ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷത്തിനിടെ പാകിസ്ഥാനില്‍ വെടിവയ്പ്പ്; ഏഴു പേര്‍ക്ക് പരുക്ക്

ചാമ്പ്യന്‍സ് ട്രോഫി വിജയാഘോഷത്തിനിടെ പാകിസ്ഥാനില്‍ വെടിവയ്പ്പ്; ഏഴു പേര്‍ക്ക് പരുക്ക്
കറാച്ചി: കറാച്ചിയില്‍ ചാമ്പ്യന്‍ ട്രോഫി ഫൈനലില്‍ ഇന്ത്യയെ പരാജയപ്പെടുത്തി പാകിസ്ഥാന്‍ നേടിയ വിജയാഘോഷങ്ങള്‍ക്കിടയെ ഉണ്ടായ വെിവയ്പ്പില്‍ ഏഴു പേര്‍ക്ക് പരുക്ക് പറ്റിയതായി റിപ്പോര്‍ട്ട്. കറാച്ചിയുടെ വിവിധ സ്ഥലങ്ങളിലായി നടന്ന ആഘോഷപരിപാടികളിലാണ് വെടിവയ്പ്പുണ്ടായത്. പരിക്കേറ്റവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു.

ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യക്കെതിരെ പാകിസ്താന്‍ നേടിയ വിജയം ആഘോഷിച്ചവര്‍ക്കു നേരെയാണ് വെടിവെപ്പുണ്ടായത്. പരിക്കേറ്റവരെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചതായി പാകിസ്ഥാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

സമാനമായ സംഭവങ്ങള്‍ പാകിസ്താനിലെ പല സ്ഥലങ്ങളിലും നടന്നു. മര്‍ദാന്‍ ജില്ലയില്‍ ആഘോഷക്കാര്‍ക്കു നേരെ ഉണ്ടായ വെടിവെപ്പില്‍ 6 പേര്‍ക്ക് പരിക്കേറ്റു. സംഭവത്തില്‍ പാകിസ്താന്‍ ടെലിവിഷന്‍ ചാനലില്‍ ജോലി ചെയ്യുന്ന ഡിഎസ്എന്‍ജി എഞ്ചിനീയറിനും പരിക്കേറ്റു.
Other News in this category4malayalees Recommends