‍ഷക്കാലത്തെ ദാമ്പത്യ ജീവിതത്തിനൊടുവിലാണ് ഭാര്യ ജില്ലുവിന് സഹജീവനക്കാരനുമായി

More »

യുകെ മലയാളികള്‍ക്ക് ഇത് ദുഃഖത്തിന്റെ ദിനം; ക്യാന്‍സര്‍ കവര്‍ന്നെടുത്തത് രണ്ട് മലയാളികളുടെ ജീവന്‍; ചിചെസ്റ്ററില്‍ നഴ്‌സ് റെജിയും, വേക്ക്ഫീല്‍ഡില്‍ ഷെഫ് മഞ്ജൂഷും വിടവാങ്ങി; കുടുംബത്തിന്റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് മലയാളി സമൂഹം
 യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി രണ്ട് മലയാളികള്‍ വിവിധ ഇടങ്ങളിലായി മരണത്തെ പുല്‍കി. ചിചെസ്റ്ററില്‍ റെജി ജോണിയും, വേക്ക്ഫീല്‍ഡില്‍ മഞ്ജൂഷുമാണ് മരണപ്പെട്ടത്. ഇരുവരുടെയും ജീവന്‍ കവര്‍ന്നത് ക്യാന്‍സര്‍ ബാധയാണെന്നതും മലയാളികള്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുന്നു.  ചിചെസ്റ്ററില്‍ സ്റ്റാഫ് നഴ്‌സായി ജോലി ചെയ്തിരുന്ന റെജി ജോണിയുടെ മരണവാര്‍ത്ത പുറത്തുവന്ന് മണിക്കൂറുകള്‍ക്ക്

More »

യുകെ തൊഴിലില്ലായ്മ നിരക്ക് വര്‍ദ്ധിച്ചു; പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശമ്പളവും കുതിച്ചുയര്‍ന്നു; പാര്‍ട്ട്‌ടൈം, സ്വയംതൊഴില്‍ ജോലിക്കാരുടെ എണ്ണമുയരുന്നതിനിടെ തൊഴിലില്ലായ്മ വര്‍ദ്ധന അപ്രതീക്ഷിതം
 യുകെയുടെ തൊഴിലില്ലായ്മ നിരക്ക് ഫെബ്രുവരി വരെയുള്ള മൂന്ന് മാസങ്ങളില്‍ 3.8 ശതമാനത്തിലേക്ക് വര്‍ദ്ധിച്ചു. അതേസമയം പ്രതീക്ഷിച്ചതിലും വേഗത്തില്‍ ശമ്പളം കുതിച്ചുയര്‍ന്നതായും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കി.  തൊഴിലില്ലായ്മ നിരക്ക് 3.7 ശതമാനത്തിലേക്ക് ഉയര്‍ന്നതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് കണക്കുകള്‍ പറയുന്നു. ആറ് മാസത്തിലേറെയായി തൊഴിലില്ലായ്മ നേരിട്ട ആളുകളുടെ

More »

എന്‍എച്ച്എസ് സമരങ്ങളുടെ ദുരന്തചിത്രം! നാല് ദിവസത്തെ ജൂനിയര്‍ ഡോക്ടര്‍മാരുടെ പണിമുടക്കില്‍ മാറ്റിവെച്ചത് 2 ലക്ഷം ഓപ്പറേഷനുകളും, അപ്പോയിന്റ്‌മെന്റുകളും; ശമ്പളത്തര്‍ക്കങ്ങള്‍ രോഗികളെ വലയ്ക്കുന്നു; കീഴടങ്ങാതെ സര്‍ക്കാരും, യൂണിയനുകളും
 96 മണിക്കൂര്‍ നീണ്ട ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരത്തീയില്‍ ആവിയായത് 2 ലക്ഷത്തിലേറെ രോഗികള്‍ക്ക് ലഭിക്കേണ്ട ചികിത്സയും, പരിചരണവും. നാല് ദിവസത്തെ സമരത്തിനിടെ 200,000-ലേറെ എന്‍എച്ച്എസ് പ്രൊസീജ്യറുകളും, അപ്പോയിന്റ്‌മെന്റുകളുമാണ് മാറ്റിവെച്ചതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.  ഈസ്റ്റര്‍ ഹോളിഡേയുമായി ഒത്തുചേര്‍ന്ന് വന്നതോടെ ആശുപത്രികളില്‍ റൊട്ടേഷന് വിധേയമാക്കാന്‍

More »

എന്‍എച്ച്എസ് ജോലിക്കാര്‍ ഇതിലും മികച്ചതൊന്നും പ്രതീക്ഷിക്കേണ്ട! നഴ്‌സുമാരുടെ യൂണിയന്‍ ശമ്പളവര്‍ദ്ധന ഓഫര്‍ തള്ളിയതിനോട് ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി; ആര്‍സിഎന്നുമായി ചര്‍ച്ചയ്ക്ക് ഒരുക്കമല്ല; പരിഹാരം നീളും, സമരനടപടികള്‍ക്ക് ദൈര്‍ഘ്യമേറും?
 കൂടുതല്‍ ഉയര്‍ന്ന ശമ്പളം കൊതിച്ച് ഗവണ്‍മെന്റ് പേ ഓഫര്‍ തള്ളിയ നഴ്‌സിംഗ് യൂണിയന്‍ അംഗങ്ങളുടെ നടപടിയില്‍ ആദ്യമായി പ്രതികരിച്ച് പ്രധാനമന്ത്രി. എന്‍എച്ച്എസ് നഴ്‌സുമാര്‍ക്ക് ഈ വര്‍ഷം ഇതിലും വലിയ പേ ഓഫര്‍ നല്‍കാന്‍ കഴിയില്ലെന്നാണ് ഋഷി സുനാക് വ്യക്തമാക്കിയത്.  റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗുമായി ഇനി ചര്‍ച്ചകള്‍ പുനരാരംഭിക്കാന്‍ നം.10 തയ്യാറാകില്ലെന്നും

More »

കാര്‍ പാര്‍ക്കില്‍ സഹജീവനക്കാരനുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയെ പിടികൂടി മുന്‍ പോലീസുകാരന്‍; പിന്തുടര്‍ന്ന കുറ്റം തെളിഞ്ഞെങ്കിലും ജയിലിലേക്ക് അയയ്ക്കാതെ ഒഴിവാക്കി; പോലീസുകാരി ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ട്രാക്കര്‍ ഘടിപ്പിച്ചു

സ്‌ക്രൂഫിക്‌സ് കാര്‍ പാര്‍ക്കില്‍ വെച്ച് വിവാഹിതനായ സഹജീവനക്കാരനുമായി സെക്‌സില്‍ ഏര്‍പ്പെട്ട നിലയില്‍ ഭാര്യയെ പിടികൂടിയ മുന്‍ പോലീസുകാരന് ജയില്‍ശിക്ഷ ഒഴിവാക്കി നല്‍കി. ഭാര്യയുടെ നീക്കങ്ങള്‍ അറിയാന്‍ ഇയാള്‍ കാറില്‍ ട്രാക്കര്‍ ഘടിപ്പിച്ച് പിന്തുടര്‍ന്ന കുറ്റം

ഞങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങളുണ്ട്! ഗുരുതരമായ രക്തം കട്ടപിടിക്കല്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് കാരണമാകാമെന്ന് യുകെ ഫാര്‍മ വമ്പന്‍ ആസ്ട്രാസെനെക കോടതിയില്‍; ഇന്ത്യയില്‍ വിതരണം ചെയ്ത സെറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്‌സിനും ഇതുതന്നെ

കോവിഡ്-19ന് എതിരായ പോരാട്ടത്തില്‍ വാക്‌സിനേഷന്‍ വളരെ പ്രധാനപ്പെട്ട ആയുധമായിരുന്നു. അതിവേഗം ഇത് വികസിപ്പിച്ച് ലോകത്തെ സ്തംഭനാവസ്ഥയില്‍ നിന്നും മോചിപ്പിക്കേണ്ടത് അനിവാര്യമായി മാറുകയും ചെയ്തു. എന്നാല്‍ തങ്ങളുടെ കോവിഡ് വാക്‌സിന് പാര്‍ശ്വഫലങ്ങള്‍ ഉള്ളതായാണ് യുകെ

ബ്രിട്ടനിലെ മികച്ച യൂണിവേഴ്‌സിറ്റികള്‍ക്ക് മാത്രം വിസ നല്‍കാന്‍ അധികാരം; അഭയാര്‍ത്ഥി അപേക്ഷയിലെ പഴുത് ദുരുപയോഗം ചെയ്യുന്നത് തടയാനുള്ള റിപ്പോര്‍ട്ടിന് മൈക്കിള്‍ ഗോവിന്റെ പിന്തുണ; വിദേശ വിദ്യാര്‍ത്ഥികളെ ദോഷമായി ബാധിക്കുമോ?

പ്രകടനം മോശമായ യൂണിവേഴ്‌സിറ്റികള്‍ക്ക് വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് ബ്രിട്ടനിലേക്ക് വരാനുള്ള വിസകള്‍ നല്‍കാനുള്ള അധികാരം പിന്‍വലിക്കണമെന്ന് നിര്‍ദ്ദേശം. മന്ത്രി മൈക്കിള്‍ ഗോവിന്റെ പിന്തുണ ലഭിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. ഇമിഗ്രേഷന്‍

റുവാന്‍ഡ പ്ലാന്‍ റെഡിയായപ്പോള്‍ അനധികൃത കുടിയേറ്റക്കാരെ കാണാനില്ല! നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് വിവരമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് ഉദ്യോഗസ്ഥര്‍; നാടുകടത്തല്‍ ബില്‍ പാസായതോടെ കുടിയേറ്റക്കാര്‍ ഒളിവില്‍

റുവാന്‍ഡയിലേക്ക് നാടുകടത്തേണ്ട ആയിരക്കണക്കിന് കുടിയേറ്റക്കാരെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് സമ്മതിച്ച് ഹോം ഓഫീസ് അധികൃതര്‍. ഈസ്റ്റ് ആഫ്രിക്കന്‍ രാജ്യമായ റുവാന്‍ഡ 5700 പേരെ സ്വീകരിക്കാന്‍ തയ്യാറാണെന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ഉള്‍പ്പെട്ടിരിക്കുന്നത്. നിലവില്‍ രാജ്യത്തുള്ള

മികച്ച കാലാവസ്ഥ ആസ്വദിക്കാനിറങ്ങുന്നവരുടെ തിരക്കില്‍ ട്രാഫിക് ബ്ലോക്ക് ; ട്രെയിന്‍ ഡ്രവര്‍മാരുടെ സമരം കൂടിയാകുന്നതോടെ കാര്യങ്ങള്‍ കൈവിടും ; വെള്ളിയാഴ്ച റോഡില്‍ ഒരു കോടി അറുപത് ലക്ഷം പേര്‍ വാഹനവുമായുണ്ടാകും

ആഴ്ചാവസാനം വാഹനവുമായി യാത്രയ്ക്ക് ഇറങ്ങുമ്പോള്‍ ട്രാഫിക് ബ്ലോക്ക് പ്രതീക്ഷിക്കണം. 16 മില്യന്‍ കാറുകളായിരിക്കും അന്ന് നിരത്തിലിറങ്ങുക. ഗതാഗത തടസ്സം ഉണ്ടാകുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ട്രെയിന്‍ ഡ്രൈവര്‍മാരുടെ സമരം കൂടിയായതോടെ കാര്യങ്ങള്‍ കൈവിടും. 20 ഡിഗ്രിയാകും

കാര്‍ ഇന്‍ഷുറന്‍സ് ഉയരുന്നത് തിരിച്ചടി ; ആദ്യ പാദത്തില്‍ വര്‍ദ്ധനവ് 33 ശതമാനം ; സാധാരണക്കാര്‍ക്ക് തിരിച്ചടിയായി വര്‍ദ്ധനവ്

കാര്‍ ഇന്‍ഷുറന്‍സില്‍ വന്‍ വര്‍ദ്ധനവുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. അസോസിയേഷന്‍ ഓഫ് ബ്രിട്ടീഷ് ഇന്‍ഷുറേഴ്‌സിന്‍െ കണക്കു പ്രകാരം ഈ വര്‍ഷത്തിന്റെ ആദ്്യ പാദ്തില്‍ കാര്‍ ഇന്‍ഷുറന്‍സില്‍ 33 ശതമാനത്തോളം വര്‍ദ്ധനവുണ്ടായി. നേരത്തെയുള്ളതിനേക്കാള്‍ 157 പൗണ്ട് അധികമെന്നാണ്