എന്‍എച്ച്എസിലെ വിന്റര്‍ പ്രതിസന്ധി മറി കടക്കാന്‍ കുട്ടികള്‍ക്കുള്ള ഐസിയുവില്‍ മുതിര്‍ന്നവരെ കിടത്തുന്നു; എന്‍എച്ച്എസ് തെറ്റായ കണക്കുകള്‍ കാട്ടി ജനവഞ്ചന നടത്തുന്നു; പീഡിയാട്രിക് ഇന്റന്‍സീവ് ബെഡ്‌സ് ഒക്യൂപന്‍സി നിരക്ക് 90 ശതമാനം മുതല്‍ 100 വരെ

എന്‍എച്ച്എസിലെ വിന്റര്‍ പ്രതിസന്ധി മറി കടക്കാന്‍ കുട്ടികള്‍ക്കുള്ള ഐസിയുവില്‍ മുതിര്‍ന്നവരെ കിടത്തുന്നു; എന്‍എച്ച്എസ്  തെറ്റായ കണക്കുകള്‍ കാട്ടി ജനവഞ്ചന നടത്തുന്നു; പീഡിയാട്രിക് ഇന്റന്‍സീവ് ബെഡ്‌സ് ഒക്യൂപന്‍സി നിരക്ക് 90 ശതമാനം  മുതല്‍ 100 വരെ
കുട്ടികള്‍ക്കുള്ള ഇന്റന്‍സീവ് കെയര്‍ ബെഡുകളെ കുറിച്ച് തെറ്റായ വിവരങ്ങള്‍ നല്‍കി എന്‍എച്ച്എസ് ജനത്തെ വഴിതെറ്റിക്കുന്നുവെന്ന ആരോപണം ശക്തമായി. കടുത്ത വിന്റര്‍ പ്രതിസന്ധി രാജ്യത്തെ ഹെല്‍ത്ത് സര്‍വീസിനെ മുമ്പില്ലാത്ത വിധത്തില്‍ വീര്‍പ്പ് മുട്ടിച്ച് കൊണ്ടിരിക്കുന്ന ആപത്കരമായ സാഹചര്യത്തിലാണ് എന്‍എച്ച്എസിനെ കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന ഈ റിപ്പോര്‍ട്ടും പുറത്ത് വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക കണക്കുകള്‍ കൃത്യമല്ലെന്നാണ് റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. നേരിട്ട് കൊണ്ടിരിക്കുന്ന വിന്റര്‍ പ്രതിസന്ധിയുടെ ആഴം മറച്ച് വയ്ക്കുകയെന്ന ലക്ഷ്യത്തോടെയാണ് എന്‍എച്ച്എസ് ഈ നീക്കം നടത്തുന്നതെന്നും വ്യക്തമായിട്ടുണ്ട്.

ഡിസംബറില്‍ പീഡിയാട്രിക് ഇന്റന്‍സീവ് ബെഡ്‌സ് ഒക്യൂപന്‍സി നിരക്ക് 81 ശതമാനമായിരുന്നുവെന്നാണ് ഔദ്യോഗിക കണക്കുകള്‍ വെളിപ്പെടുത്തുന്നത്.എന്നാല്‍ ഇത് ശരിയല്ലെന്നും യഥാര്‍ത്ഥത്തില്‍ 90 ശതമാനം മുതല്‍ 100 ശതമാനം വരെയാണ് ഒക്യുപെന്‍സി നിരക്കെന്നുമാണ് ദി റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് എന്‍എച്ച്എസ് വെളിപ്പെടുത്തിയിരിക്കുന്ന കണക്കുകള്‍ കൃത്യമല്ലെന്നും കോളജ് ആരോപിക്കുന്നു. ഇത് തെളിയിക്കുന്നതിനായി ചില ഏരിയകളിലെ പീഡിയാട്രിക് ഇന്റന്‍സീവ് കെയറുകളിലെ ബെഡുകളിലെ യഥാര്‍ത്ഥ എണ്ണവും കോളജ് നിരത്തുന്നുണ്ട്.

ഈ ഒരു സാഹചര്യത്തില്‍ യുകെയിലെ ഹെല്‍ത്ത് സിസ്റ്റം കടുത്ത പ്രതിസന്ധിഘട്ടത്തിലാണെത്തിയിരിക്കുന്നതെന്നാണ് റോയല്‍ കോളജ് ഓഫ് പീഡിയാട്രിക് ആന്‍ഡ് ചൈല്‍ഡ് ഹെല്‍ത്ത് പ്രസിഡന്റായ നീന മോഡി പ്രതികരിച്ചിരിക്കുന്നത്. ഇതിനിടെ പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ ഓഡിറ്റ് നെറ്റ് വര്‍ക്ക് (പിഐസിഎ നെറ്റ് ) നിലവിലുള്ള അവസ്ഥയെപ്പറ്റി പുറത്ത് വിട്ടിരിക്കുന്ന ഇത് സംബന്ധിച്ച കണക്കുകള്‍ കൂടുതല്‍ കൃത്യമാണെന്നും നീന എടുത്ത് കാട്ടുന്നു.പീഡിയാട്രിക് ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകളില്‍ ചികിത്സയില്‍ കഴിയുന്ന ഗുരുതരാവസ്ഥയിലുള്ള എല്ലാ കുട്ടികളുടെയും രേഖകള്‍ അടങ്ങുന്ന ഒരു ഡാറ്റാ ബേസാണ് പിക നെറ്റ്.

വിന്റര്‍ പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് നിരവധി മുതിര്‍ന്ന രോഗികളെ കുട്ടികള്‍ക്കുള്ള വാര്‍ഡുകളില്‍ വന്‍ തോതില്‍ അഡ്മിറ്റ് ചെയ്യുന്നുവെന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്ത പുറത്ത് വന്ന് അധികം ദിവസം കഴിയുന്നതിന് മുമ്പാണ് ഇത് സംബന്ധിച്ച പുതിയ റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരിക്കുന്നതെന്നത് കടുത്ത ആശങ്കയാണ് ജനിപ്പിക്കുന്നത്. ഇത്തരത്തില്‍ മൂന്ന് ഹോസ്പിറ്റലുകളില്‍ ബെഡുകളെല്ലാം നിറഞ്ഞ് കവിഞ്ഞതിനെ തുടര്‍ന്നായിരുന്ന കുട്ടികള്‍ക്കുള്ള വാര്‍ഡുകളിലേക്ക് മറ്റ് രോഗികളെ പ്രവേശിപ്പിക്കുന്നത് പരിഗണിച്ചിരുന്തന്.

Other News in this category4malayalees Recommends