കാനഡയില്‍ മയക്കുമരുന്നടിച്ച് വണ്ടിയോടിക്കരുതെന്ന് യുവജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വമ്പന്‍ ക്യാമ്പയിന്‍; ഇതിനായി മൂന്ന് മില്യണ്‍ ഡോളര്‍ ചെലവാക്കും; ജൂലൈയില്‍ മരിജുവാന നിയമാനുസൃതമാക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍

കാനഡയില്‍ മയക്കുമരുന്നടിച്ച് വണ്ടിയോടിക്കരുതെന്ന് യുവജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വമ്പന്‍ ക്യാമ്പയിന്‍;  ഇതിനായി മൂന്ന് മില്യണ്‍ ഡോളര്‍ ചെലവാക്കും;  ജൂലൈയില്‍ മരിജുവാന നിയമാനുസൃതമാക്കുന്നതിന്റെ പശ്ചാത്തലത്തിലുള്ള മുന്‍കരുതല്‍
മയക്കുമരുന്നടിച്ച് വണ്ടിയോടിക്കരുതെന്ന് യുവജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനുള്ള ക്യാംപയിന്‍ ഒട്ടാവ ആരംഭിച്ചു. ഈ വരുന്ന ജൂലൈയില്‍ കാനഡയില്‍ മരിജുവാന നിയമാനുസൃതമാക്കുന്നതിന്റെ മുന്‍കരുതലെന്ന നിലയിലാണീ ക്യാമ്പയിന്‍ നടത്തുന്നത്. ഇതിന്റെ ഭാഗമായി മരുന്നടിച്ച് വണ്ടിയോടിക്കരുതെന്ന് യുവജനങ്ങളെ ഓര്‍മിപ്പിക്കുന്നതിനായി നിരവധി പരസ്യങ്ങള്‍ റോഡരികുകളില്‍ സ്ഥാപിക്കും. ഇതിന് പുറമെ പ്രിന്‍ിംഗ്, ഇലക്ട്രോണിക്, ഓണ്‍ലൈന്‍ മീഡിയകളിലും ഇതുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണ പരസ്യങ്ങള്‍ നല്‍കുകയും ചെയ്യുന്നതായിരിക്കും.

ഇതിനായുള്ള ആദ്യത്തെ വീഡിയോ ഡിസംബര്‍ 18നാണ് ലോഞ്ച് ചെയ്യുന്നത്.ഇത് ടെലിവിഷനിലും സോഷ്യല്‍ മീഡിയകളിലും പ്രചരിപ്പിക്കുന്നതായിരിക്കും.ഇതിന് പുറമെ രാജ്യത്തെ സിനിമാ തിയേറ്ററുകളിലും ഈ വീഡിയോ പ്രദര്‍ശിപ്പിക്കുന്നതായിരിക്കുമെന്ന് പബ്ലിക്ക് സേഫ്റ്റി മിനിസ്റ്ററായ റാള്‍ഫ് ഗുഡെയിലിന്റെ ഓഫീസ് വെളിപ്പെടുത്തുന്നു. ഈ ബോധവല്‍ക്കരണ ക്യാമ്പയിനായി ഗവണ്‍മെന്റ് മൂന്ന് മില്യണ്‍ ഡോളറാണ് ചെലവാക്കുന്നത്.

രാജ്യത്തെ 16 മുതല്‍ 24 വരെ വയസുള്ളവരെ ബോധവല്‍ക്കരിക്കാനാണ് ഈ ക്യാമ്പയിനിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.ഇവരാണ് പ്രധാനമായും മയക്കുമരുന്നിലേക്ക് പെട്ടെന്ന് ആകര്‍ഷിക്കപ്പെടുന്നതെന്നതിനാലാണിത്. ഇതില്‍ സമീപകാലത്ത് ഇത് സംബന്ധിച്ച ഒരു സര്‍വേ നടത്തിയിരുന്നുവെന്നും ഇത് പ്രകാരം തങ്ങള്‍ മയക്കുമരുന്നടിച്ച് വണ്ടിയോടിക്കുന്ന കാര്യം പരിഗണിക്കുന്നില്ലെന്നും അത് മദ്യപിച്ച് വണ്ടിയോടിക്കുന്നതിനേക്കാള്‍ അപകടകരമാണെന്നുമാണ് 16 മുതല്‍ 24 വയസ് വരെ പ്രായമുള്ളവരില്‍ പകുതി പേരും വെളിപ്പെടുത്തിയതെന്നും ഗുഡെയില്‍ വെളിപ്പെടുത്തുന്നു.

Other News in this category4malayalees Recommends