അമേരിക്ക പാക്കിസ്ഥാന് നേരെ വീണ്ടും താക്കീതുമായി; തീവ്രവാദികള്‍ക്ക് അഭയമേകുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് ഡിഫെന്‍സ് സെക്രട്ടറി; നാല് രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ജിം മാറ്റിസ് തിങ്കളാഴ്ച പാക്കിസ്ഥാനില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച

അമേരിക്ക പാക്കിസ്ഥാന് നേരെ വീണ്ടും താക്കീതുമായി; തീവ്രവാദികള്‍ക്ക് അഭയമേകുന്നത് അവസാനിപ്പിക്കണമെന്ന് യുഎസ് ഡിഫെന്‍സ് സെക്രട്ടറി; നാല് രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായി ജിം മാറ്റിസ്  തിങ്കളാഴ്ച പാക്കിസ്ഥാനില്‍; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച
തീവ്രവാദികള്‍ക്ക് അഭയമേകുന്ന നടപടി പാക്കിസ്ഥാന്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന പുതിയ മുന്നറിയിപ്പുമായി അമേരിക്ക രംഗത്തെത്തി. ഇന്ന് ഇസ്ലാമാബാദ് സന്ദര്‍ശിക്കുന്നതിന് മുന്നോടിയായിട്ടാണ് അമേരിക്കന്‍ ഡിഫെന്‍സ് സെക്രട്ടറി ജിം മാറ്റിസ് ഈ താക്കീതേകിയിരിക്കുന്നത്. നാല് രാജ്യ സന്ദര്‍ശനത്തിന്റെ ഭാഗമായിട്ടാണ് അദ്ദേഹം തിങ്കളാഴ്ചയാണ് പാക്കിസ്ഥാനിലെത്തുന്നത്. പാക്കിസ്ഥാന് പുറമെ ഈജിപ്ത്,ജോര്‍ദാന്‍, കുവൈത്ത് എന്നിവിടങ്ങളിലും അദ്ദേഹം സന്ദര്‍ശിക്കുന്നുണ്ട്.

ഈ സന്ദര്‍ശനത്തിനിടെ മിഡില്‍ ഈസ്റ്റ്, വെസ്റ്റ് ആഫ്രിക്ക, സൗത്ത് ഏഷ്യ എന്നിവിടങ്ങളുമായുള്ള അമേരിക്കയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള നീക്കങ്ങളും നടത്തുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ പ്രവര്‍ത്തനങ്ങളെ തങ്ങള്‍ പിന്തുണക്കുന്നില്ലെന്ന ആവര്‍ത്തിച്ചുള്ള പ്രഖ്യാപനമാണ് പാക്ക് നേതാക്കളില്‍ നിന്നും കേള്‍ക്കുന്നതെന്നും അതിനാല്‍ അത്തരത്തിലുള്ള പ്രവര്‍ത്തനം അവരുടെ നയങ്ങളിലും പ്രതിഫലിക്കുമെന്നാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും മാറ്റിസ് പറയുന്നു.

ഈജ്പ്തിലേക്ക് തനിക്കൊപ്പം സഞ്ചരിച്ച മാധ്യമപ്രവര്‍ത്തകരോടാണ് അദ്ദേഹം ഈ നിര്‍ണായകമായ അഭിപ്രായപ്രകടനം നടത്തിയിരിക്കുന്നത്. തങ്ങള്‍ തീവ്രവാദത്തെ പിന്തുണക്കുന്നില്ലെന്നും തീവ്രവാദം മൂലം പാക്കിസ്ഥാനിലെ സിവിലിയന്‍മാര്‍ക്കും സൈനികര്‍ക്കും പരുക്കേല്‍ക്കുന്നുണ്ടെന്നും അവര്‍ വെളിപ്പെടുത്തുന്നുവെന്നും മാറ്റിസ് പറയുന്നു. തിങ്കളാഴ്ച പാക്കിസ്ഥാനിലെത്തുന്ന മാറ്റിസ് പ്രധാനമന്ത്രി സാദിഖ ഖാന്‍ അബാസി, ആര്‍മി ചീഫ് ഖ്വാമര്‍ ജാവെദ് ബജ് വ, തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് പെന്റഗണ്‍ വെളിപ്പെടുത്തുന്നത്.

Other News in this category4malayalees Recommends