കശ്മീരില്‍ പൊലീസ് സംഘത്തിന് നേരയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു ; മൃതദേഹം വികൃതമാക്കി ആയുധങ്ങളുമായി രക്ഷപ്പെട്ടു

കശ്മീരില്‍ പൊലീസ് സംഘത്തിന് നേരയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു ; മൃതദേഹം വികൃതമാക്കി ആയുധങ്ങളുമായി രക്ഷപ്പെട്ടു
തെക്കന്‍ കശ്മീരില്‍ പൊലീസ് സംഘത്തിന് നേരയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ആറ് പൊലീസുകാര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു സ്‌റ്റേഷന്‍ ഹൗസ് ഓഫീസറും ഉള്‍പെടുന്നു. അച്ചബാല്‍ ഗ്രാമത്തില്‍ വെച്ച് പൊലീസ് വാഹനത്തെ തീവ്രവാദികള്‍ ആക്രമിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. വാഹനത്തിലെ പൊലീസുകാരെ വധിച്ച ശേഷം തീവ്രവാദികള്‍ ആയുധങ്ങളുമായി കടന്നുകളഞ്ഞു.

അനന്ത്‌നാഗിലെ അര്‍വാണി ഗ്രാമത്തിലുണ്ടായ ഏറ്റുമുട്ടലിന്റെ തിരിച്ചടിയാണ് പൊലീസ് വാഹനത്തിന് നേരെയുണ്ടായ ആക്രമണം എന്നാണ് കരുതപ്പെടുന്നത്. അര്‍വാണി ഗ്രാമത്തിലെ ഒരു കെട്ടിട്ടത്തില്‍ തങ്ങുകയായിരുന്ന ലഷ്‌കര്‍ തീവ്രവാദികളുമായി ഏറ്റുമുട്ടലുണ്ടായിരുന്നു. തീവ്രവാദി സംഘത്തില്‍ ലഷ്‌കര്‍ നേതാവ് ജുനൈദ് ഉണ്ടെന്നും സൂചനയുണ്ട്. തെക്കന്‍ കശ്മീരില്‍ സൈന്യത്തിന് നേരെ നടന്ന നിരവധി ആക്രമണങ്ങളില്‍ പങ്കുള്ളയാളാണ് മാറ്റൂ.പോലീസും സൈന്യവും സംയുക്തമായി നടത്തിയ ആക്രമണമാണ് തീവ്രവാദികളെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട് .

രാവിലെ പ്രദേശവാസികളും പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടിരുന്നു. മരിച്ചവരില്‍ ഒരു കൗമാരക്കാരനും ഉള്‍പെടുന്നു. ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലത്തേക്കെത്തിയ ജനക്കൂട്ടം തീവ്രവാദികളെ രക്ഷപ്പെടുത്താന്‍ കൂട്ടുനിന്നെന്നും പൊലീസ് ആരോപിച്ചു.

ഇന്നലെ ബോഗുള്‍ഡ് ഗ്രാമവാസിയായ ഷാബിര്‍ അഹമ്മദ് ദര്‍ എന്ന പൊലീസുദ്യോഗസ്ഥന് വീടിന് മുന്നില്‍ വെച്ച് വെടിയേറ്റിരുന്നു. ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇദ്ദേഹം മരിച്ചു

Other News in this category4malayalees Recommends