കൂര്‍ക്കംവലി സഹിക്കാന്‍ വയ്യാത്തതിനാല്‍ അമേരിക്കയില്‍ പേരക്കിടാവ് 92 കാരിയെ തലയിണ അമര്‍ത്തി കൊലപ്പെടുത്തി

കൂര്‍ക്കംവലി സഹിക്കാന്‍ വയ്യാത്തതിനാല്‍ അമേരിക്കയില്‍ പേരക്കിടാവ്  92 കാരിയെ തലയിണ അമര്‍ത്തി കൊലപ്പെടുത്തി
വാഷിങ്ടണ്‍: കൂര്‍ക്കംവലി സഹിക്കാനാവാതെ 92 കാരിയായ മുത്തശ്ശിയെ പേരക്കിടാവ് മുഖത്ത് തലയിണ അമര്‍ത്തി കൊലപ്പെടുത്തി. ന്യൂയോര്‍ക്ക് സുല്ലിവാന്‍ സ്ട്രീറ്റിലെ അപ്പാര്‍ട്ട്‌മെന്റിലാണ് സംഭവം. 92 കാരിയായ വെറോനിക്കാ ഇവിന്‍സും, നാല്‍പ്പത്തേഴുകാരനായ
എന്റിക്ക് ലീവായും ഒരേ മുറിയിലാണ് താമസക്കുന്നത്. ഉറങ്ങാന്‍ കിടക്കുമ്പോള്‍ വെറോനിക്കായുടെ കൂര്‍ക്കം വലി വല്ലാതെ എന്റിക്കിനെ ശല്യപ്പെടുത്തിയിരുന്നു. കൂര്‍ക്കംവലി സഹിക്ക വയ്യാതെയാണ് കൊലപ്പെടുത്തിയത്.

'ഞാന്‍ എന്റെ റൂം മേറ്റിനെ കൊന്നു' വെന്ന് മാര്‍ച്ച് 8 ന് രാവിലെ 6 ന് എന്റിക് പൊലീസിനെ വിളിച്ചു പറഞ്ഞു. ഉടന്‍ സ്ഥലത്തെത്തിയ പൊലീസ് മുത്തശ്ശിയെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും അതിനകം മരണപ്പെട്ടിരുന്നു. കൊലപാതക കുറ്റം ചുമത്തി എന്റിക്കിനെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ അറുപത് വര്‍ഷമായി ഇതേ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു വെറോനിക്ക താമസിച്ചിരുന്നത്.

വെറോനിക്കായുടെ മകള്‍ 50 വയസ്സില്‍ കാന്‍സര്‍ ബാധിച്ചു മരിച്ചതിന് ശേഷമാണ് എന്റിക്കിനെ റൂമില്‍ താമസിക്കാന്‍ അനുവദിച്ചത്.
Other News in this category4malayalees Recommends