ലോകത്തെ പൊക്കമേറിയ സ്വര്‍ണഹോട്ടല്‍ ദുബായില്‍

ലോകത്തെ പൊക്കമേറിയ സ്വര്‍ണഹോട്ടല്‍ ദുബായില്‍
ദുബായ്: ലോകത്തെ ഏറ്റവും പൊക്കമേറിയ ഹോട്ടലായ ജിവോറ ഇന്നലെ തുറന്നു. ഭൂമിയിലെ ഏറ്റവും ഉന്നതമായ ബുര്‍ജ് ഖലീഫ ഈ ഹോട്ടലിന്റെ പശ്ചാത്തലത്തിലാണ്. ബുര്‍ജ് ഖലീഫയെ പിന്നിലാക്കി ഒരു കിലോമീറ്റര്‍ ഉയരമുള്ള 'ദി ടവറി'ന്റെ നിര്‍മാണവും പുരോഗമിക്കുന്നു.

2600 കോടി രൂപ മുടക്കി നിര്‍മിക്കുന്ന ഹോട്ടല്‍ ജിവോറയുടെ പൊക്കം 356.3 മീറ്ററാണ്. ഇതോടെ 355.4 മീറ്റര്‍ പൊക്കത്തില്‍ തലയെടുപ്പോടെ നിന്ന ദുബായ് മാരിയറ്റ് മാര്‍ക്കസ് ടവര്‍ വണ്‍ രണ്ടാം സ്ഥാനത്തായി. ഇതോടെ ലോകത്തെ ഏറ്റവും പൊക്കമുള്ള ആറ് ഹോട്ടലുകള്‍ ദുബായിക്ക് സ്വന്തം. ഒന്നും രണ്ടും സ്ഥാനമുള്ള ഹോട്ടലുകള്‍ തമ്മിലുള്ള പൊക്കവ്യത്യാസം വെറും ഒരു മീറ്ററില്‍ താഴെ. മാരിയറ്റ് ടവര്‍ 2, റോസ് റെയ്ഹാന്‍ റൊട്ടാനോ, ബുര്‍ജ് അല്‍ ആരബ്, എമിറേറ്റ്‌സ് ടവര്‍ 2 എന്നിവയാണ് ലോകത്തെ ഏറ്റവും പൊക്കമേറിയ മറ്റ് ഹോട്ടലുകളായി ദുബായിലുള്ളത്.

പുറമേ സ്വര്‍ണം പൂശിയ ഹോട്ടലില്‍ ആകെയുള്ള 528 മുറികളുള്ള ജിവോറ ഹോട്ടലിലെ 232 എണ്ണവും ഡീലക്‌സ് മുറികളാണ്. 265 എണ്ണം ഒറ്റമുറികളും 31 എണ്ണം ഇരട്ടമുറികളുമുള്ള പഞ്ചനക്ഷത്രസൗകര്യമുള്ളവയായിരിക്കുമെന്ന് ഹോട്ടല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് അല്‍ അത്താര്‍ അറിയിച്ചു.

പ്രതിദിന വാടക ഭാരിച്ചതാണെങ്കിലും കഴിഞ്ഞ വര്‍ഷം ആരംഭിച്ച ഹോട്ടലുകളിലായി ആറായിരത്തില്‍പരം മുറികളുണ്ടായിട്ടും അപൂര്‍വം മുറികള്‍ മാത്രമേ സീസണ്‍ അല്ലാത്ത കാലങ്ങളില്‍ ഒഴിഞ്ഞുകിടക്കാറുള്ളുവെന്നും അദ്ദേഹം പറഞ്ഞു.
Other News in this category4malayalees Recommends