അമേരിക്ക-ക്യൂബ ബന്ധം വീണ്ടും വഷളാകുന്നു; 15 ക്യൂബന്‍ നയതന്ത്രജ്ഞരെ നാടുകടത്താന്‍ അമേരിക്ക ഉത്തരവിട്ടു; ഹവാനയിലെ യുഎസ് നയതന്ത്രജ്ഞരെ നിഗൂഢമായ ആക്രമണത്തില്‍ നിന്നും ക്യൂബ സംരക്ഷിച്ചില്ലെന്ന് അമേരിക്ക;സോണിക് ഡിവൈസ് ആക്രമണ ആരോപണം പുകയുന്നു

അമേരിക്ക-ക്യൂബ ബന്ധം വീണ്ടും വഷളാകുന്നു; 15 ക്യൂബന്‍ നയതന്ത്രജ്ഞരെ നാടുകടത്താന്‍ അമേരിക്ക ഉത്തരവിട്ടു; ഹവാനയിലെ യുഎസ് നയതന്ത്രജ്ഞരെ നിഗൂഢമായ ആക്രമണത്തില്‍ നിന്നും ക്യൂബ സംരക്ഷിച്ചില്ലെന്ന് അമേരിക്ക;സോണിക് ഡിവൈസ് ആക്രമണ ആരോപണം പുകയുന്നു
15 ക്യൂബന്‍ നയതന്ത്രജ്ഞരെ നാടുകടത്താന്‍ അമേരിക്ക ഉത്തരവിട്ടു. ഹവാനയിലുള്ള തങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് നിഗൂഢമായ ആക്രമണത്തില്‍ നിന്നും സംരക്ഷണമേകാന്‍ ക്യൂബയ്ക്ക് സാധിച്ചില്ലെന്നാരോപിച്ചാണ് യുഎസിന്റെ ഈ കടുത്ത നടപടിയെന്ന് റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ ഇങ്ങനെയൊക്കെയാണെങ്കിലും ക്യൂബയുമായിട്ടുള്ള നയതന്ത്ര ബന്ധം നിലനിര്‍ത്തുമെന്ന് തന്നെയാണ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് റെക്‌സ് ടില്ലേര്‍സന്‍ പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ ഹവാനയിലെ യുഎസിന്റെ ദൗത്യം പരമാവധി ചുരുക്കുമെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. വിയന്ന കണ്‍വെന്‍ഷനില്‍ എത്തിയ ധാരണകള്‍ പാലിച്ച് ഹവാനയിലെ തങ്ങളുടെ നയതന്ത്രജ്ഞര്‍ക്ക് സംരക്ഷണം ഏര്‍പ്പെടുത്താന്‍ ക്യൂബയ്ക്ക് സാധിച്ചില്ലെന്ന് ടില്ലേര്‍സന്‍ ആരോപിക്കുന്നു. ക്യൂബയ്ക്ക് യുഎസിന്റെ നയതന്ത്രജ്ഞരുടെ സുരക്ഷിതത്വം ഉറപ്പ് വരുത്താന്‍ സാധിക്കാത്തിടത്തോളം കാലം അവിടുത്തെ എംബസിയില്‍ പേരിന് മാത്രമേ ആളുണ്ടായിരിക്കുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്കിടെ കുറഞ്ഞത് ഹവാനയിലെ യുഎസ് എംബസിയിലെ 22 യുഎസ് നയതന്ത്രജ്ഞര്‍ക്കെങ്കിലും അജ്ഞാതമായ ആക്രമണത്തിലൂടെ ആരോഗ്യത്തിന് പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അമേരിക്ക ആരോപിക്കുന്നത്. ക്യൂബ സോണിക് ഡിവൈസ് ഉപയോഗിച്ച് കരുതിക്കൂട്ടി കുതന്ത്രത്തിലൂടെ രോഗികളാക്കിയെന്ന ആരോപണമാണ് യുഎസ് ഉന്നയിക്കുന്നത്. ഇതോടെ മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ മധ്യസ്ഥതയില്‍ പുഷ്ടപ്പെട്ട ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായിരിക്കുകയാണ്.

ഏതാണ്ട് 50 വര്‍ഷങ്ങളോളം നീണ്ട ശത്രുത അവസാനപ്പിച്ചായിരുന്നും ഇരു രാജ്യങ്ങളും ഈ അടുത്ത കാലത്ത് നയതന്ത്ര ബന്ധം പുനസ്ഥാപിച്ചിരുന്നത്.. എന്നാല്‍ പുതിയ സംഭവത്തോടെ കമ്മ്യൂണിസ്റ്റ് രാജ്യവും മുതലാളിത്ത രാജ്യവും വീണ്ടും ഇരുധ്രുവങ്ങളിലേക്കാണെന്നാണ് സൂചന. ഈ ആക്രമണത്തിന് ശേഷം ചില യുഎസ് ഒഫീഷ്യലുകള്‍ക്ക് ബധിരത ബാധിച്ചതിന് പുറമെ മറ്റ് ചിലര്‍ക്ക് ബ്രെയിനിനും വൈകല്യങ്ങളുണ്ടായിരിക്കുന്നു. ഈ ഗൂഢാലോചനയെക്കുറിച്ച് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ട്.Other News in this category4malayalees Recommends