പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയ്ക്ക് ജാമ്യം അനുവദിച്ചു

പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിയ്ക്ക് ജാമ്യം അനുവദിച്ചു
പുതുച്ചേരി വ്യാജ രജിസ്‌ട്രേഷന്‍ കേസില്‍ സുരേഷ് ഗോപിക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചു. അന്വേഷണത്തില്‍ ഇടപെടരുതെന്നും ചോദ്യം ചെയ്യലിനായി എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണമെന്നും കോടതി നിര്‍ദേശിച്ചു. ഒരു ലക്ഷംരൂപ ബോണ്ട് കെട്ടിവയ്ക്കണമെന്നും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്യുന്നത് കോടതി 10 ദിവസത്തേക്ക് കൂടി തടഞ്ഞിരുന്നു. നേരത്തെ സുരേഷ് ഗോപിയടക്കം 70 പേര്‍ക്ക് മോട്ടോര്‍ വാഹന വകുപ്പ് നോട്ടിസ് അയച്ചിരുന്നു.

രണ്ടായിരത്തിലേറെ കാറുകള്‍ ഇത്തരത്തില്‍ സംസ്ഥാനത്തിനു പുറത്തു റജിസ്റ്റര്‍ ചെയ്തു കേരളത്തില്‍ ഓടുന്നതായാണു കണ്ടെത്തല്‍. ഇതില്‍ 1178 കാറുകള്‍ കേരളത്തില്‍ വാങ്ങിയ ശേഷം പോണ്ടിച്ചേരിയില്‍ കൊണ്ടുപോയി വ്യാജ വിലാസത്തില്‍ റജിസ്റ്റര്‍ ചെയ്തതാണെന്നാണ് കണ്ടെത്തല്‍.

Other News in this category4malayalees Recommends