പ്ലെയിനോ സെന്റ് പോള്‍സ് പള്ളിയിലെ ഒ.വി.ബി.എസിനു റവ.ഫാ. ജയിംസ് ചെറിയാന്‍ നേതൃത്വം നല്‍കും

പ്ലെയിനോ സെന്റ് പോള്‍സ് പള്ളിയിലെ ഒ.വി.ബി.എസിനു റവ.ഫാ. ജയിംസ് ചെറിയാന്‍ നേതൃത്വം നല്‍കും

പ്ലെയിനോ; മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ സൗത്ത് വെസ്റ്റ് ഭദ്രാസനത്തില്‍ ഉള്‍പ്പെട്ട പ്ലെയിനോ സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളിയിലെ ഒ.വി.ബി.എസ് ഓഗസ്റ്റ് 17 വ്യാഴാഴ്ച മുതല്‍ 20 ഞായറാഴ്ച വരെ വിപുലമായ പരിപാടികളോടെ നടത്തപ്പെടുന്നു. സൗത്ത് വെസ്റ്റ് ഭദ്രാസനത്തിലെ മാര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ ഡയറക്ടറായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന റവ.ഫാ. ജയിംസ് ചെറിയാന്‍ ഈവര്‍ഷത്തെ ഒ.വി.ബി.എസിനു നേതൃത്വം നല്‍കും.


'എല്ലാവര്‍ക്കും നന്മ ചെയ്യുവിന്‍' എന്നതാണ് ഈവര്‍ഷത്തെ മുഖ്യചിന്താവിഷയം. ഗാന പരിശീലനം, ബൈബിള്‍ ക്ലാസുകള്‍, ചിത്രരചന, വിവിധ കലാ പരിപാടികള്‍ എന്നിവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈവര്‍ഷത്തെ ഒ,വി.ബി.എസ്.

20നു ഞായറാഴ്ച രാവിലെ റവ.ഫാ. ജയിംസ് ചെറിയാന്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നതും കുട്ടികളുടെ കലാപരിപാടികളോടെ സമാപിക്കുന്നതുമാണ്. നാനാജാതി മതസ്ഥരായ എല്ലാ വിദ്യാര്‍ത്ഥികളേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു. പരിപാടികളുടെ വിജയത്തിനായി വികാരി റവ.ഫാ. ബിനു മാത്യൂസ്, ട്രസ്റ്റി ബിജോയ് ഉമ്മന്‍, സെക്രട്ടറി മറിയ മാത്യു, സണ്‍ഡേ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ലിന്‍സ് ഫിലിപ്പ് എന്നിവര്‍ പ്രവര്‍ത്തിച്ചുവരുന്നു.

രജിസ്‌ട്രേഷനും മറ്റു കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ബിജോയി ഉമ്മന്‍ (214 491 0406), മറിയ മാത്യു (469 565 8030), ലിന്‍സ് ഫിലിപ്പ് (916 806 9235).

Other News in this category4malayalees Recommends