യുഎഇയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തില്‍ നാട്ടിലെത്തിക്കും

യുഎഇയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തില്‍ നാട്ടിലെത്തിക്കും

യുഎഇയില്‍ മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹം ഇനി തൂക്കിനോക്കാതെ വിമാനത്തില്‍ നാട്ടിലെത്തിക്കും. മൃതദേഹം തൂക്കി നോക്കി നിരക്ക് നിശ്ചയിക്കുന്ന നടപടി പിന്‍വലിക്കുന്നുവെന്ന് എയര്‍ഇന്ത്യയുടെ കാര്‍ഗോ വിഭാഗം അറിയിച്ചു.


മൃതദേഹത്തിന്റെ ഭാരം നോക്കി നിരക്ക് വര്‍ധിപ്പിക്കുന്നതില്‍ പ്രവാസലോകം ശക്തമായ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. പ്രതിഷേധം കണക്കിലെടുത്താണ് പുതിയ നടപടി.

ഇതോടെ ദുബായിയില്‍ നിന്ന് മൃതദേഹം കൊച്ചിയിലെത്തിക്കാന്‍ 2000 ദിര്‍ഹത്തില്‍ താഴെ മാത്രമേ ചെലവാകൂ. അബുദാബി ഒഴികെയുള്ള എമിറേറ്റ്‌സില്‍ പുതിയ തീരുമാനം നടപ്പിലാകും. എയര്‍ ഇന്ത്യയില്‍ കാര്‍ഗോ ചുമതലയുള്ള അറേബ്യന്‍ ട്രാവല്‍സാണ് തീരുമാനം കൈകൊണ്ടത്.

Other News in this category



4malayalees Recommends