ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ; വിവാദങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമില്ല ; പൃഥ്വിരാജിനെ കര്‍ണനില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സംവിധായകന്‍

ജീവിക്കാനുള്ള ഓട്ടപ്പാച്ചിലിലാണ് ; വിവാദങ്ങള്‍ ശ്രദ്ധിയ്ക്കാന്‍ സമയമില്ല ; പൃഥ്വിരാജിനെ കര്‍ണനില്‍ നിന്ന് ഒഴിവാക്കിയതിനെ കുറിച്ച് സംവിധായകന്‍
പൃഥ്വിരാജിനെ നായകനാക്കി ആര്‍.എസ്.വിമല്‍ സംവിധാനം ചെയ്യാന്‍ തീരുമാനിച്ച സിനിമയില്‍ നിന്നും പൃഥിയെ ഒഴിവാക്കിയ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. പ്യഥ്വിയ്ക്ക് പകരം ചിയാന്‍ വിക്രമിനെയാണ് നായകനാക്കുന്നത് എന്ന സംവിധായകന്‍ തന്നെയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നത്. പൃഥ്വിയെ ഒഴിവാക്കിയതിന് പിന്നാലെ പല ഗോസിപ്പുകളും ഉയര്‍ന്നിരുന്നു. വിവാദത്തില്‍ സംവിധായകന്‍ ആര്‍ എസ് വിമല്‍ നല്‍കുന്ന മറുപടിയിങ്ങനെ

''പൃഥ്വിരാജിനെ മാറ്റി വിക്രത്തിനെ കര്‍ണ്ണനാക്കിയതിന് കാരണം അഭിപ്രായ അഭിപ്രായവ്യത്യാസമല്ല. കര്‍ണ്ണന്‍ പ്രോജക്ട് വിചാരിച്ച സമയത്ത് തുടങ്ങാന്‍ താമസം വന്നു. ആ സമയത്ത് പൃഥ്വിരാജ് തിരക്കിലായി. രണ്ടുവര്‍ഷത്തേക്ക് പൃഥ്വിയെ പിടിച്ചാല്‍ കിട്ടാത്ത അത്ര തിരക്കാണ്. ആടുജീവിതം, പിന്നെ പൃഥ്വി തന്നെ സംവിധാനം ചെയ്യുന്ന ചിത്രം വരുന്നു. അങ്ങനെ വന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചതിന് ശേഷമാണ് വിക്രമിനെ നായകനാക്കാമെന്ന് തീരുമാനിച്ചത്.

വിക്രം യെസ് പറഞ്ഞതോടെ സിനിമയുടെ സ്‌റ്റൈലും സ്വഭാവവും രീതിയുമെല്ലാം മാറ്റി ഞാന്‍ അതിനെ ഒരു ഇന്റര്‍നാഷണല്‍ രീതിയിലാക്കി. മലയാളത്തില്‍ അല്ല കര്‍ണ്ണന്‍ വരുന്നത്, ഹിന്ദിയിലാണ്. കര്‍ണ്ണനുവേണ്ടിയുള്ള യാത്രകള്‍ മഹാഭാരതത്തെ വ്യത്യസ്ത കോണിലൂടെ വീക്ഷിക്കാന്‍ സഹായിച്ചുവെന്നും വിമല്‍ പറഞ്ഞു.

ഇതൊക്കെ ആരെങ്കിലും എന്നോട് പറയുമ്പോഴാണ് ഞാന്‍ അറിയുന്നത്. ജീവിക്കാന്‍ വേണ്ടിയുള്ള ഓട്ടപ്പാച്ചിലിലാണ്. ഇത്തരം വിവാദങ്ങള്‍ ശ്രദ്ധിക്കാനുള്ള സമയമില്ല. എനിക്ക് ഇതിന്റെ പുറകിന് പോകാന്‍ താല്‍പര്യമില്ലാത്തയാളാണ്. മൊയ്തീന്‍ ഇറങ്ങിയ സമയത്തും എത്രയോ അഭ്യൂങ്ങള്‍ ഉണ്ടായിരുന്നു. എന്നെ ബാധിക്കാത്ത ഒരു വിഷയത്തിലും ഞാന്‍ പങ്കാളിയല്ല. ഇത്തരം വിഷയം ചര്‍ച്ച ചെയ്യാന്‍ സൗകര്യമില്ല എന്നാണ് വിവാദങ്ങളുണ്ടാക്കുന്നവരോടുള്ള നിലപാട്.'' വിമല്‍ വ്യക്തമാക്കി.

Other News in this category4malayalees Recommends