ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു സ്ത്രീയെയും വനപാലകനെയും കരടി ആക്രമിച്ചു, കരടിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കൊന്നു

ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു സ്ത്രീയെയും വനപാലകനെയും കരടി ആക്രമിച്ചു, കരടിയെയും അതിന്റെ രണ്ട് കുഞ്ഞുങ്ങളെയും കൊന്നു
ടൊറന്റോ: കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയില്‍ ഒരു സ്ത്രീയെയും വനപാലകനെയും കരടി ആക്രമിച്ചു. പരിക്ക് ഗുരുതരമല്ല.

വീട്ടിലെ നായ കുരയ്ക്കുന്നത് കേട്ട് പുറത്തിറങ്ങി നോക്കിയ സ്ത്രീയാണ് കരടിയുടെ ആക്രമണത്തിന് ഇരയായതെന്ന് ഇന്‍സ്‌പെക്ടര്‍ മുറെ സ്മിത്ത് പറഞ്ഞു. കരടി ഇവരുടെ മേലേക്ക് ചാടി വീഴുകയായിരുന്നു. തറയില്‍വീണ സ്ത്രീയുടെ പുറത്ത് കയറിയിരുന്ന കരടി അവരെ കടിച്ചു. സ്ത്രീയുടെ കാമുകന്‍ കരടിയെ ഓടിച്ച് വിട്ടു. തുടര്‍ന്ന് അവരെ ആശുപത്രിയിലും എത്തിച്ചു. ശുശ്രൂഷകള്‍ക്ക് ശേഷം ഇവര്‍ ആശുപത്രി വിട്ടു.

വനപാലകരെ വിവരമറിയിക്കുകയും അവര്‍ എത്തിയപ്പോള്‍ മരത്തിലിരുന്ന കരടിയും കുഞ്ഞുങ്ങളും താഴെയിറങ്ങി. ഇവയെ പിടികൂടാന്‍ ശ്രമിച്ച ഉദ്യോഗസ്ഥന്റെ കാലില്‍ കടിച്ചു. തുടര്‍ന്ന് കരടിയെയും രണ്ട് കുഞ്ഞുങ്ങളെയും വെടിവച്ച് കൊന്നു. ഇവ ദിവസങ്ങളായി ഇവിടെ കറങ്ങി നടക്കുന്നതായി നാട്ടുകാര്‍ പറയുന്നു. ഇവിടെയുളള മാലിന്യ കൂമ്പാരങ്ങളില്‍ നിന്നും മരങ്ങളില്‍ നിന്ന് പഴം പറിച്ചും ഭക്ഷണമാക്കുന്നുണ്ട്.

ഇവയെ കൂടാതെ വേറെയും കരടികള്‍ ഈ പ്രദേശത്ത് വിഹരിക്കുന്നതായും ആളുകള്‍ പറയുന്നു. ഇവയ്ക്ക് മനുഷ്യരെ പേടിയാണ്. മനുഷ്യരെ കണ്ടാല്‍ ഉടന്‍ അവ ഓടി ഒളിക്കാറുമുണ്ട്. മാലിന്യങ്ങള്‍ ദൂരെ നിക്ഷേപിക്കാനും മരങ്ങളില്‍ നിന്നുളള പഴങ്ങള്‍ പറിച്ച് വയ്ക്കാനും ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇനിയും ഇത്തരം സംഭവങ്ങള്‍ ഉണ്ടായാല്‍ വനപാലകരെ അറിയിക്കണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. പരിക്കേറ്റ ഉദ്യോഗസ്ഥനും ആശുപത്രി വിട്ടു.
Other News in this category4malayalees Recommends