കോട്ടയം ഭാരത് ആശുപത്രി സമരത്തിലിരുന്ന നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കോട്ടയം ഭാരത് ആശുപത്രി സമരത്തിലിരുന്ന നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു
ഭാരത് ആശുപത്രിയില്‍ നഴ്‌സ് ആത്മഹത്യയ്ക്ക് ശ്രമിച്ചു.മാനേജ്‌മെന്റിനെതിരെ സമരം നടത്തിവന്ന നഴ്‌സുമാരില്‍ ഒരാളായ ചിങ്ങവനം സ്വദേശിനി ബിജിതയാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .സമരം കഴിഞ്ഞ് വീട്ടിലെത്തിയ ബിജിത മാനേജ്‌മെന്റിന് എതിരെ കത്തെഴുതിയ ശേഷമാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത് .സമരം നൂറാം ദിവസമെത്തിയിട്ടും പ്രശ്‌ന പരിഹാരത്തിന് മാനേജ്‌മെന്റ് തയ്യാറാകുന്നില്ലെന്നും ആത്മഹത്യാ കുറിപ്പില്‍ ബിജിത എഴുതി.തന്റെ ആത്മഹത്യയ്ക്ക് കാരണം ഭാരത് മാനേജ്‌മെന്റാണെന്നും എഴുതിയിരുന്നു.പനിക്ക് കുളിക്കുന്ന ഗുളിക അമിതമായി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്.ഭര്‍ത്താവ് കൃത്യസമയത്ത് ആശുപത്രിയിലെത്തിച്ച കാരണം ജീവന്‍ രക്ഷിക്കാനായി.

നിരാഹാര സമരം തുടങ്ങിയിട്ടും മാനേജ്‌മെന്റോ ഭരണ കൂടമോ നടപടി എടുത്തിരുന്നില്ല.അഞ്ച് പേര്‍ ഇതിനോടകം തന്നെ നിരാഹാര സമരം അനുഷ്ഠിക്കുകയാണ് .നിലവിലെ സാഹചര്യത്തില്‍ സമരം ശക്തമാക്കാനാണ് മാനേജ്‌മെന്റ് തീരുമാനം.

Other News in this category4malayalees Recommends