അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുളള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്കെന്ന് പ്യൂ സര്‍വേ

അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുളള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനം ഇന്ത്യാക്കാര്‍ക്കെന്ന് പ്യൂ സര്‍വേ
ന്യൂയോര്‍ക്ക്: അമേരിക്കയില്‍ ഉയര്‍ന്ന വരുമാനമുളള ഏഷ്യന്‍ വംശജരില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യാക്കാരാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. ഈമാസം ആദ്യം പ്യൂ നടത്തിയ ഗവേഷണ സര്‍വേയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

അമേരിക്കന്‍ കുടുംബത്തിന്റെ ശരാശരി വാര്‍ഷിക വരുമാനം 53000 ഡോളറാണെങ്കില്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവരുടെ വരുമാനം 73000 ഡോളറാണ്. എന്നാല്‍ ഇന്ത്യന്‍ അമേരിക്കന്‍ കുടുംബാംഗങ്ങളുടെ ശരാശരി വാര്‍ഷിക വരുമാനം ഒരു ലക്ഷം ഡോളറാണെന്ന് സര്‍വേയില്‍ പറയുന്നു.

വിദ്യാഭ്യാസത്തിന്റെ കാര്യത്തിലും ഇന്ത്യന്‍ വംശജരാണ് ഒന്നാം സ്ഥാനത്ത്. ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുളളവരില്‍ 25 വയസിന് മുകളിലുളള അമ്പത് ശതമാനത്തിന് ഒരു ബിരുദമോ അതിലധികമോ വിദ്യാഭ്യാസ യോഗ്യത ഉണ്ടെങ്കില്‍ അമേരിക്കയില്‍ 25വയസിന് മുകളിലുളള മുപ്പത് ശതമാനം പേര്‍ക്ക് മാത്രമാണ് ബിരുദമെങ്കിലുമുളളത്. ഇന്ത്യന്‍ വംശജരില്‍ 72ശതമാനം പേര്‍ക്ക് ബിരുദമോ അതിലുയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയോ ഉണ്ടെന്ന് കണക്കാക്കിയിരിക്കുന്നു.

2000-2015 കാലഘട്ടത്തില്‍ ഏഷ്യന്‍ വംശജരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനയാണുണ്ടായിട്ടുളളത്. 11.9 മില്യണില്‍ നിന്ന് 20 മില്യണായി ഏഷ്യന്‍ വംശജര്‍ വര്‍ദ്ധിച്ചതായും സര്‍വേ ചൂണ്ടിക്കാട്ടുന്നു. അമേരിക്കന്‍ രാഷ്ട്രീയ മുഖ്യധാരയിലും ഇന്ത്യാക്കാര്‍ക്കാണ് മേല്‍ക്കൈ.
Other News in this category4malayalees Recommends