റോഡ് നിയമങ്ങള്‍ പാലിക്കുന്നവരെ ആദരിക്കാന്‍ ദുബായ് പൊലീസ് ഒരുങ്ങുന്നു, നിയമം തെറ്റിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് വൈറ്റ്മാര്‍ക്ക്

റോഡ് നിയമങ്ങള്‍ പാലിക്കുന്നവരെ ആദരിക്കാന്‍ ദുബായ് പൊലീസ് ഒരുങ്ങുന്നു, നിയമം തെറ്റിക്കാതെ വാഹനമോടിക്കുന്നവര്‍ക്ക് വൈറ്റ്മാര്‍ക്ക്
ദുബായ്: റോഡ് നിയമം പാലിക്കുന്നവരെ ദുബായ് പൊലീസ് ആദരിക്കുന്നു. ട്രാഫിക് നിയമം പാലിക്കുന്നവര്‍ക്ക് വൈറ്റ്മാര്‍ക്ക് നല്‍കിയാണ് പൊലീസിന്റെ ആദരം.

ഗതാഗതം നിയമം പാലിക്കാന്‍ ഡ്രൈവര്‍മാരെ പ്രാപ്തരാക്കാനാണ് പുതിയ സംവിധാനം. ഓരോ കിലോമീറ്ററിലും ഡ്രൈവര്‍മാരെ നിരീക്ഷിക്കാന്‍ സംവിധാനമുണ്ടാകും. ദുബായില്‍ നടക്കുന്ന ജയ്റ്റക്‌സ് പ്രദര്‍ശനത്തിലാണ് ട്രാഫിക് മി അഡ്മിനിസ്‌ട്രേഷന്‍ ഡയറക്ടര്‍ ബ്രിഗേ.സെയ്ഫ് മുഹയ്യര്‍ അല്‍ മസ്‌റുഇ ഇക്കാര്യം അറിയിച്ചത്. അമിത വേഗനില്ലാതെ ഒരു കിലോമീറ്റര്‍ വാഹനമോടിക്കുന്നവരെ സ്മാര്‍ട്ട് സംവിധാനം വഴി നിരീക്ഷിച്ചാണ് ആദരിക്കുക.
Other News in this category4malayalees Recommends