ജുനൈദ് മാട്ടുവിന്റെ മൃതദേഹം കണ്ടെത്തി ; പത്തുലക്ഷം വിലയിട്ട ഇയാളെ സൈന്യം വധിച്ചത് എട്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍

ജുനൈദ് മാട്ടുവിന്റെ മൃതദേഹം കണ്ടെത്തി ; പത്തുലക്ഷം വിലയിട്ട ഇയാളെ സൈന്യം വധിച്ചത് എട്ടു മണിക്കൂര്‍ നീണ്ട പോരാട്ടത്തിന് ഒടുവില്‍
കാശ്മീരില്‍ പ്രാദേശീകമായി സൈന്യം ഒട്ടേറെ വെല്ലുവിളികളാണ് നേരിടുന്നത്.തീവ്രവാദ സംഘടനകള്‍ക്ക് ഇവിടെ നിന്ന് കിട്ടുന്ന പിന്തുണ തന്നെയാണ് സൈന്യത്തിന്റെ തലവേദനയും.കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട ലഷ്‌കര്‍ ഇ തോയിബ പ്രാദേശിക കമാന്‍ഡര്‍ ജുനൈദ് അഹമ്മദ് മാട്ടുവിന്റേത് ഉള്‍പ്പെടെ മൂന്നു തീവ്രവാദികളുടെ മൃതദേഹം കണ്ടെടുത്തു.മാട്ടുവിന്റെ തലയ്ക്ക് പത്തു ലക്ഷം രൂപ സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു.

എട്ടു മണിക്കൂറോളം നീണ്ട പോരാട്ടമാണ് സൈന്യം നടത്തിയത് .ഇവിടെ നിന്ന് നിരവധി ആയുധങ്ങളും പിടിച്ചെടുത്തു.ഇതിനിടയില്‍ സ്ഥലത്ത് നിന്ന് സൈന്യത്തിനെതിരെ നിരവധി അക്രമങ്ങളാണ് അഴിച്ചുവിടുന്നത്

സൈന്യവും പോലീസും സംയുക്തമായി നടത്തിയ ആക്രമണമായിരുന്നു കമാന്‍ഡര്‍ വേട്ട.അതിനാല്‍ തന്നെ പല രീതിയിലുള്ള അക്രമങ്ങള്‍ പോലീസിന് നേരെയും സ്ഥലത്തുണ്ട് .ജാഗ്രത പാലിക്കുന്നതിന്റെ ഭാഗമായി അനന്ത്‌നാഗ്,കുല്‍ഗാം,പുല്‍വാമ,പാംപോര്‍ എന്നിവിടങ്ങളില്‍ മുന്നറിയിപ്പിന്റെ ഭാഗമായി കര്‍ഫ്യൂ പ്രഖ്യാപിച്ചു.തീവ്രവാദ സംഘത്തിന്റെ ഒളിത്താവളത്തിലാണ് സൈന്യം ആക്രമണം നടത്തിയത് .

ബുര്‍ഹാന്‍ വാനിയ്ക്ക് ശേഷം സൈന്യം നടത്തിയ ശക്തമായ മുന്നേറ്റമായി മാട്ടുവിന്റെ വേട്ടയെ കാണാം.എന്നാല്‍ പ്രദേശ വാസികള്‍ കല്ലും മറ്റുമുപയോഗിച്ച് സൈന്യത്തെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചതോടെ ഇവര്‍ക്ക് നേരെ സൈ്‌ന്യത്തിന് ലാത്തി പ്രയോഗിക്കേണ്ടിവന്നു.കൂടുതല്‍ വീടുകളില്‍ സൈന്യം തിരച്ചില്‍ തുടരുകയാണ് .തീവ്രവാദികളെ പലയിടത്തായി ഒളിച്ചു താമസിപ്പിക്കാന്‍ പ്രദേശ വാസികള്‍ ശ്രമിക്കുന്നുവെന്നതാണ് കാരണം.

Other News in this category4malayalees Recommends