തെക്കന്‍ ഫിലിപ്പീന്‍സ് സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഐസിസിന്റെ പുതിയ ഹബ്; കടുത്ത മുന്നറിയിപ്പുമായി യുഎസ്; ഇവരെ തുടച്ച് നീക്കാന്‍ മേഖലയില്‍ അമേരിക്കന്‍ സേന സജീവമാകണമെന്ന് യുഎസ് ലോമേയ്ക്കര്‍മാരുടെ നിര്‍ദേശം; മറാവിയിലെ ജിഹാദി ആക്രമണത്തോടുള്ള പ്രതികരണം

തെക്കന്‍ ഫിലിപ്പീന്‍സ് സൗത്ത് ഈസ്റ്റ് ഏഷ്യയിലെ ഐസിസിന്റെ പുതിയ ഹബ്; കടുത്ത മുന്നറിയിപ്പുമായി യുഎസ്; ഇവരെ തുടച്ച് നീക്കാന്‍ മേഖലയില്‍ അമേരിക്കന്‍ സേന സജീവമാകണമെന്ന് യുഎസ് ലോമേയ്ക്കര്‍മാരുടെ നിര്‍ദേശം; മറാവിയിലെ ജിഹാദി ആക്രമണത്തോടുള്ള പ്രതികരണം
ഈ അടുത്ത കാലം വരെ ഇറാഖ്, സിറിയ എന്നിവിടങ്ങളില്‍ ദിവസക്കൂലിക്ക് ഐസിസിന് വേണ്ടി പോരാടിയിരുന്നവര്‍ ഇന്ന് സൗത്ത് ഈസ്റ്റ് ഏഷ്യയിലെ സ്വന്തം രാജ്യങ്ങളില്‍ കടുത്ത ഭീഷണിയുയര്‍ത്തുന്ന വിധത്തില്‍ വളര്‍ന്ന് വരുന്നുവെന്ന കടുത്ത മുന്നറിയിപ്പുയര്‍ത്തി യുഎസ് രംഗത്തെത്തി.തെക്കന്‍ ഫിലിപ്പീന്‍സ് പോലുള്ള സ്ഥലങ്ങളില്‍ ഇത്തരം തദ്ദേശീയ ജിഹാദികള്‍ ഉയര്‍ത്തുന്ന ഭീഷണി ചില്ലറയല്ലെന്നും യുഎസ് മുന്നറിയിപ്പേകുന്നു.

ഫിലിപ്പീന്‍സ് നഗരമായ മറാവിയില്‍ ഐസിസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഭീകരര്‍ നടത്തിയ ആക്രമണത്തില്‍ 300 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇവിടെ ഭീകരത അതിവേഗം വേരുറപ്പിക്കുമ്പോള്‍ അതിനെ നേരിടുന്നതിനുള്ള ഔദ്യോഗിക സംവിധാനങ്ങള്‍ ദുര്‍ബലമാണെന്നും യുഎസ് ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലം യുഎസ് ട്രൂപ്പുകള്‍ ഫിലിപ്പീന്‍സില്‍ നടത്തിയ സൈനിക നീക്കത്തിലൂടെ ഭീകരുടെ വളര്‍ച്ച മൂന്ന് വര്‍ഷത്തിന് മുമ്പ് നിയന്ത്രിക്കാന്‍ സാധിച്ചിരുന്നുവെന്നും എന്നാല്‍ യുഎസ് സേനയുടെ ഇവിടുത്തെ പ്രവര്‍ത്തനം കുറഞ്ഞപ്പോഴാണ് ഇത്തരം ഭീകരത വീണ്ടും വര്‍ധിക്കാന്‍ കാരണമെന്നും ഡിഫെന്‍സ് സെക്രട്ടറി ജിം മാറ്റിസ് കോണ്‍ഗ്രസില്‍ സംസാരിക്കവെ കഴിഞ്ഞ ആഴ്ച വ്യക്തമാക്കിയിരുന്നു.

നിലവില്‍ പേരിന് മാത്രം യുഎ് സേന ഇവിടെ ഉപദേശത്തിനും സഹായത്തിനുമായി ഇവിടെ നിലകൊള്ളുന്നുണ്ടെന്നും പുതിയ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യുഎസ് മറാവി നഗരത്തിനായി ഏരിയല്‍ സര്‍വെയ്‌ലന്‍സിനും മറ്റുമായി സഹായം നല്‍കുമെന്നും ഡിഫെന്‍സ് സെക്രട്ടറി പറയുന്നു.എന്നാല്‍ ഇവിടെ യുഎസിന്റെ നീക്കം ശക്തിപ്പെടുത്തണമെന്നാണ് ട്രംപിന്റെ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ നിന്നടക്കമുള്ള ലോ മേക്കര്‍മാര്‍ ആവശ്യപ്പെടുന്നുണ്ട്. സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ നിന്നും മറ്റിടങ്ങളില്‍ നിന്നുമുള്ള ഇസ്ലാമിക് ഭീകരരുടെ പുതിയ ഹബായി ഇത് മാറുന്നുവെന്നും ലോമേക്കര്‍മാര്‍ മുന്നറിയിപ്പേകുന്നു.

Other News in this category4malayalees Recommends