വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളെന്ന് പറഞ്ഞിട്ടില്ല ;എന്നാല്‍ പദ പ്രയോഗം കഠിനമായിരുന്നുവെന്ന് ട്രംപ്

വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളെന്ന് പറഞ്ഞിട്ടില്ല ;എന്നാല്‍ പദ പ്രയോഗം കഠിനമായിരുന്നുവെന്ന് ട്രംപ്
യുഎസിന്‍െ കുടിയേറ്റ നയത്തില്‍ നിന്ന് മാറ്റം വരുത്തുന്നതുമായി ബന്ധപ്പെട്ട് നടത്തിയ പ്രതികരണത്തില്‍ വിശദീകരണവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിസര്‍ജ്യ കേന്ദ്രമായ രാജ്യങ്ങളില്‍ നിന്നുള്ളവരെ യുഎസ് എന്തിന് സ്വീകരിക്കണമെന്ന് ചോദിച്ച് കോണ്‍ഗ്രസിലേയും സെനറ്റിലേയും അംഗങ്ങളുടെ യോഗത്തില്‍ ട്രംപ് പൊട്ടിത്തെറിച്ചെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ താന്‍ നടത്തിയ പദ പ്രയോഗം കഠിനമായിരുന്നുവെന്നും അതേ സമയം വാര്‍ത്തയില്‍ പറയുന്ന രീതിയിലുള്ള വാക്ക് താന്‍ പ്രയോഗിച്ചിട്ടില്ലെന്നും ട്രംപ് ട്വീറ്റ് ചെയ്തു.

കുടിയേറ്റ പദ്ധതിയില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന യുഎസിനെ ശക്തിപ്പെടുത്തുന്നതിന് വേണ്ടിയുള്ള ശ്രമത്തിലാണ് പ്രസിഡന്റ്. വാഷിങ്ടണിലെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വിദേശ രാജ്യങ്ങള്‍ക്കായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ പ്രസിഡന്റ് ട്രംപ് യുഎസിലെ ജനതയ്ക്ക് വേണ്ടി നിലകൊള്ളുന്നു, വൈറ്റ്ഹൗസ് വക്താവ് പറഞ്ഞു.

വിദേശ പൗരന്മാരുടെ യുഎസിലേക്കുള്ള കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള നിയമം അവതരിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് കോണ്‍ഗ്രസ്, സെനറ്റ് അംഗങ്ങളുമായി ട്രംപ് ചര്‍ച്ച നടത്തിയത്.

Other News in this category4malayalees Recommends