ഗണപതി ആട്ടിറച്ചി കഴിക്കുന്ന പരസ്യത്തിനെതിരെ ഇന്ത്യ ഓസ്‌ട്രേലിയയെ പ്രതിഷേധം അറിയിച്ചു; പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഗണേശനെ അപമാനിച്ച പരസ്യത്തിനെതിരെ ഓസ്‌ട്രേലിയന്‍ ഹിന്ദുസമൂഹം രംഗത്ത്

ഗണപതി ആട്ടിറച്ചി കഴിക്കുന്ന പരസ്യത്തിനെതിരെ ഇന്ത്യ ഓസ്‌ട്രേലിയയെ പ്രതിഷേധം അറിയിച്ചു; പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍;  ഗണേശനെ അപമാനിച്ച പരസ്യത്തിനെതിരെ ഓസ്‌ട്രേലിയന്‍ ഹിന്ദുസമൂഹം രംഗത്ത്
ഹിന്ദു ദൈവമായ ഗണപതിയെ പരസ്യത്തില്‍ അപമാനകരമായ ചിത്രീകരിച്ചത്തിനെതിരെ ഇന്ത്യ ഓസ്‌ട്രേലിയയെ നയതന്ത്രപരമായ പ്രതിഷേധം അറിയിച്ചു. വിവിധ മതങ്ങളെ പ്രതിനിധികരിച്ച് അനേകം ദൈവങ്ങള്‍ ഇരിക്കുന്ന സ്ഥലത്ത് വച്ച് ഗണപതി ആട്ടിറച്ചി ആസ്വദിക്കുന്നതായിട്ടാണ് ഈ പരസ്യം ചിത്രീകരിച്ചിരിക്കുന്നത്. ഇതിനെതിരെ ഓസ്‌ട്രേലിയയിലെ ഹിന്ദുസമൂഹത്തില്‍ നിന്നും കടുത്ത പ്രതിഷേധമായിരുന്നു ഉയര്‍ന്നിരുന്നത്. ഓസ്‌ട്രേലിയയിലെ ഒരു മീറ്റ് ഇന്റസ്ട്രി ലോബി ഗ്രൂപ്പായ മീറ്റ ്ആന്‍ഡ് ലൈവ്‌സ്റ്റോക്ക് ഓസ്‌ട്രേലിയയാണ് (എംഎല്‍എ) ഈ ടിവി പരസ്യം നിര്‍മിച്ചിരിക്കുന്നത്.

മൂന്ന് ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ക്ക് തീര്‍ത്തും അപമാനകരമായ കാര്യമാണീ പരസ്യമെന്നാണ് കാന്‍ബറയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ പ്രതികരിച്ചിരിക്കുന്നത്. ഇത് ഹിന്ദുവിശ്വാസത്തെ അപമാനിക്കുന്നതായതിനാല്‍ എംഎല്‍എ ഈ പരസ്യം പിന്‍വലിച്ച് മാപ്പ് പറയണമെന്നാണ് ഹൈക്കമ്മീഷന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നിരവധി കമ്മ്യൂണിറ്റി അസോസിയേഷനുകള്‍ ഇക്കാര്യത്തില്‍ തങ്ങളുടെ പ്രതിഷേധം എംഎല്‍എ, ഓസ്‌ട്രേലിയന്‍ ഗവണ്‍മെന്റ് എന്നിവയെ അറിയിച്ചിട്ടുണ്ടെന്നും ഹൈക്കമ്മീഷന്‍ വെളിപ്പെടുത്തുന്നു.

ജീസസ്, ബുദ്ധന്‍, സയന്റോളജി സ്ഥാപകന്‍ എല്‍. റോന്‍ ഹബാര്‍ഡ് എന്നിവര്‍ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്ന വേളയിലാണ് അവിടെയുള്ള ഗണപതി ആട്ടിറച്ചി ഭക്ഷിക്കുന്നതായി പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. വിവിധ മതവിശ്വാസികള്‍ ഈ പരസ്യത്തിനെതിരെ 30 ല്‍ അധികം പരാതികള്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നാണ് ഓസ്‌ട്രേലിയുടെ അഡൈ്വര്‍ടൈസിംഗ് സ്റ്റാന്‍ഡേര്‍ഡ്‌സ് ബ്യൂറോ വെളിപ്പെടുത്തുന്നത്. ഇത് ഹിന്ദു വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണെന്നാണ് ഹിന്ദു കൗണ്‍സില്‍ ഓഫ് ഓസ്‌ട്രേലിയ പ്രതിഷേധിച്ചിരിക്കുന്നത്.

ആട്ടിറച്ചിയുടെ പ്രചാരണത്തിനായി ഗണപതിയെ നീചമായി ഉപയോഗിക്കുകയായിരുന്നുവെന്നും കൗണ്‍സില്‍ ആരോപിക്കുന്നു. ഈ പരസ്യം നിരോധിക്കുന്നതിനുള്ള ഓണ്‍ലൈന്‍ പെറ്റീഷനില്‍ 4400 പേര്‍ ഒപ്പിച്ച് കഴിഞ്ഞു. വൈവിധ്യവും ഐക്യവും പ്രോത്സാഹിപ്പിക്കുക എന്ന് മാത്രമേ തങ്ങള്‍ ഈ പരസ്യത്തിലൂടെ ലക്ഷ്യമിട്ടിട്ടുള്ളൂവെന്നാണ് എംഎല്‍ എ ന്യായീകരിക്കുന്നത്.

Other News in this category



4malayalees Recommends