ദുബായില്‍ വാഹനഉടമകള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തിഗതമാക്കാന്‍ ആര്‍ടിഎ അവസരമൊരുക്കുന്നു

ദുബായില്‍ വാഹനഉടമകള്‍ക്ക് നമ്പര്‍ പ്ലേറ്റുകള്‍ വ്യക്തിഗതമാക്കാന്‍ ആര്‍ടിഎ അവസരമൊരുക്കുന്നു
ദുബായ്: ദുബായിലെ ഡ്രൈവര്‍മാര്‍ക്ക് വാഹനങ്ങളുടെ നമ്പറുകള്‍ വ്യക്തിഗതമാക്കാന്‍ റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അവസരം ഒരുക്കുന്നു. ഡ്രൈവര്‍മാര്‍ക്ക് അവരുടെ ജീവിതത്തിലെ മറക്കാനാവാത്ത ദിവസങ്ങളെ അനുസ്മരിപ്പിക്കുന്ന നമ്പറുകള്‍ യു കോഡഡ് പ്ലേറ്റുകളില്‍ ഉപയോഗിക്കാനാണ് സാധിക്കുക. പിറന്നാള്‍, വിവാഹദിനം, ഗ്രാജ്വേഷന്‍ തുടങ്ങിയ മറക്കാനാവാത്ത ദിനങ്ങളിലെ നാല് അക്കമുള്ള നമ്പറുകള്‍ ഉടമസ്ഥര്‍ക്ക് തിരഞ്ഞെടുക്കാനാണ് അതോറിറ്റി അവസരം ഒരുക്കിയിരിക്കുന്നത്.

ഒരു നമ്പര്‍ പ്ലേറ്റിന് 1620 ദിര്‍ഹമാണ് ചാര്‍ജ്ജ് ചെയ്യുക. ഇതിന് പുറമെ 1967 മുതല്‍ 2017 വരെയുള്ള നമ്പറുകളായിരിക്കും ലഭ്യമാകുകയെന്നും ആര്‍ടിഎ അറിയിച്ചിട്ടുണ്ട്. മുമ്പ് പ്രഖ്യാപിച്ചിട്ടുള്ള കോഡ് എസ്, ടി എന്നിവയേക്കാള്‍ വ്യത്യസ്തമായി പുതിയ ഫേസ് വളരെ നല്ല രീതിയില്‍ വിജയിക്കുമെന്ന പ്രതീക്ഷയിലാണെന്ന് ആര്‍ടിഎ ലൈസന്‍സിംഗ് ഏജന്‍സി ഡയറക്ടര്‍ സുല്‍ത്താന്‍ അല്‍ മര്‍സൂഖി അറിയിച്ചു. ഉപഭോക്താക്കളുടെ സംതൃപ്തിക്കായി ആര്‍ടിഎ നടപ്പാക്കുന്ന നടപടികളുടെ ഭാഗമാണ് പുതിയ നടപടിയെന്ന് അദ്ദേഹം പറഞ്ഞു.

താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് ദുബായിയുടെ വിവിധഭാഗങ്ങളിലുള്ള കസ്റ്റമര്‍ ഹാപ്പിനസ്സ് സെന്ററുകളില്‍ നിന്നും അവരുടെ നമ്പരുകള്‍ വാങ്ങേണ്ടതാണ്. ഇതിന് പുറമെ സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍, സ്ട്രാറ്റജിക്ക് പാര്‍ട്‌ണേഴ്‌സ് എന്നിവരെയും ബന്ധപ്പെട്ടാല്‍ സേവനം ലഭ്യമാണ്. കൂടാതെ rta.ae എന്ന വെബ്‌സൈറ്റിലോ ഡ്രൈവേഴ്‌സ് ആന്‍ഡ് വെഹിക്കിള്‍സ് സ്മാര്‍ട്ട് ആപ്പ് വഴിയോ സേവനം ലഭ്യമാകുന്നതാണ്.

Other News in this category4malayalees Recommends