മുപ്പത് ദിന ഫിറ്റ്‌നെസ് ചലഞ്ചുമായി ഷെയ്ഖ് ഹമദാന്‍, ജീവിത നിലവാരത്തില്‍ യുഎഇയെ ആഗോള രാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കുക എന്നതാണ് ലക്ഷ്യം

മുപ്പത് ദിന ഫിറ്റ്‌നെസ് ചലഞ്ചുമായി ഷെയ്ഖ് ഹമദാന്‍, ജീവിത നിലവാരത്തില്‍ യുഎഇയെ ആഗോള രാഷ്ട്രങ്ങള്‍ക്കൊപ്പമെത്തിക്കുക എന്നതാണ് ലക്ഷ്യം
ദുബായ്: കായികക്ഷമത പരിപാടിയില്‍ പങ്കാളികളായി ലോകത്തെ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ദുബായ് ജനതയോട് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹമമദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം. മുപ്പത് ദിവസത്തേക്ക് മുപ്പത് മിനിറ്റ് കായികക്ഷമത പരിപാടിക്ക്് വേണ്ടി മാറ്റി വയ്ക്കാനാണ് അദ്ദേഹത്തിന്റെ ആഹ്വാനം.

ഈമാസം ഇരുപത് മുതല്‍ അടുത്ത മാസം പതിനെട്ട് വരെയാണ് കായിക ക്ഷമതാ പരിപാടികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. നടത്തം മുതല്‍ കൂട്ടമായുളള കായിക ഫിറ്റ്‌നെസ് പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്. എയറോബിക്‌സ്, ഫുട്‌ബോള്‍, യോഗ, സൈക്ക്‌ലിങ്, തുടങ്ങി വിവിധ പരിപാടികളുമുണ്ട്. എല്ലാ പ്രായക്കാര്‍ക്കും ഇതില്‍ പങ്കെടുക്കാം.

കായികാദ്ധ്വാനത്തിനും കായിക വിനോദങ്ങള്‍ക്കും മറ്റുമുളള പ്രാധാന്യം മറ്റ് നഗരങ്ങള്‍ക്ക് കൂടി പകര്‍ന്ന് നല്‍കാന്‍ ഇത്തരം പരിപാടിയിലൂടെ കഴിയുമെന്നും ഇവര്‍ ആത്മവിശ്വാസം പ്രകടിപ്പിക്കുന്നു. കായികവിനോദങ്ങളും പരിശീലനങ്ങളും മറ്റും ദിനചര്യയുടെ ഭാഗമാക്കണെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. ഇതിലൂടെ ആരോഗ്യം മെച്ചപ്പെടുത്താനാകും. കാര്യക്ഷമമായ സന്തോഷകരമായ ഒരു ജീവിത ശൈലിയുണ്ടാക്കാന്‍ ആവശ്യമായ സാമൂഹ്യ പരിസ്ഥിതി കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫിറ്റ്‌നെസ് ലെവല്‍ മെച്ചപ്പെടുത്താനുളള വൈവിധ്യമാര്‍ന്ന മാര്‍ഗങ്ങളും തുറന്ന് നല്‍കുന്നു.
Other News in this category4malayalees Recommends