നാസയുടെ ഇന്റര്‍നെറ്റ് സ്‌പൈയിംഗ് ടൂള്‍ പുതുക്കുന്നതിനുള്ള ബില്‍ യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് പാസാക്കി; അതിജീവിച്ചിരിക്കുന്നത് സ്‌പൈയിംഗ് ടൂളിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകളെയും

നാസയുടെ ഇന്റര്‍നെറ്റ് സ്‌പൈയിംഗ് ടൂള്‍ പുതുക്കുന്നതിനുള്ള ബില്‍ യുഎസ്  ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് പാസാക്കി; അതിജീവിച്ചിരിക്കുന്നത് സ്‌പൈയിംഗ് ടൂളിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ട്രംപിന്റെ ട്വീറ്റുകളെയും
നാസയുടെ ഇന്റര്‍നെറ്റ് സ്‌പൈയിംഗ് ടൂള്‍ പുതുക്കുന്നതിനുള്ള ബില്‍ യുഎസ് ഹൗസ് ഓഫ് റപ്രസെന്റേറ്റീവ്‌സ് പാസാക്കി. ഇത് പ്രകാരം നാഷണല്‍ സെക്യൂരിറ്റി ഏജന്‍സിയുടെ വാറണ്ടില്ലാത്ത ഇന്റര്‍നെറ്റ് സര്‍വെയ്‌ലന്‍സ് പ്രോഗ്രാം പുതുക്കുന്നതായിരിക്കും. ഇത് സംബന്ധിച്ച് സ്വകാര്യ അഡ്വക്കറ്റുകള്‍ ഉയര്‍ത്തിയിരിക്കുന്ന എതിര്‍പ്പുകളെ മറികടക്കാന്‍ ഇതിലൂടെ സാധിക്കുന്നതായിരിക്കും. ഇതിനെ കുറിച്ച ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ സംശയം നിറഞ്ഞ ട്വീറ്റുകളെയും ഇതിന് ഈ ബില്‍ പാസാക്കലിലൂടെ മറി കടക്കാന്‍ സാധിച്ചിരിക്കുകയാണ്.

സ്‌പൈയിംഗ് ടൂളിനെ ചോദ്യം ചെയ്ത് കൊണ്ടുള്ള ട്വീറ്റുകളായിരുന്നു ട്രംപിന്റേതായി പുറത്ത് വന്നിരുന്നത്. ഈ ബില്ലിനെതിരെ 164 പേര്‍ എതിര്‍ത്ത് വോട്ട് ചെയ്തപ്പോള്‍ 256 പേരാണ് അനുകൂലിച്ച് വോട്ട് ചെയ്തിരിക്കുന്നത്. യുഎസ്ഇന്റലിജന്‍സ് കലക്ഷന്റെ ഉചിതമായ സാധ്യതയെ പറ്റി കാലങ്ങളായി കോണ്‍ഗ്രസില്‍ വാദപ്രതിവാദങ്ങള്‍ നടന്ന് വരുന്നുണ്ട്. മുന്‍ നാസ കോണ്‍ട്രാക്ടറായിരുന്ന എഡ്വാര്‍ഡ് സ്‌നോഡെന്‍ അതീവ സുരക്ഷാ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു 2013ല്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ചൂട് പിടിച്ചിരുന്നത്.

പ്രസിഡന്റ് ഈ പ്രോഗ്രാമിനെക്കുറിച്ച് സംശയം രേഖപ്പെടുത്തി ട്വീറ്റ് ചെയ്തിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച വോട്ടെടുപ്പ് റദ്ദാക്കണമെന്നായിരുന്നു യുഎസ് ഹൗസ് ഓഫ് റപ്രസന്റേറ്റീവ്‌സിലെ മുതിര്‍ന്ന് ഡെമോക്രാറ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ റിപ്പബ്ലിക്കന്‍മാര്‍ ഈ വോട്ടുമായി മുന്നോട്ട് പോകാന്‍ പ്രേരിപ്പിക്കുകയായിരുന്നു. 2001 സെപ്റ്റംബര്‍ 11ലെ വേല്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണങ്ങള്‍ക്ക് ശേഷമായിരുന്നു ഈ സര്‍വയ്‌ലന്‍സ് പ്രോഗ്രാം രഹസ്യമായി സൃഷ്ടിച്ചിരുന്നതെന്നായിരുന്നു ട്രംപ് ട്വീറ്റ് ചെയ്തിരുന്നത്. തുടര്‍ന്ന് ഫോറിന്‍ ഇന്റലിജന്‍സ് സര്‍വയ്‌ലന്‍സ് ആക്ടിലെ സെക്ഷന്‍ 702 ഇതിനെ നിയമപരമായി അംഗീകരിക്കുകയായിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു. ഇത് തനിക്കെതിരെ ഉപയോഗിച്ചതിനെ അദ്ദേഹം പഴിച്ചിരുന്നുവെങ്കിലും പിന്നീട് ഇത് ആവശ്യമുള്ളതാണെന്ന് വെളിപ്പെടുത്തി അദ്ദേഹം രംഗത്തെത്തുകയും ചെയ്തിരുന്നു.

Other News in this category4malayalees Recommends