കൊഹ്ലിയെ ജയിലിലടയ്ക്കണം; കെആര്‍കെയുടെ ജല്‍പനങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ആരാധകരുടെ മറുപടി

കൊഹ്ലിയെ ജയിലിലടയ്ക്കണം; കെആര്‍കെയുടെ ജല്‍പനങ്ങള്‍ക്ക് പാക് ക്രിക്കറ്റ് ആരാധകരുടെ മറുപടി
ന്യൂഡല്‍ഹി: ട്വിറ്ററിലൂടെ തോന്നിയത് എഴുതിയതിന്റെ പേരില്‍ പലപ്പോഴും കൈനിറച്ച് മറുപടി മേടിച്ച് കൂട്ടിയിട്ടുള്ളയാളാണ് കെആര്‍കെ എന്ന കമാല്‍ റാഷിദ് ഖാന്‍. ഇത്തവണ സിനിമാ താരങ്ങളെയെല്ലാം വിട്ട് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ നായകന്‍ വിരാട് കോഹ്ലിയ്ക്കുനേരെയാണ് കെആര്‍കെയുടെ വിമര്‍ശനം. ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാനോട് പരാജയപ്പെട്ടതിന് പിന്നാലെയാണ് കെആര്‍കെ കോഹ്ലിയെ വിമര്‍ശിച്ചിരിക്കുന്നത്. കോഹ്ലിയെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ആജീവനാന്തം വിലക്കണമെന്നുമാണ് ഇയാള്‍ ട്വീറ്റില്‍ പറയുന്നത്.

പാകിസ്ഥാനോട് തോറ്റ കോഹ്ലിയെ ജയിലില്‍ അടയ്ക്കണമെന്നാണ് ഇയാള്‍ ട്വീറ്റ് ചെയ്തിരിക്കുന്നത്. ഇതിന് ചുട്ട മറുപടിയുമായെത്തിയിരിക്കുന്നതാകട്ടെ പാക് ആരാധകരും. ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളാണ് കോഹ്ലി. ഒരു മത്സരത്തിലെ പരാജയം വച്ച് അദ്ദേഹത്തെ വിലയിരുത്താനാവില്ലെന്നാണ് പാക് ആരാധകരുടെ ട്വീറ്റ്. മത്സരത്തില്‍ ജയവും തോല്‍വിയും ഉണ്ടാകും. കോഹ്ലി ഇന്ത്യയുടെ അഭിമാനമാണെന്നും പാക് ക്രിക്കറ്റ് ആരാധകര്‍ പ്രതികരിച്ചിരിക്കുന്നു.

Other News in this category4malayalees Recommends