UK News

റെയില്‍ സമരങ്ങള്‍ക്ക് ഇടക്കാല ആശ്വാസം; നെറ്റ്‌വര്‍ക്ക് റെയില്‍ മേധാവികള്‍ മുന്നോട്ട് വെച്ച പുതിയ ഓഫര്‍ പരിഗണിച്ച് ആര്‍എംടി യൂണിയന്‍ സമരങ്ങള്‍ നിര്‍ത്തിവെച്ചു; പണിമുടക്ക് അവസാനിക്കാന്‍ വഴിയൊരുങ്ങുന്നു
 അടുത്ത ആഴ്ച നെറ്റ്‌വര്‍ക്ക് റെയില്‍ ജീവനക്കാര്‍ നടത്താനിരുന്ന പണിമുടക്ക് യൂണിയന്‍ നേതാക്കള്‍ പിന്‍വലിച്ചു. മാസങ്ങളായി റെയില്‍ യാത്രകള്‍ ദുരിതത്തിലാക്കിയ സമരങ്ങള്‍ അവസാനിക്കുമെന്ന പ്രതീക്ഷയാണ് ഇതോടെ പുറത്തുവരുന്നത്.  മാര്‍ച്ച് 16ന് ജോലിക്കാര്‍ സമരത്തിന് ഇറങ്ങില്ലെന്ന് ആര്‍എംടി യൂണിയന്‍ പ്രഖ്യാപിച്ചു. പുതിയ പേ ഓഫര്‍ മുന്നോട്ട് വെച്ചതോടെയാണ് ഇത്. ഓഫര്‍ സംബന്ധിച്ച് അംഗങ്ങള്‍ക്കിടയില്‍ ബാലറ്റ് ചെയ്ത ശേഷമാകും ഇക്കാര്യത്തില്‍ അന്തിമതീരുമാനം വരിക. സമരങ്ങള്‍ നിര്‍ത്തിവെച്ചതോടെ കരാറിന് യൂണിയന്‍ അനുകൂലമാകുന്നുവെന്നാണ് നിഗമനം.  സിഗ്നലേഴ്‌സിനെയും, ട്രാക്ക് മെയിന്റനന്‍സ് ജോലിക്കാരെയും നിയോഗിക്കുന്ന നെറ്റ്‌വര്‍ക്ക് റെയില്‍ മുന്‍പ് മുന്നോട്ട് വെച്ച 9 ശതമാനം ഓഫറാണ് ഇപ്പോള്‍ മെച്ചപ്പെടുത്തിയിരിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍

More »

പ്രകൃതി പോലും കണ്ണീരണിഞ്ഞു ബിന്ദുവിനെ യാത്രയാക്കി ; ലിജോയുടേയും നാലു മക്കളുടേയും ഗ്ലോസ്റ്റര്‍ മലയാളികളുടേയും സ്‌നേഹ ലാളനങ്ങളേറ്റുവാങ്ങി മടക്കം..
ജീവിതം മനോഹരമായി തന്നെ ജീവിച്ചു തീര്‍ത്ത ബിന്ദു... എല്ലാത്തിനേയും സ്‌നേഹത്തോടെ കരുതലോടെ നോക്കി കണ്ട ജീവിതത്തിന്റെ അവസാന നിമിഷം പോലും പതറാതെ നേരിട്ട ബിന്ദുവിന് ഇന്നലെ ഗ്ലോസ്റ്ററിലെ പ്രിയപ്പെട്ടവര്‍ യാത്രാ മൊഴിയേകി. വേദനയുടെ കാലഘട്ടം പോലും ചെറു ചിരിയോടെ നേരിട്ട ബിന്ദു ജീവിതം കൊണ്ട് മാതൃകയായ വ്യക്തിയാണ്. അതിനാല്‍ തന്നെ കുടുംബത്തിനൊപ്പം ഗ്ലോസ്റ്റര്‍ മലയാളി സമൂഹവും ഈ

More »

അനധികൃത കുടിയേറ്റക്കാര്‍ക്കെതിരെ വാളെടുത്ത ഹോം സെക്രട്ടറിയെ നാസി ജര്‍മ്മനിയോട് ഉപമിച്ച് ബിബിസി അവതാരകന്‍; 1.35 മില്ല്യണ്‍ വാര്‍ഷിക ശമ്പളം വാങ്ങുന്ന ഗാരി ലിനെകെറെ പുറത്താക്കണമെന്ന് മുറവിളി ഉയരുന്നു
 അനധികൃത കുടിയേറ്റക്കാര്‍ക്ക് എതിരായ ഹോം സെക്രട്ടറി സുവെല്ലാ ബ്രാവര്‍മാന്റെ പദ്ധതികളെ നാസി ജര്‍മ്മനിയോട് ഉപമിച്ച് ബിബിസി അവതാരകന്‍ ഗാരി ലിനെകര്‍ പുലിവാല് പിടിക്കുന്നു. നാസി ഉപമയോടെ അവതാരകനെ പുറത്താക്കണമെന്ന ആവശ്യമാണ് ശക്തമാകുന്നത്.  കോര്‍പ്പറേഷനിലെ ഏറ്റവും കൂടുതല്‍ പണം വാങ്ങുന്ന താരത്തിന്റെ വിമര്‍ശനം അതിരുകടന്നതാണെന്ന് ടോറികള്‍ കുറ്റപ്പെടുത്തുന്നു. ചെറുബോട്ടുകളെ

More »

യുകെയില്‍ കുഴഞ്ഞുവീണു മരിച്ച നേഹയുടെ സംസ്‌കാരം നടത്തി ; 25 കാരിയുടെ മരണത്തില്‍ വിശ്വസിക്കാനാകാതെ കുടുംബം
ഓസ്‌ട്രേലിയയിലെ ക്വീന്‍സ് ലാന്‍ഡില്‍ ഉള്ള ഭര്‍ത്താവിന്റെ അടുത്തേക്ക് യാത്ര തിരിക്കാനിരിക്കേ ഫെബ്രുവരി 23 ന് യുകെ ബ്രൈറ്റണില്‍ കുഴഞ്ഞുവീണു മരിച്ച മലയാളി യുവതി നേഹ ജോര്‍ജിന്റെ (25) സംസ്‌കാരം നടത്തി. ബ്രൈറ്റണിലെ സെന്റ് ജോണ്‍ ദി ബാപ്റ്റിസ്റ്റ് പള്ളിയില്‍ കഴിഞ്ഞ ദിവസം രാവിലെ 10 മണിക്ക് ആരംഭിച്ച പൊതു ദര്‍ശനത്തിന് ശേഷം ഉച്ചയ്ക്ക് 12.30 ക്ക് ബ്രൈറ്റണ്‍ ആന്‍ഡ് പ്രെസ്റ്റണ്‍

More »

ലണ്ടന്‍ മുതല്‍ ബര്‍മിംഗ്ഹാം വരെ മഞ്ഞ്, ഐസ് മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്; യാത്രകള്‍ ദുരിതമയമാകുമെന്ന് സൂചന; ബുധനാഴ്ച വരെ മഞ്ഞുവീഴ്ച തുടരും; നോര്‍ത്തേണ്‍ മേഖലകളില്‍ 7 ഇഞ്ച് വരെ മഞ്ഞിന് സാധ്യത
 ലണ്ടന്‍ മുതല്‍ ബര്‍മിംഗ്ഹാം വരെ സതേണ്‍ ഇംഗ്ലണ്ടിന് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഈ മേഖലകളില്‍ കാലാവസ്ഥ വിപരീതമാകുന്നതോടെ യാത്രാ തടസ്സങ്ങള്‍ നേരിടുമെന്നാണ് അറിയിപ്പ്.  ബുധനാഴ്ച വരെ നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട്, സതേണ്‍ ഇംഗ്ലണ്ട്, നോര്‍ത്തേണ്‍ അയര്‍ലണ്ട്, സ്‌കോട്ട്‌ലണ്ടിലെ ചില ഭാഗങ്ങള്‍ മഞ്ഞുവീഴ്ച തുടരുമെന്നാണ് പ്രവചനം.  നോര്‍ത്തേണ്‍

More »

ഗ്ലോസ്റ്റര്‍ മലയാളി ബിന്ദു ലിജോയ്ക്ക് വിട നല്‍കി യുകെ മലയാളി സമൂഹം ; നൂറുകണക്കിന് പേര്‍ അന്ത്യോപചാരമര്‍പ്പിക്കാനെത്തി
യുകെ മലയാളികളെ വേദനയിലാഴ്ത്തി കടന്നുപോയ ഗ്ലോസ്റ്ററിലെ മലയാളി നഴ്‌സ് ബിന്ദു ലിജോയ്ക്ക് (46) നൂറുകണക്കിന് പേര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. പൊതു ദര്‍ശനത്തിന് ശേഷം സംസ്‌കാരം നടത്തി. ഗ്ലോസ്റ്ററിലെ മാറ്റ്‌സണില്‍ ഉള്ള സെന്റ് അഗസ്റ്റിന്‍ പള്ളിയില്‍ രാവിലെ 9.30 ന് പൊതു ദര്‍ശനം ആരംഭിച്ചു. തുടര്‍ന്ന് നടന്ന കുര്‍ബാനയ്ക്ക് ശേഷം ഉച്ചയ്ക്ക് 1.30 ന് കോണി ഹില്‍ സെമിത്തേരിയിലാണ് സംസ്‌കാരം

More »

യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് ഇന്നുമുതല്‍ അഭയാര്‍ത്ഥിത്വം നല്‍കുന്നതിന് വിലക്ക്; ചെറുബോട്ടുകളില്‍ എത്തുന്നവര്‍ക്ക് ബാധകം; അഭയാര്‍ത്ഥികളുടെ എണ്ണത്തിന് പരിധി വരും; അതിര്‍ത്തി നിയമം കടുപ്പിച്ച് ഋഷി
 യുകെയില്‍ അനധികൃതമായി പ്രവേശിക്കുന്ന കുടിയേറ്റക്കാര്‍ക്ക് അഭയാര്‍ത്ഥിത്വം, ആധുനിക അടിമത്തം, മനുഷ്യാവകാശ ലംഘനങ്ങള്‍ എന്നിവ അവകാശപ്പെടുന്നതിന് ഇന്നുമുതല്‍ നിരോധനം. ദശകങ്ങള്‍ക്കിടെ കാണാത്ത തോതില്‍ കര്‍ശനമായ രീതിയിലാണ് പ്രധാനമന്ത്രി ഋഷി സുനാക് ഈ പദ്ധതി തയ്യാറാക്കുന്നത്.  സുനാകിന്റെ പുതിയ ലാന്‍ഡ്മാര്‍ക്ക് ബോര്‍ഡേഴ്‌സ് ബില്‍ എല്ലാ ചാനല്‍ ക്രോസിംഗും നിയമത്തിന്

More »

അഞ്ച് പേരെ കാണാതായ സംഭവം അപകടം; മരിച്ച് കിടന്ന സുഹൃത്തുക്കള്‍ക്ക് അരികില്‍ ഗുരുതരമായി പരുക്കേറ്റ് യുവാക്കള്‍ കിടന്നത് 2 ദിവസം; ബ്രിട്ടീഷ് പോലീസിന്റെ ശേഷിയെ കുറിച്ച് വീണ്ടും ചോദ്യങ്ങളുയരുന്നു
 നൈറ്റ്ക്ലബില്‍ പാര്‍ട്ടി കഴിഞ്ഞ് രണ്ട് ദിവസമായിട്ടും വീട്ടില്‍ മടങ്ങിയെത്താതിരുന്ന സംഭവത്തില്‍ കലാശിച്ചത് കാര്‍ അപകടം. അപകടത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെടുകയും, രണ്ട് പേരെ ജീവനോടെ കണ്ടെത്തുകയും ചെയ്യാന്‍ 48 മണിക്കൂര്‍ വേണ്ടിവന്നുവെന്നതാണ് ഇപ്പോള്‍ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നത്.  കാര്‍ഡിഫിലെ സെന്റ് മെല്ലോണ്‍സില്‍ നിന്നുമാണ് അപകടത്തില്‍ പെട്ട കാര്‍ കണ്ടെത്തുന്നത്.

More »

എവിടെ പോയി ആ മൂന്ന് യുവതികള്‍? നൈറ്റ്ക്ലബില്‍ ആഘോഷിക്കാനിറങ്ങിയ 20, 21 വയസ്സ് പ്രായത്തിലുള്ള പെണ്‍കുട്ടികള്‍ അപ്രത്യക്ഷരായിട്ട് 36 മണിക്കൂര്‍; തെരച്ചില്‍ ഊര്‍ജ്ജിതം; രണ്ട് പുരുഷന്‍മാരെയും കാണാതായി!
 മൂന്ന് യുവതികളെ കാണാതായി 36 മണിക്കൂര്‍ പിന്നിട്ടതോടെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കി പോലീസ്. 20-കാരി സോഫി റൂസണ്‍, 21-കാരി ഈവ് സ്മിത്ത്, 21 വയസ്സുള്ള ഡാര്‍സി റോസ് എന്നിവരെയാണ് വെള്ളിയാഴ്ച വെയില്‍സിലെ ന്യൂപോര്‍ട്ടിലുള്ള മഫ്‌ളര്‍ നൈറ്റ്ക്ലബില്‍ നിന്നും നൈറ്റ്ഔട്ട് ആസ്വദിച്ച ശേഷം കാണാതായത്.  മാര്‍ച്ച് 4ന് പുലര്‍ച്ചെ രണ്ട് പുരുഷന്‍മാര്‍ക്കൊപ്പം പോര്‍ത്ത്കൗളിലേക്ക് പോയ ശേഷമാണ്

More »

ടൈറ്റാനിക്കിനൊപ്പം മുങ്ങിത്താണ കോടീശ്വരന്റെ ശരീരത്തില്‍ നിന്നും ലഭിച്ച ഗോള്‍ഡ് പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റുപോയി; 14 കാരറ്റ് വാച്ച് വിറ്റത് പ്രതീക്ഷിച്ചതിന്റെ ആറിരട്ടി അധികം വിലയ്ക്ക്; 1.175 മില്ല്യണ്‍ പൗണ്ടിന് വാച്ച് വാങ്ങിയത് ആര്?

ടൈറ്റാനിക്ക് കപ്പലില്‍ സഞ്ചരിച്ച ധനികന്റെ പോക്കറ്റ് വാച്ച് റെക്കോര്‍ഡ് തുകയ്ക്ക് വിറ്റു. അറ്റ്‌ലാന്റിക് സമുദ്രത്തില്‍ കപ്പല്‍ മുങ്ങിത്താണതിനൊപ്പം മുങ്ങിയ ആളുടെ മൃതദേഹം ഏഴ് ദിവസത്തിന് ശേഷം കണ്ടെത്തിയപ്പോഴാണ് പോക്കറ്റില്‍ നിന്നും സ്വര്‍ണ്ണ വാച്ച് ലഭിച്ചത്. ഈ വാച്ച് ഇപ്പോള്‍ 1.175

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ എട്ട് ചെറിയ പെണ്‍കുട്ടികളെ ബലാത്സംഗത്തിനും, ചൂഷണത്തിനും, മനുഷ്യക്കടത്തിനും വിധേയമാക്കി; 20-ലേറെ ലൈംഗിക വേട്ടക്കാര്‍ക്ക് ആകെ 346 വര്‍ഷം ജയില്‍ശിക്ഷ വിധിച്ചു

വെസ്റ്റ് യോര്‍ക്ക്ഷയറില്‍ 13 വര്‍ഷക്കാലത്തോളം എട്ട് ചെറിയ പെണ്‍കുട്ടികള്‍ അനുഭവിച്ച ദുരിതത്തിന് ഒടുവില്‍ ശിക്ഷ വിധിച്ചു. പെണ്‍കുട്ടികളുടെ ജീവിതം ദുരിതമയമാക്കി മാറ്റിയ 20-ഓളം ലൈംഗിക കുറ്റവാളികള്‍ക്കാണ് ആകെ 346 വര്‍ഷത്തെ ശിക്ഷ ലഭിച്ചത്. എട്ട് വര്‍ഷത്തോളം പെണ്‍കുട്ടികളെ

റുവാന്‍ഡ പദ്ധതി പണിതുടങ്ങി; അനധികൃത കുടിയേറ്റക്കാര്‍ അയര്‍ലണ്ടിലേക്ക് പോകുന്നത് തെളിവെന്ന് ഋഷി സുനാക്; അതിര്‍ത്തി സംരക്ഷണത്തില്‍ ശ്രദ്ധയെന്ന് പ്രധാനമന്ത്രി; യുകെയിലേക്ക് തിരിച്ച് അയയ്ക്കുമെന്ന് അയര്‍ലണ്ട്

തന്റെ സുപ്രധാനമായ റുവാന്‍ഡ പ്ലാന്‍ അനധികൃത കുടിയേറ്റക്കാരുടെ പദ്ധതി മാറ്റാന്‍ സഹായിക്കുന്നതായി ഋഷി സുനാക്. യുകെയിലേക്ക് വരുന്നതിന് ഇപ്പോള്‍ ഇവര്‍ക്ക് ആശങ്കയുണ്ടെന്ന് തന്റെ പദ്ധതിയെ മുന്‍നിര്‍ത്തി സുനാക് സ്‌കൈ ന്യൂസ് അഭിമുഖത്തില്‍ ഉയര്‍ത്തിക്കാണിച്ചു. യുകെയുടെ

വനിതകള്‍ക്ക് മാത്രമുള്ള വാര്‍ഡുകളില്‍ നിന്നും ട്രാന്‍സ് സ്ത്രീകളെ 'വിലക്കാന്‍' എന്‍എച്ച്എസ്; വനിതാ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനം ആവശ്യപ്പെടാം; സംരക്ഷണം ഉറപ്പാക്കാന്‍ എന്‍എച്ച്എസ് ഭരണഘടനയില്‍ പുതിയ നിര്‍ദ്ദേശങ്ങള്‍

സ്ത്രീകളുടെ മാത്രം വാര്‍ഡുകളില്‍ ട്രാന്‍സ് സ്ത്രീകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നതിന് പുറമെ സ്ത്രീ രോഗികള്‍ക്ക് വനിതാ ഡോക്ടറുടെ സേവനങ്ങള്‍ തേടാനുമുള്ള പദ്ധതികള്‍ മുന്നോട്ട് വെച്ച് മന്ത്രിമാര്‍. എന്‍എച്ച്എസ് ഭരണഘടനയുടെ പുതിയ കരട് രൂപത്തിലാണ് സ്ത്രീകള്‍ക്ക് മാത്രമായുള്ള

ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ സുരക്ഷിതമോ? അഞ്ചില്‍ കേവലം രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം സ്‌കൂള്‍ സുരക്ഷിത ഇടം; വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരുന്നുവെന്ന് സ്ഥിരീകരിച്ച് അധ്യാപകരും

ഇംഗ്ലണ്ടില്‍ അഞ്ചില്‍ രണ്ട് കുട്ടികള്‍ക്ക് മാത്രമാണ് സ്‌കൂളുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതെന്ന് ഗവണ്‍മെന്റ് സര്‍വ്വെ. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ വിദ്യാര്‍ത്ഥികളുടെ പെരുമാറ്റം മോശമായി വരികയാണെന്ന് അധ്യാപകര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്‌കൂള്‍ ജീവനക്കാര്‍ക്കും,

ടൈറ്റാനിക് യാത്രയിലെ ഏറ്റവും ധനികന്റെ ശരീരത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ വാച്ച് ലേലത്തിന്; ദൈവത്തിന് പോലും തടയാന്‍ കഴിയില്ലെന്ന് പറഞ്ഞ കപ്പല്‍ മുങ്ങിത്താഴുമ്പോള്‍ സിഗററ്റ് വലിച്ച് സംസാരിച്ച് കൊണ്ടിരുന്ന ആസ്റ്ററിന്റെ വാച്ച് ആര് വാങ്ങും?

ടൈറ്റാനിക്കിലെ ഏറ്റവും വലിയ ധനികന്റെ മൃതദേഹത്തില്‍ നിന്നും കണ്ടെടുത്ത സ്വര്‍ണ്ണ പോക്കറ്റ് വാച്ച് ലേലത്തിന് വെയ്ക്കുന്നു. 47-ാം വയസ്സിലാണ് ജോണ്‍ ജേക്കബ് ആസ്റ്റര്‍ 1912-ലെ കപ്പല്‍ അപകടത്തില്‍ വെള്ളത്തില്‍ മുങ്ങിത്താണത്. ഭാര്യയെ ലൈഫ്‌ബോട്ടില്‍ കയറാന്‍ സഹായിച്ച ശേഷമായിരുന്നു ആസ്റ്ററിന്