Australia

കുട്ടികളില്‍ തണുപ്പുകാലത്തുള്ള വൈറസ് ബാധ ആശങ്കയാകുന്നു ; ചുണ്ടുകള്‍ക്ക് നിറ വ്യത്യാസമുണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് മുന്നറിയിപ്പ് ; നാലാഴ്ചക്കിടെ രോഗ ബാധിതരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധന
കുട്ടികളെ ബാധിക്കുന്ന വൈറസ് ആശങ്കയാകുന്നു. നാലാഴ്ചക്കിടെ മാത്രം രോഗ ബാധിതരായ കുട്ടികളുടെ എണ്ണം 359 ല്‍ നിന്നും 621 ലേക്കുയര്‍ന്നു.ജാഗ്രത പാലിക്കണമെന്ന് ന്യൂസൗത്ത് വെയില്‍സ് ആരോഗ്യ വകുപ്പ് മാതാപിതാക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കി. 4 വയസ്സു വരെ പ്രായമുളള കുട്ടികളെയാണ് രോഗം കൂടുതലായി ബാധിച്ചിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തണുപ്പ് കാലത്താണ് ആര്‍എസ് വി മൂലമുണ്ടാകുന്ന ബ്രോങ്കലൈറ്റിസ് രോഗം കൂടുതലായി കണ്ടു വരുന്നത്. രോഗബാധിതരായി ആശുപത്രിയില്‍ എത്തിയവരില്‍ 43 ശതമാനം കുട്ടികളെയും അഡ്മിറ്റ് ചെയ്തതായും ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസനാളത്തില്‍ വീക്കം ഉണ്ടാക്കുന്ന വൈറസ് കുട്ടികളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ആരോഗ്യവിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈറസ് ഗുരുതരമാണെങ്കിലും മരണം സംഭവിക്കാനുള്ള സാധ്യത

More »

ഒരു പ്രധാന സെല്‍ഫി! പ്രീമിയര്‍മാര്‍ക്കും, മുഖ്യമന്ത്രിമാര്‍ക്കും ഒപ്പം സെല്‍ഫിയെടുത്ത് ആന്തണി ആല്‍ബനീസ്; ലോഡ്ജില്‍ നേതാക്കള്‍ക്കൊപ്പം ഡിന്നറും
 ഓസ്‌ട്രേലിയയിലെ ശക്തരായ നേതാക്കള്‍ക്കൊപ്പം സെല്‍ഫിയെടുത്ത് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യമായാണ് ആല്‍ബനീസ് എല്ലാ പ്രധാന നേതാക്കളെയും ഒരുമിച്ച് കാണുന്നത്. ഓസ്‌ട്രേലിയയിലെ എല്ലാ പ്രീമിയര്‍മാരും, മുഖ്യമന്ത്രിമാരും ഒരുമിച്ച് കൂടിയപ്പോള്‍ ആല്‍ബനീസ് ഒരു സെല്‍ഫിയും പകര്‍ത്തി.  ദി ലോഡ്ജിലാണ് രാജ്യത്തെ പ്രധാന നേതാക്കളെ ആല്‍ബനീസ്

More »

ഒരൊറ്റ ഭൂകമ്പം മതി എല്ലാം തകരാന്‍; ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളില്‍ പകുതിയും ഭൂകമ്പ സാധ്യതയുള്ള മേഖലയില്‍; മുന്നറിയിപ്പുമായി വിദഗ്ധര്‍
 ഓസ്‌ട്രേലിയയിലെ കെട്ടിടങ്ങളില്‍ 50 ശതമാനത്തോളം നിലനില്‍ക്കുന്ന ഭൂകമ്പ സാധ്യതയുള്ള നഗരങ്ങളിലാണെന്ന് മുന്നറിയിപ്പ്. ചെറിയൊരു പ്രകമ്പനം ഉണ്ടായാല്‍ പോലും ആവശ്യത്തിന് ബില്‍ഡിംഗ് നിലവാരമില്ലാത്തതിനാല്‍ തകര്‍ന്നുവീഴാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്.  ജിയോസയന്‍സ് ഓസ്‌ട്രേലിയ നടത്തിയ ഗവേഷണത്തിലാണ് ഭയപ്പെടുത്തുന്ന വിവരം പുറത്തുവന്നത്. ഉയര്‍ന്ന

More »

വൈകീട്ട് രണ്ടു മണിക്കൂര്‍ ലൈറ്റുകള്‍ അണച്ച് സഹായിക്കൂ ; ഊര്‍ജ പ്രതിസന്ധിയ്ക്കിടെ ബ്ലാക്ക്ഔട്ടുകള്‍ ഒഴിവാക്കാന്‍ നിങ്ങള്‍ക്കാവുന്നത് ചെയ്യാം ; സഹകരിക്കണമെന്ന് ജനങ്ങളോട് ഉര്‍ജ മന്ത്രി
രാജ്യത്തെ ഏറ്റവും വലിയ നഗരമായ സിഡ്‌നി ഉള്‍പ്പെടുന്ന ന്യൂ സൗത്ത് വെയില്‍സിലെ വീടുകളോട് ഊര്‍ജ പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ലൈറ്റുകള്‍ അണയ്ക്കാന്‍ അഭ്യര്‍ത്ഥിച്ച് ഓസ്‌ട്രേലിയയിലെ ഊര്‍ജ മന്ത്രി.സാധ്യമെങ്കില്‍ എല്ലാ ദിവസവും വൈകുന്നേരം രണ്ട് മണിക്കൂര്‍ വൈദ്യുതി ഉപയോഗിക്കരുതെന്ന് ക്രിസ് ബോവന്‍ പറയുന്നു.ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് ബ്ലാക്ക്ഔട്ടുകള്‍

More »

ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ പ്രീ സ്‌കൂള്‍ ഉറപ്പാക്കുന്നു ; നാലു മുതല്‍ അഞ്ചു വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തിന് മുമ്പ് ഒരു വര്‍ഷം ക്ലാസില്‍ ചേരാം
പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് ബൃഹത്തായ പരിഷ്‌കാരത്തിനായി ന്യൂ സൗത്ത് വെയില്‍സും വിക്ടോറിയയും പദ്ധതി പ്രഖ്യാപിച്ചു. സ്‌കൂളില്‍ ചേരുന്നതിന് മുമ്പു തന്നെ കുട്ടികള്‍ക്ക് ഒരു വര്‍ഷത്തെ സൗജന്യ പ്രീസ്‌കൂള്‍ ഉറപ്പാക്കുമെന്നാണ് പ്രഖ്യാപനം. ന്യൂ സൗത്ത് വെയില്‍സിലെ ലിബറല്‍ സര്‍ക്കാരും, വിക്ടോറിയയിലെ ലേബര്‍ സര്‍ക്കാരും പുതിയ വിദ്യാഭ്യാസ പദ്ധതിയുമായി

More »

ഓസ്‌ട്രേലിയയോളം സ്‌നേഹം! തമിഴ് അഭയാര്‍ത്ഥി കുടുംബത്തെ നേരില്‍ കണ്ട് പ്രധാനമന്ത്രി ആന്തണി ആല്‍ബനീസ്; ബിലോയേലയിലേക്ക് തിരിച്ചെത്തിച്ചതിന് നന്ദി പറഞ്ഞ് കുടുംബം
 നാല് വര്‍ഷത്തോളം ഇമിഗ്രേഷന്‍ ഡിറ്റന്‍ഷനില്‍ താമസിച്ച ശേഷം മധ്യ ക്യൂന്‍സ്‌ലാന്‍ഡിലേക്ക് തിരിച്ചെത്തിയ തമിഴ് അഭയാര്‍ത്ഥി കുടുംബത്തെ കണ്ട് പ്രധാനമന്ത്രി. സീനിയര്‍ ക്യാബിനറ്റ് അംഗങ്ങള്‍ക്കൊപ്പം ക്യൂന്‍സ്‌ലാന്‍ഡില്‍ എത്തിയ ആന്തണി ആല്‍ബനീസ് ഗ്ലാഡ്‌സ്റ്റോണില്‍ വെച്ചാണ് തമിഴ് കുടുംബത്തെ കണ്ടുമുട്ടിയത്.  വെള്ളിയാഴ്ച ഉച്ചതിരിഞ്ഞാണ് ബിലോയേലയിലേക്ക് നടേശലിംഗം

More »

ജൂലൈ 1 മുതല്‍ ഓസ്‌ട്രേലിയയില്‍ മിനിമം വേജ് വര്‍ദ്ധന; പ്രധാനമന്ത്രി പറഞ്ഞ വാക്ക് പാലിച്ചു; പണപ്പെരുപ്പം വര്‍ദ്ധനയുടെ ഗുണം നഷ്ടമാക്കും?
 രാജ്യത്തെ മിനിമം വേജ് മണിക്കൂറിന് 1.05 ഡോളര്‍ വെച്ച് വര്‍ദ്ധിപ്പിക്കുമെന്ന് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍. ഇതോടെ നിലവിലെ അടിസ്ഥാന നിരക്കായ 20.33 ഡോളറില്‍ നിന്നും മണിക്കൂറിന് 21.38 ഡോളറായി വരുമാനം ഉയരും.  അവാര്‍ഡ് റേറ്റിട്ടുള്ള ജോലിക്കാര്‍ക്ക് 4.6 ശതമാനമാകും വര്‍ദ്ധന. ആഴ്ചയില്‍ 869.60 ഡോളറില്‍ താഴെ അവാര്‍ഡ് റേറ്റിലുള്ള ജോലിക്കാര്‍ക്ക് ആഴ്ചയില്‍ ചുരുങ്ങിയത് 40 ഡോളറാകും വര്‍ദ്ധന. 2.7

More »

ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി അടുത്താഴ്ച ഇന്ത്യയിലേക്ക് ; പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗുമായി കൂടിക്കാഴ്ച നടത്തും ; ഇന്ത്യ ഓസ്‌ട്രേലിയ ബന്ധത്തില്‍ കൂടുതല്‍ കരാര്‍ ചര്‍ച്ചകളുണ്ടാകുമെന്ന് റിപ്പോര്‍ട്ട്
ഓസ്‌ട്രേലിയന്‍ പ്രതിരോധ മന്ത്രി റിച്ചാര്‍ഡ് മാര്‍ലെസ് അടുത്തയാഴ്ച ഇന്ത്യ സന്ദര്‍ശിക്കും. പുതുതായി തിരഞ്ഞെടുക്കപ്പെട്ട പ്രധാനമന്ത്രി ആന്റണി അല്‍ബനീസ് അധികാരമേറ്റതിന് ശേഷം ഓസ്‌ട്രേലിയയില്‍ നിന്നുള്ള ആദ്യത്തെ ഉന്നതതല സന്ദര്‍ശനമാണിത്. ഉപപ്രധാനമന്ത്രി കൂടിയായ മാര്‍ലെസ് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗുമായി ചര്‍ച്ച നടത്തും. മുന്‍ പ്രധാനമന്ത്രി സ്‌കോട്ട്

More »

രാജ്യത്തെ മിനിമം വേതനത്തില്‍ ജൂലൈ 1 മുതല്‍ മണിക്കൂറിന് 1.05 ഡോളറിന്റെ വര്‍ദ്ധനവ് ; പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു ; സര്‍ക്കാര്‍ ശുപാര്‍ശയേക്കാള്‍ അധികം പ്രഖ്യാപിച്ച് ഫെയര്‍ വര്‍ക്ക് കമ്മീഷന്‍
രാജ്യത്തെ മിനിമം വേതനത്തില്‍ ജൂലൈ 1 മുതല്‍ മണിക്കൂറിന് 1.05 ഡോളറിന്റെ വര്‍ദ്ധനവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതോടെ മിനിമം വേതനം, നിലവിലുള്ള 20.33 ഡോളറില്‍ നിന്ന് 21.38 ഡോളറായി വര്‍ദ്ധിക്കും. കുതിച്ചുയര്‍ന്ന പണപ്പെരുപ്പം റെക്കോര്‍ഡ് നിരക്കിലെത്തിയതോടെ ശമ്പള വര്‍ദ്ധനവെന്ന ആവശ്യം ശക്തമായിരുന്നു. പണപ്പെരുപ്പ നിരക്കിന് ആനുപാതികമായി മിനിമം വേതനത്തില്‍ 5.1 ശതമാനത്തിന്റെ വര്‍ദ്ധനവ്

More »

സിഡ്‌നി ആക്രമണം ; പാക് സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ മരിച്ചത് ജോലിയുടെ ആദ്യ ദിവസം

സിഡ്‌നിയിലെ ഷോപ്പിങ് മാളില്‍ നടന്ന ആക്രമണത്തില്‍ കൊല്ലപ്പെട്ട പാക്കിസ്ഥാന്‍ സ്വദേശിയായ സുരക്ഷാ ജീവനക്കാരന്‍ ഫറാസ് താഹിറിന്റെ സംസ്‌കാരം നടത്തി. സിഡ്‌നിയിലെ ബൈത്തൂര്‍ ഹുദാ പള്ളിയ്ക്ക് പുറത്ത് ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു. ഫറാസ് താഹില്‍ ഒരു ഹീറോ ആയി മരിച്ചു എന്ന്

മൈഗ്രേഷന്‍ 'ഹോട്ട്‌സ്‌പോട്ടുകളില്‍' ഹൗസിംഗ് മേഖല ഞെരുക്കത്തില്‍; വാടക വര്‍ദ്ധന ഇരട്ട അക്കത്തില്‍; വിദേശത്ത് നിന്നുമുള്ള റെക്കോര്‍ഡ് ഒഴുക്ക് തിരിച്ചടിയായി

കഴിഞ്ഞ വര്‍ഷം കുടിയേറ്റക്കാര്‍ ഏറ്റവും കൂടുതലായി വന്നുചേര്‍ന്ന ഇടങ്ങളിലാണ് ഏറ്റവും വലിയ വാടക വര്‍ദ്ധന രേഖപ്പെടുത്തിയതെന്ന് കണക്കുകള്‍. ഓസ്‌ട്രേലിയയിലെ കുടിയേറ്റക്കാരുടെ ഹോട്ട് സ്‌പോട്ടുകളായി കരുതുന്ന മേഖലകളിലാണ് വാടക കുതിച്ചുയര്‍ന്നത്. ചില ഭാഗങ്ങളില്‍ 30% വരെ വര്‍ദ്ധന

സിഡ്‌നി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി ചിത്രീകരിച്ച 20 കാരനുമായി ധാരണയിലെത്തി ചാനല്‍ 7

സിഡ്‌നിയിലെ ബോണ്ടി മാളിലെ ആക്രമി എന്ന പേരില്‍ തെറ്റായി യുവാവിന്റെ ചിത്രം പ്രചരിപ്പിച്ചത് വിവാദമായിരുന്നു. സംഭവത്തില്‍ 20 കാരനോട് മാപ്പ് ചോദിച്ച് ചാനല്‍ 7. ബെന്‍ കോഹന്‍ എന്ന യുവാവിന്റെ പേരും ചിത്രങ്ങളുമാണ് ചാനല്‍ നല്‍കിയിരുന്നത്. നിരവധി സോഷ്യല്‍മീഡിയ ഹാന്‍ഡിലുകള്‍ യുവാവിന്റെ

എലോണ്‍ മസ്‌കുമായുള്ള സര്‍ക്കാര്‍ പോരാട്ടത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷം ; സര്‍ക്കാരിന് മറ്റുരാജ്യങ്ങളുടെ വിദേശകാര്യങ്ങളില്‍ ഇടപെടാനാകില്ലെന്ന് പ്രതിപക്ഷത്തിന്റെ ഓര്‍മ്മപ്പെടുത്തല്‍

സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിന്റെ മേധാവി ഇലോണ്‍ മസ്‌കുമായുള്ള നിയമ പോരാട്ടത്തില്‍ സര്‍ക്കാരിന്റെ തീരുമാനത്തെ വിമര്‍ശിച്ച് പ്രതിപക്ഷം രംഗത്ത്. മുമ്പ് സ്വീകരിച്ചിരുന്ന നിലപാടിന് വ്യത്യസ്തമായ നിലപാടാണ് ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. സിഡ്‌നി പള്ളിയിലെ

സിഡ്‌നി ആക്രമണം ; സര്‍ക്കാരിന്റെയും പൊലീസിന്റെയും പ്രസ്താവനകള്‍ ഇസ്ലാമോഫോമിയ വളര്‍ത്താന്‍ കാരണമായെന്ന് ഇമാംസ് കൗണ്‍സില്‍

സിഡ്‌നിയില്‍ ഭീകരാക്രമണം നടന്ന പശ്ചാത്തലത്തില്‍ ഓസ്‌ട്രേലിയയില്‍ വിവിധ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. സിഡ്‌നി ആക്രമണം ഇസ്ലാമോഫോബിയയ്ക്ക് കാരണമായിരിക്കുകയാണ്. സര്‍ക്കാരിന്റെയും പൊലീസിന്റെയും പല പ്രസ്താവനകളും സമൂഹത്തില്‍ മുസ്ലീം സമുദായത്തിനെതിരെ

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്നു ; നിയമം പരിഷ്‌കരിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍

ഗാര്‍ഹിക പീഡന കേസുകള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ നിയമവും ജാമ്യ വ്യവസ്ഥകളും പുനപരിശോധിക്കാനൊരുങ്ങി ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍. ന്യൂ സൗത്ത് വെയില്‍സില്‍ 28 കാരി കൊല്ലപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് സംസ്ഥാന സര്‍ക്കാര്‍ നിയമ പരിഷ്‌കരണത്തിനൊരുങ്ങുന്നത് ഗാര്‍ഹിക