യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാകും; ഡോക്ടര്‍മാര്‍ അതിന്റെ ഫലങ്ങള്‍ പുറത്ത് വിടും; ജെറുസലേമിലെ പ്രസംഗത്തില്‍ ട്രംപിന്റെ പ്രസംഗമിടറിയത് അനാരോഗ്യം കാരണമാണെന്ന ആരോപണത്തിന് വൈറ്റ്ഹൗസിന്റെ മറുപടി

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ വിശദമായ വൈദ്യപരിശോധനക്ക് വിധേയമാകും;  ഡോക്ടര്‍മാര്‍ അതിന്റെ ഫലങ്ങള്‍ പുറത്ത് വിടും; ജെറുസലേമിലെ പ്രസംഗത്തില്‍ ട്രംപിന്റെ പ്രസംഗമിടറിയത് അനാരോഗ്യം കാരണമാണെന്ന ആരോപണത്തിന് വൈറ്റ്ഹൗസിന്റെ മറുപടി
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് 2018ല്‍ തന്റെ മെഡിക്കല്‍ ടെസ്റ്റുകള്‍ നിര്‍വഹിക്കുന്നതായിരിക്കും. തുടര്‍ന്ന് അത് സംബന്ധിച്ച ഹെല്‍ത്ത് റെക്കോര്‍ഡുകള്‍ ഡോക്ടര്‍മാര്‍ പുറത്ത് വിടുകയും ചെയ്യും. ഇന്നാണ് വൈറ്റ്ഹൗസ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ട്രംപ് കഴിഞ്ഞ ദിവസം നടത്തിയ അസ്പ്ടമായ പ്രസംഗത്തെക്കുറിച്ച് പറയാന്‍ വൈറ്റ്ഹൗസ് തയ്യാറായിട്ടുമില്ല. ബുധനാഴ്ച ജെറുസലേമില്‍ വച്ച് നടത്തിയ പ്രധാനപ്പെട്ട നയപരമായ പ്രസംഗത്തെ തുടര്‍ന്നാണ് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി 71കാരനായ ട്രംപിന്റെ ആരോഗ്യത്തെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമേകിയിരിക്കുന്നത്.

ജെറുസലേമിനെ ഇസ്രായേലിന്റെ തലസ്ഥാനമാക്കി പ്രഖ്യാപിച്ച് കൊണ്ടുള്ള പ്രസംഗത്തിനൊടുവില്‍ ട്രംപിന്റെ വാക്കുകള്‍ വ്യക്തമായിരുന്നില്ല. അദ്ദേഹത്തിന്റെ ആരോഗ്യം മോശമായതിനാലാണ് വാക്കുകള്‍ ഇടറിയതെന്ന തരത്തിലുള്ള പ്രചാരണം അദ്ദേഹത്തിന്റെ എതിരാളികള്‍ തുടര്‍ന്ന് നടത്തുകയും അത് ആഗോള മാധ്യമങ്ങള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. പ്രസംഗത്തിന്റെ അവസാനം ഗോഡ് ബ്ലസ് അമേരിക്ക എന്ന വാക്ക് അദ്ദേഹം പറഞ്ഞത് വ്യക്തമായിരുന്നില്ല.

ഇത് അദ്ദേഹത്തിന് പലവിധ രോഗങ്ങളുള്ളതിനാലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ്പുറത്ത് വന്നിരുന്നത്. ഇതിനാല്‍ അദ്ദേഹത്തിന്റെ ലോകത്തിലെ ഏറ്റവും ശക്തമായ അധികാര കസേരയായ അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തിരിക്കാന്‍ യോഗ്യതയില്ലെന്ന് വരെ ശത്രുക്കള്‍ ആരോപിച്ചിരുന്നു. അടുത്ത വര്‍ഷത്തിന്റെ ആദ്യത്തില്‍ ട്രംപ് ഒരു ഫിസിക്കല്‍ ഷെഡ്യൂള്‍ തയ്യാറാക്കുന്നതായിരിക്കും. മിക്ക പ്രസിഡന്റുമാരും ഇത്തരത്തിലൂള്ള പൂര്‍ണ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാകാറുണ്ട്. വാള്‍ട്ടര്‍ റീഡി( നാഷണല്‍ മിലിട്ടറി മെഡിക്കല്‍ സെന്റര്‍) ലാണ് ആ പരിശോധന നടക്കുക. തുടര്‍ന്ന് അത് സംബന്ധിച്ച ഫലങ്ങള്‍ ഡോക്ടര്‍ അധികം വൈകാതെ പുറത്ത് വിടുകയും ചെയ്യുന്നതാണ്.


Other News in this category4malayalees Recommends