മോശം കാലാവസ്ഥയെ തുടര്‍ന്ന് ടൊറന്റോയിലെ പീയേഴ്‌സണ്‍ വിമാനത്താവളത്തിലേക്കുളള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി, ശക്തമായ കാറ്റ് മൂലം വിമാനങ്ങള്‍ക്ക് യാത്ര തുടങ്ങാനായില്ല

മോശം കാലാവസ്ഥയെ തുടര്‍ന്ന് ടൊറന്റോയിലെ പീയേഴ്‌സണ്‍ വിമാനത്താവളത്തിലേക്കുളള നൂറോളം വിമാനങ്ങള്‍ റദ്ദാക്കി, ശക്തമായ കാറ്റ് മൂലം വിമാനങ്ങള്‍ക്ക് യാത്ര തുടങ്ങാനായില്ല
ടൊറന്റോ: മോശം കാലാവസ്ഥയെ തുടര്‍ന്ന് കാനഡയിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ പീയേഴ്‌സണില്‍ നൂറ് കണക്കിന് വിമാനങ്ങള്‍ റദ്ദാക്കി. വിമാനത്താവളങ്ങളിലും പരിസര പ്രദേശങ്ങളിലും ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെസ്റ്റ് ജെറ്റിന്റെ പതിനാറ് വിമാനങ്ങള്‍ റദ്ദാക്കിയതായി കമ്പനി വക്താവ് ലോറന്‍ സ്റ്റിയുവാര്‍ട്ട് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാല്‍ വരെ 200 വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതില്‍ 119 എണ്ണം ഇവിടേക്ക് വരേണ്ടതും 106 എണ്ണം ഇവിടെ നിന്ന് പോകേണ്ടതുമാണ്. യാത്രക്കാര്‍ വിമാനത്താവളങ്ങളില്‍ കുടുങ്ങിയിരിക്കുകയാണ്. വിമാനത്താവളത്തിലേക്ക് തിരിക്കും മുമ്പ് ഓണ്‍ലൈനില്‍ വിവരങ്ങള്‍ നോക്കണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിട്ടുണ്ട്.
Other News in this category4malayalees Recommends