കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് ചേര്‍ത്തുകൊടുത്ത് കൊന്നു ; മൃതദേഹം കനാലില്‍ ഒഴുക്കിവിട്ടു ; പിടികൂടിയപ്പോള്‍ ശ്രീവിദ്യ വീണ്ടും പോലീസിനെ ഞെട്ടിച്ചു

കാമുകനുമായി ചേര്‍ന്ന് ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് ചേര്‍ത്തുകൊടുത്ത് കൊന്നു ; മൃതദേഹം കനാലില്‍ ഒഴുക്കിവിട്ടു ; പിടികൂടിയപ്പോള്‍ ശ്രീവിദ്യ വീണ്ടും പോലീസിനെ ഞെട്ടിച്ചു


അവിഹിത ബന്ധം കൊലപാതകത്തിലേക്ക് നയിക്കുന്ന നിരവധി കേസുകളാണ് ഇപ്പോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ശ്രീവിദ്യ എന്ന 27 കാരിയും കാമുകനും ചേര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ ജില്ലയിലെ സത്‌ലുരു ഗ്രാമത്തില്‍ കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.

ആന്ധ്ര സത്‌ലുരു സ്വദേശി നരേന്ദ്രയെയാണ് ഭാര്യ ശ്രീവിദ്യ കൊല്ലപ്പെടുത്തിയത്. ശ്രീവിദ്യക്ക് സഹോദരി ഭര്‍ത്താവ് വീരയ്യയുമായി പ്രണയബന്ധമുണ്ടായിരുന്നു. ഈ ബന്ധത്തെക്കുറിച്ച് ഭര്‍ത്താവിന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇവര്‍ തമ്മില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരുന്നു. ഇതിനെ തുടര്‍ന്നാണ് നരേന്ദ്രയെ തങ്ങളുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ ശ്രിവിദ്യയും വീരയ്യയും കൂടി തീരുമാനിച്ചത്.

ശ്രീവിദ്യ തന്നെ ഭര്‍ത്താവിന് മദ്യത്തില്‍ സയനെഡ് കലര്‍ത്തി നല്‍കുകയായിരുന്നു. ഇതിന് ശേഷം മൃതദേഹം സമീപത്തെ ഒരു കനാലില്‍ ഒഴുക്കിവിട്ടു. മൃതദേഹം കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ശ്രീവിദ്യയേയും കാമുകനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വാര്‍ത്താസമ്മേളനത്തില്‍ പോലീസ് പ്രതിയെ ഹാജരാക്കിയപ്പോള്‍ ഒരു കൂസലുമില്ലാതെ ചിരിച്ച് കൊണ്ടുള്ള ശ്രീവിദ്യയുടെ നില്‍പ്പ് എല്ലാവരേയും ഞെട്ടിച്ചു. കുറ്റസമ്മതം നടത്തിയപ്പോള്‍ മുതല്‍ ഒരു കൂസലില്ലാതെയാണ് ഇവര്‍ നിന്നത്.


Other News in this category4malayalees Recommends