ആകാശത്ത് തീവ്രമായ വെളിച്ചം ; അഗ്നി പടര്‍ന്നു പിടിയ്ക്കും പോലെ ദൃശ്യമായതോടെ വടക്കാഞ്ചേരിയില്‍ ജനം അങ്കലാപ്പിലായി

ആകാശത്ത് തീവ്രമായ വെളിച്ചം ; അഗ്നി പടര്‍ന്നു പിടിയ്ക്കും പോലെ ദൃശ്യമായതോടെ വടക്കാഞ്ചേരിയില്‍ ജനം അങ്കലാപ്പിലായി
ആകാശത്ത് തീവ്രമായ അഗ്നി വെളിച്ചം കണ്ട് വടക്കാഞ്ചേരി നിവാസികള്‍ ആശങ്കയിലായി.അഗ്നി പടര്‍ന്ന് അജ്ഞാത വസ്തു ഭൂമിയിലേക്ക് പതിക്കാനൊരുങ്ങും പോലെയായിരുന്നു ദൃശ്യം.മിനിറ്റുകളോളം പ്രതിഭാസം തുടര്‍ന്നു.ഇതോടെ ഇവിടുള്ളവര്‍ ആശങ്കയിലുമായി.

പൂമല അണക്കെട്ടിലെ വെള്ളത്തിന് നിറഭേതം കണ്ടുവെന്ന വാര്‍ത്തയും വന്നു.ആകാശത്ത് നിന്ന് ഉല്‍ക്ക പോലെ എന്തെങ്കിലും വസ്തു കത്തിയമര്‍ന്ന് ഈ മേഖലയില്‍ പതിച്ചതാണൊ എന്ന ആശങ്കയിലാണ് ജനം.ഈ വസ്തു പതിച്ചത് ഡാമിലായത് കൊണ്ടാണ് ഡാമിലെ വെള്ളത്തിന് നിറവ്യത്യാസം ഉണ്ടായത് എന്ന് ചിലര്‍ പറഞ്ഞു.ഇത്തരം കാര്യങ്ങള്‍ക്ക് ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല .സന്ധ്യയോടടുത്താണ് സംഭവം.അതു കൊണ്ട് തന്നെ വെളിച്ചം വ്യക്തമായി കാണാമായിരുന്നു.സോഷ്യല്‍മീഡിയയില്‍ നിരവധി പേര്‍ ദൃശ്യങ്ങള്‍ പങ്കുവച്ചിരുന്നു.

Other News in this category4malayalees Recommends