മെല്‍ബണ്‍ സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും.

മെല്‍ബണ്‍ സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മപ്പെരുന്നാളും.

മെല്‍ബണ്‍: സെന്റ്.തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോസ് പള്ളിയുടെ സ്ഥാപിതദിനവും ഇടവകയുടെ കാവല്‍പിതാവായ മാര്‍ത്തോമാ ശ്ലീഹായുടെ ഓര്‍മ്മയും,വി. ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മയും സംയുക്തമായി ഈ മാസം 14 ,15 (ശനി,ഞായര്‍ ) ദിവസങ്ങളില്‍ കൊണ്ടാടുന്നു. ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് വികാരി ഫാ. എല്‍ദോ വലിയപറമ്പില്‍ കൊടി ഉയര്‍ത്തും, തുടര്‍ന്ന് സന്ധ്യപര്‍ത്ഥന , വചനശുശ്രുഷ , ആശീര്‍വാദം . ഞായറാഴ്ച ഉച്ചകഴിഞ്ഞു 3.30 ന് പ്രാര്‍ത്ഥനയോടുകൂടി വി. കുര്‍ബ്ബാനയ്ക്ക്


അഭി.Dr മാത്യൂസ് മാര്‍ അന്തീമോസ് തിരുമേനി മുഖ്യ കാര്‍മ്മികത്വം വഹിക്കും. വി. കുര്‍ബ്ബാനയോടനുബന്ധിച്ചു ഇടവകയില്‍ ആരംഭിക്കുന്ന ന്യൂസ് ലെറ്റര്‍ ' സെന്റ്.തോമസ് വോയ്‌സ് ' അഭി. തിരുമേനി പ്രകാശനം ചെയ്യും. പ്രതീക്ഷണത്തോടനുബന്ധിച്ചുള്ള നേര്‍ച്ച സദ്യയോടുകൂടി പെരുന്നാള്‍ സമാപിക്കും. സെക്രട്ടറി ശ്രീ. സനില്‍ ജേക്കബ് ,ട്രസ്റ്റീ ശ്രീ.ജോബി എബ്രഹാം എന്നിവരുടെ നേതൃത്വത്തില്‍ ഇടവകയുടെ മാനേജിങ് കമ്മിറ്റിയും ഭക്തസംഘടന പ്രവര്‍ത്തകരും പെരുന്നാള്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നു.



Other News in this category



4malayalees Recommends