പിശാചുക്കളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഞാന്‍ കുട്ടികളെ കൊന്നൊടുക്കിയത് ; ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊലയിലെ പ്രതിയായ 19 കാരന്റെ മൊഴി

പിശാചുക്കളുടെ നിര്‍ദ്ദേശം അനുസരിച്ചാണ് ഞാന്‍ കുട്ടികളെ കൊന്നൊടുക്കിയത് ; ഫ്‌ളോറിഡ സ്‌കൂള്‍ കൂട്ടക്കൊലയിലെ പ്രതിയായ 19 കാരന്റെ മൊഴി
തലയ്ക്കകത്തുനിന്ന് കിട്ടിയ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ആക്രമണം നടത്തിയതെന്ന് ഫ്‌ളോറിഡയിലെ പാര്‍ക് ലാന്‍ഡിലെ സ്‌കൂളില്‍ വെടിവെപ്പ് നടത്തിയ നിക്കോളസ് ക്രൂസിന്റ മൊഴി. കുട്ടികളടക്കം 17 പേരാണ് ക്രൂസിന്റ വെടിവെയ്പ്പില്‍ കെല്ലപ്പെട്ടത്.

അച്ചടക്കനടപടികളുടെ ഭാഗമായി സ്‌കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട ക്രൂസ് ഇതില്‍ ദേഷ്യം കൊണ്ടാണ് വെടിവെയ്പ് നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ബുധനാഴ്ച വൈകീട്ട് മൂന്ന് മണിയോടുകൂടിയാണ് ക്രൂസ് യാതെരു കൂസലുമില്ലാതെ വെടിയുതിര്‍ത്തത്. സ്‌കൂളിന് പുറത്ത് മൂന്ന് പേരെ വെടിവെച്ച ശേഷം സ്‌കൂളില്‍ കടന്ന് 12 പേരെ കൂടി കൊല്ലുകയായിരുന്നു.

Other News in this category4malayalees Recommends